
തൊടുപുഴ: ഇടുക്കി ജില്ല ഹാൻഡ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ കെ പുരുഷോത്തമൻ മെമ്മോറിയൽ സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് കുമാരമംഗലം എം.കെ.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ ഗ്രണ്ടിൽ ആരംഭിച്ചു, കേരളത്തിലെ 14 ജില്ലയിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പക്കെടുത്ത് വരുന്നത്. മുഖ്യാതിഥികളായി കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീന നാസർ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി എം അലി എന്നിവർ എത്തിച്ചേർന്നു, മത്സരം ഇന്ന് സമാപിക്കും.
