Timely news thodupuzha

logo

ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

ന്യൂഡൽഹി: അഞ്ച് മാസത്തെ ഇടവേളയ്ക്കുശേഷം ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കേസിൽ നിന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സി.ബി.ഐ ഹർജിയും, വിചാരണ നേരിടണമെന്ന ഹൈക്കോടതിയുടെ വിധിക്കെതിരെയുള്ള ഹർജിയുമാണ് കോടതി പരിഗണിക്കുക. മുപ്പത്തിമൂന്നാം തവണയാണ് കേസ് കോടതിയുടെ പരിഗണനയ്ക്കെത്തുന്നത്. അസുഖബാധിതനായതിനാൽ കേസ് ഇന്ന് പരിഗണിക്കരുതെന്ന് ഊർജ്ജവകുപ്പ് മുൻ ജോയിന്‍റ് സെക്രട്ടറി എ ഫ്രാൻസിസിന്‍റെ അഭിഭാഷകൻ സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു.

കേസ് മൂന്നാഴ്ചത്തേക്ക് മാറ്റിവെയ്ക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സോളിറ്റർ ജനറൽ തുഷാർ മേത്ത സിബിഐയ്ക്ക് വേണ്ടി ഹാജരാകും. ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

Leave a Comment

Your email address will not be published. Required fields are marked *