വാഴക്കുളം: വിശ്വജ്യോതി എൻജിനീയറിംഗ് കോളേജിൽ ഇൻഫർമേഷൻ ടെക്നോളജി വിഭാഗം നടത്തിയ ലോക ടെലികമ്മ്യൂണിക്കേഷൻ ദിനാഘോഷം സമാപിച്ചു.
റീൽ ബിൽഡർ, ക്വിസ്സി വർച്യൂസോ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി നടത്തിയ ഇന്റർ ഡിപ്പാർട്ട്മെന്റ് മത്സരങ്ങൾ കോളേജ് പ്രിൻസിപ്പിൾ ഡോ. കെ.കെ. രാജൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ, ഇൻഫർമേഷൻ ടെക്നോളജി വിഭാഗം മേധാവി ഡോ. അഞ്ചു സൂസൻ ജോർജ്, കോ-ഓർഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫ. ജിമി ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.
വിജയികളായ മിഷാൽ സജി, ഡെവ്‌ലിൻ എം ജോഷി, അപർണ രാജൻ, ഹന്നാ സലാം അഞ്ജലി കെ വിനോദ്, ജഗത്ത് ജയചന്ത്രൻ എന്നിവർക്ക്
കാഷ് അവാർഡും, സെർട്ടിഫിക്കെറ്റും നൽകി.