Timely news thodupuzha

logo

വൈദികന്‍റെത് നാക്കുപിഴയല്ല, വർഗീയതയുടെ വികൃതമനസ്’: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: മന്ത്രി വി.അബ്ദുറഹ്‌മാനെതിരെ വിവാദപരാമര്‍ശം നടത്തിയ ഫാദർ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. 

‘മനുഷ്യ ന്‍റെ പേര് നോക്കി വര്‍ഗീയത പ്രഖ്യാപിക്കുന്ന വര്‍ഗീയ നിലപാട് അദ്ദേഹത്തിന് തന്നെയാണ് ചേരുക. നാക്കുപിഴ എന്നാണ് പറഞ്ഞത്. നാക്കുപിഴ അല്ല അത്. ഒരു മനുഷ്യ ന്‍റെ മനസ്സാണത്. വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന ഒരാള്‍ക്ക് മാത്രമേ ആ പദപ്രയോഗം നടത്താന്‍ സാധിക്കുകയുള്ളൂ. ഒരു മന്ത്രിയുടെ പേര് മുസ്ലിം പേരായതുകൊണ്ട് അയാള്‍ തീവ്രവാദി എന്ന് പറയണമെങ്കില്‍ വര്‍ഗീയതയുടെ അങ്ങേയറ്റത്തെ മനസ്സുള്ള ഒരാളാകണം. വികൃതമായ ഒരു മനസ്സ്. അതാണ് ആ മനുഷ്യന്‍ പ്രകടിപ്പിച്ചത് ‘ എം.വി ഗോവിന്ദൻ പറഞ്ഞു.

വിഴിഞ്ഞം തുറമുഖം ഫലപ്രദമായി ഉണ്ടാകണമെന്ന് ആദ്യം ആവശ്യപ്പെട്ടത് രൂപതയാണ്.ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വകാര്യമേഖലയില്‍ ഇത് കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ തങ്ങള്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. പൊതുമേഖലയിലേക്ക്  കൊടുക്കാനായിരുന്നു തങ്ങള്‍ ആവശ്യപ്പെട്ടത്. അദാനിക്ക് കൊടുക്കുന്നതിലായിരുന്നു തങ്ങളുടെ എതിര്‍പ്പ്. ഇടതു സർക്കാർ അധികാരത്തില്‍ വന്നപ്പോൾ പദ്ധതി വിലയിരുത്തി. ഒരു സർക്കാരി ന്‍റെ തുടർച്ചയാണ് അടുത്ത സർക്കാർ എന്നതിനാൽ പദ്ധതി തുടരാൻ തീരുമാനിച്ചു. ഫലപ്രദമായ പിന്തുണ സർക്കാർ നൽകി.

തലസ്ഥാന വികസനത്തിനു പദ്ധതി അനിവാര്യമാണ്. പുനരധിവാസവും വീട് നിർമാണവും മണ്ണെണ്ണ സബ്സിഡിയും അടക്കം തൊഴിലാളികളുമായി ബന്ധപ്പെട്ട ആറു കാര്യങ്ങളും സർക്കാർ അംഗീകരിച്ചു. വിഴിഞ്ഞം തുറമുഖത്തി ന്‍റെ നിർമാണം നിർത്തണം എന്നതായിരുന്നു ഏഴാമത്തെ ആവശ്യം. അതിനോട് യോജിക്കാൻ കഴിയില്ല. പൊലീസ് സ്റ്റേഷൻ ആക്രമത്തിനു പിന്നിൽ പദ്ധതി നചപ്പിലാക്കരുതെന്ന ഗൂഢ ഉദ്ദേശ്യമുണ്ട്. അക്രമത്തിന് പിന്നിൽ ആരാണോ അവർക്കെതിരെ കേസെടുക്കും. പ്രതികളെ അറസ്റ്റ് ചെയ്യും.  വിഴിഞ്ഞത്ത് കേന്ദ്ര സേന വരുന്നതുകൊണ്ട് സർക്കാരിനു ഒരു പ്രശ്നവുനില്ല. ക്രമസമാധാനം പൊലീസ് കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *