തിരുവനന്തപുരം: വേനൽ ചൂട് സർവ്വകാല റെക്കോർഡിലെത്തിയതിനു പിന്നാലെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും റെക്കോർഡുകൾ ഭേദിച്ചു. ഇന്നലെ മാത്രം സംസ്ഥാനത്ത് 102. 99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം ഇത് 102.95 ദശലക്ഷമായിരുന്നു. വൈദ്യുതി ഉപയോഗത്തിൽ കർശന സ്വയം നിയന്ത്രണം വേണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.
വൈകിട്ട് 6 മുതൽ 11 വരെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്. പുറത്തു നിന്നും ഉയർന്ന വിലയിൽ വാങ്ങിയാണ് ഇപ്പോൾ കെഎസ്ഇബി മുടക്കമില്ലാതെ വൈദ്യുതി എത്തിക്കുന്നത്. എന്നാൽ സംസ്ഥാനത്തേക്ക് വൈദ്യുതി കൊണ്ടുവരുന്ന ലൈനുകളുടെയും സബ്‌സ്റ്റേഷനുകളുടെയും ശേഷി 3410 മെഗാവാട്ട് ആണ്. അതിനാല്‍ പുറത്ത് നിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ ശ്രമിച്ചാലും ലൈനുകളുടെ ശേഷിക്കുറവ് വില്ലനാവും.
എന്നാല്‍ വൈദ്യുതി നിയന്ത്രണം തല്‍ക്കാലത്തേക്ക് ഏര്‍പ്പെടുത്തില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പുറത്തു നിന്നുളള വൈദ്യുതി ലഭ്യത കുറഞ്ഞാല്‍ മാത്രമേ അത്തരത്തിലൊരു നടപടിയിലേക്ക് കടക്കേണ്ടതുളളു എന്നും അദ്ദേഹം വ്യക്തമാക്കി. വേനല്‍ച്ചൂടിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടിവരുന്നത്.