സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗവും ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ചെയർമാനുമായ റാന്നി ഇടമൺ അരീകുഴി തടത്തിൽ എം.വി.വിദ്യാധരൻ (62) അന്തരിച്ചു. രാവിലെ 8.45ന് ചെങ്ങന്നൂർ- കല്ലിശേരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.
നിലവിൽ എ.ഐ.ടി.യു.സി ദേശീയ കൗൺസിൽ അംഗവും സംസ്ഥാന ട്രഷററും പത്തനംതിട്ട ജില്ലാ പ്രസിഡൻ്റുമാണ്. എ.ഐ.വൈ.എഫിലൂടെ പൊതു രംഗത്ത് എത്തിയ വിദ്യാധരൻ 1978 ൽ സി.പി.ഐയിൽ അംഗമായിരുന്നു. ഭാര്യ: പി എൻ സുശീല. മക്കൾ: എ വി അഭിലാഷ് കുമാർ, എ വി അജേഷ് കുമാർ. മരുമക്കൾ: അഞ്ചു അഭിലാഷ്, അർച്ചന അജേഷ് കുമാർ.