
തൊടുപുഴ: രാജ്യത്തെ ഏറ്റവും മികച്ച ലോൺട്രി ആന്റ് ഡ്രൈ ക്ലീനിങ്ങ് ബ്രാൻഡാണ് ഫേബ്രിക്കോ ലൈവ് ലോണ്ട്രി ആന്റ് ഡ്രൈ ക്ലീൻ. ഇതിന്റെ അത്യാധുനിക സാങ്കേതിക സേവനങ്ങളോടെയുള്ള നവീകരിച്ച സ്ഥാപനമാണ് ഫേബ്രിക്കോ പ്രൈം പ്ലസെന്ന പേരിൽ തൊടുപുഴ വെങ്ങല്ലൂരിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. എം.എൽ.എ പി.ജെ ജോസഫ് ഫേബ്രിക്കോ പ്രൈം പ്ലസിന്റെ ഉദ്ഘാടനം നിർവഹിച്ചു. സീരിയൽ-സിനിമ-റ്റെലിവിഷൻ താരം അശ്വതി ശ്രീകാന്ത് മുഖ്യ അതിഥിയായെത്തി.
ഉദ്ഘാടന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. വസ്ത്രങ്ങൾ കൂടാതെ ഷൂ, ബാഗ്, കർട്ടൻ തുടങ്ങിയ നിത്യോപയോഗ വസ്തുക്കളും ഫേബ്രിക്കോ പ്രൈം പ്ലസിൽ വൃത്തിയാക്കി നൽകുമെന്ന് അധികൃതർ അറിയിച്ചു. ഡ്രൈ ക്ലീനിങ്ങ്, ലോണ്ടറി, ബാഗ് വൃത്തിയാക്കൽ, സ്റ്റീം അയേണിങ്ങ്, ഷൂ വൃത്തിയാക്കൽ, കർട്ടൻ വൃത്തിയാക്കൽ തുടങ്ങിയവയാണ് ഫേബ്രിക്കോ ലൈവ് ഡ്രൈ ക്ലീൻ സ്റ്റുഡിയുടെ സേവനങ്ങൾ. കൂടാതെ ഫ്രീ പിക്ക് ആന്റ് ഡ്രോപ്പ് സർവീസുമുണ്ട്. സേവനങ്ങൾ ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം: 8086455155.