
തിരുവനന്തപുരം: സിനിമ മേഖലയിലെ ലഹരി ഉപയോഗം സർക്കാർ ഗൗരവത്തോടെ കാണുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ല. രേഖാമൂലം പരാതി എഴുതി നൽകിയിട്ടില്ലെന്നും പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മലയാള സിനിമ മേഖലയിൽ രണ്ടുപേർക്ക് വിലക്കേർപ്പെടുത്തിയ തീരുമാനത്തിനൊപ്പമാണ് സർക്കാരെന്നും താരങ്ങളുടെ വിലക്ക് മുന്നോട്ട് പോകട്ടെയെന്നും മന്ത്രി പറഞ്ഞു. തെറ്റ് ചെയ്തവർ തെറ്റ് തിരുത്തി സിനിമ രംഗത്ത് സജീവമാവണം.

വനിതകൾ ധാരാളമായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സുരക്ഷിതത്വത്തിന് പ്രശ്‌നമുണ്ടെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
