തൊടുപുഴ: വിലക്കയറ്റത്തിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ സ്വതന്ത്ര തൊഴിലാളി യൂണിയന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടവും പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചു. ലീഗ് ഹൗസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ഗാന്ധി സ്ക്വയര്‍ ചുറ്റി സിവില്‍ സ്റ്റേഷന് മുന്നില്‍ സമാപിച്ചു.
എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം റഹ്മത്തുല്ല ഉദ്ഘാടനം ചെയ്തു.
വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ ഇടതു സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ വിസ്മരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
എസ്. ടി. യു ജില്ലാ പ്രസിഡന്റ് വി .എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ്സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ എം എ ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം. എസ് മുഹമ്മദ്, ജന.സെക്രട്ടറി പി എം അബ്ബാസ് , ട്രഷറര്‍ കെ. എസ് സിയാദ്, എസ് .ടി .യു ജില്ലാ ജന.സെക്രട്ടറി വി എച്ച് മുഹമ്മദ്, ട്രഷറര്‍ പരീത് അടിമാലി, സലിം കൈപ്പാടം, പി .എം .എ റഹിം, പി .എച്ച് സുധീര്‍, പി എം നിസാമുദീന്‍, ടി എം ബഷീര്‍, മുഹമ്മദ് ഇരുമ്പുപാലം , കെ എച്ച് അബ്ദുള്‍ ജബ്ബാര്‍, പി .കെ മൂസ, കെ. എം അജ്മല്‍ സംസാരിച്ചു.
എ എം സമദ്, എം.എച്ച് സെയ്തുമുഹമ്മദ്, പി ജെ നൗഷാദ്, വി ബി സാലി, ജെ .ബി .എം അന്‍സാര്‍, എന്‍ . എ അബ്ദുള്‍ റസാഖ്,റഹിം കരിമണ്ണൂര്‍, മുഹമ്മദ് സക്കീര്‍, അന്‍ഷാദ് കുറ്റിയാനി, കെ, എ അന്‍ഷാദ്, സുബൈര്‍ ഇല്ലിക്കല്‍, ഷാജഹാന് ആറ്റുപുറത്ത്, ഷമീര്‍ തൊടുപുഴ, എന്‍ .പി സലീം, ഷെമീര്‍ അടിമാലി , ടി. ആര് റഷീദ്, ഷീജ നൗഷാദ്, ഹലീമ നാസര്‍, സുബൈദ സുബൈര്‍, റഹീമ പരീത്, പി . എം സുലൈമാന്‍, അന്ത്രു അടിമാലി, കെ . എച്ച് അസീസ്, എം. എ കരിം, കെ എം നിഷാദ് , പി .ബി ഷരീഫ് , ഷബീര്‍ മുട്ടം, മുജീബ് മുള്ളരിങ്ങാട്, കരിം ഉടുമ്പന്നൂര്‍, പി എസ് മൈതീന്‍ നേതൃത്വം നല്കി.
വിലക്കയറ്റത്തിനെതിരെ എസ്.ടി.യു ധര്‍ണ്ണ;സംസ്ഥാന പ്രസിഡന്റ് അഡ്വ. എം റഹ്മത്തുല്ല ഉദ്ഘാടനം ചെയ്തു.
