തിരുവനന്തപുരം: വന്ദേഭാരത് അടിപൊളി അനുഭവമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. വന്ദേഭാരതിന്‍റെ വേഗം കൂട്ടുമെന്നും ഇതിനായി താൻ മുഖ്യമന്ത്രിയുടെ പിന്തുണ അഭ്യർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ വർഷം റെയിൽവേ വികസനത്തിനായി 2033 കോടി രൂപ അനുവദിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു. 381 കോടി ചെലവഴിച്ച് വന്ദേ ഭാരതിന്‍റെ വേഗത 130 കിലോമീറ്ററിലേക്കും 160 കിലോമീറ്ററിലേക്കും വർധിപ്പിക്കും.

36-48 മാസം കൊണ്ട് വളവുകൾ നികത്തി തടസങ്ങളില്ലാത്ത രീതിയിൽ സഞ്ചരിക്കാനാവുന്ന തരത്തിൽ റെയിൽവേ പാളം മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ 5.30 മണിക്കൂറുകൊണ്ടുതന്നെ തിരുവനന്തപുരം- കാസർഗോഡും 6 മണിക്കൂറുകൊണ്ട് തിരുവനന്തപുരം- മംഗലാപുരത്തേക്കും എത്താനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.