Timely news thodupuzha

logo

വീട്ടമ്മയുടെ ഫോണിലേക്ക് അശ്ലീലദൃശ്യങ്ങൾ അയച്ച അധ്യാപകൻ അറസ്റ്റിൽ

നെടുങ്കണ്ടം: വീട്ടമ്മയുടെ മൊബൈലിലേക്ക് അശ്ലീലദൃശ്യങ്ങൾ അയച്ചെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. ഹൈദരാബാദിലെ സ്കൂളിൽ ജോലി ചെയ്യുന്ന നെടുങ്കണ്ടം വട്ടപ്പാറ സ്വദേശി ജോജു(27) ആണ് അറസ്റ്റിലായത്.

പ്രതിയുടെ സഹപാഠിയായിരുന്ന യുവതിക്കും അവരുടെ അമ്മയ്ക്കും അശ്ലീലചിത്രങ്ങൾ അയക്കുന്നതായുള്ള പരാതിയിലാണ് അറസ്റ്റ്. ഹൈദരാബാദിലെ സ്വകാര്യ സ്കൂളിൽ നഴ്സറി വിഭാഗം അധ്യാപകനായി ജോലി ചെയ്യുകയാണ് പ്രതി.

കസ്റ്റഡിയിലെടുത്ത പ്രതിയുടെ ഫോണിൽ നിന്നും നൂറിലധികം കുട്ടികളുടെ സ്വകാര്യ ചിത്രങ്ങൾ കണ്ടെടുത്തു. നെടുങ്കണ്ടം എസ്.എച്ച്.ഒ ബി.എസ്.ബിനുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *