ശാന്തന്‍പാറ: പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയില്‍ വീണ്ടും അരിക്കൊമ്പനെന്ന കാട്ടാനയുടെ ആക്രമണം. കടയുടെ മേല്‍ക്കൂര ഭാഗികമായി തകര്‍ത്തു. നാട്ടുകാര്‍ ബഹളം വെച്ച് ആനയെ തുരത്തി. രണ്ടുദിവസം മുമ്പാണ് ഇതേ റേഷന്‍ കട തകര്‍ത്ത് അരിക്കൊമ്പന് ചാക്ക് കണക്കിന് അരി നശിപ്പിച്ചത്. പത്തോളം പേരുടെ ജീവനെടുത്ത കാട്ടാനയാണിത്. കാട്ടാനയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
ശാന്തന്‍പാറയിൽ വീണ്ടും കാട്ടാന ആക്രമണം
