കൊച്ചി: ശബരിമലയിലെ കുത്തകകരാറിൽ ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ദേവസ്വം ബെഞ്ച് ഉത്തരവ് വന്നിരിക്കുന്നത് വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നാണ്. കോടതി ഉത്തരവ് കരാറുമായി ബന്ധപ്പെട്ട സ്വമേധയാ എടുത്ത കേസിലാണ്. അന്വേഷണം നടത്തേണ്ടത് കഴിഞ്ഞ വർഷം നൽകിയ കരാർ ഇടപാടുകളിലാണ്.

അന്വേഷണത്തിൽ ഉദ്യോഗസ്ഥ തല വീഴ്ച കണ്ടെത്തിയാൽ നടപടി എടുക്കണമെന്നും കോടതി നിർദേശിച്ചു. പാർക്കിങ്, ലേലം, നാളികേര കരാർ എന്നിവ പരിശോധിക്കും. നിലക്കലിൽ പാർക്കിങ് കരാർ നൽകിയ കാരാറുകാരൻ വരുത്തിയത് വലിയ കുടിശ്ശികയാണ്. ക്ഷേത്രത്തിന്റെ സ്വത്ത് വകകകൾ സംരക്ഷിക്കാനുള്ള ബാധ്യത ദേവസ്വം ബോർഡിനുണ്ടെന്നും കോടതി വ്യക്തമാക്കി.