ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 87.33 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം കുറവാണ് ഇത്തവണ. 16 ലക്ഷം വിദ്യാർത്ഥികളാണ് ഈ വർഷം സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷ എഴുതിയത്. ഇന്റേണല്‍ അസസ്‌മെന്റ് അടക്കം 33 ശതമാനം മാര്‍ക്ക് നേടുന്നവരെയാണ് വിജയികളായി പ്രഖ്യാപിക്കുന്നത്.

രാജ്യത്തെ ഏറ്റവും ഉയർന്ന വിജയശതമാനം തിരുവനന്തപുരം മേഖലയിലാണ്. 99.9 ആണ് വിജയശതമാനം. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, cbseresults.gov.in എന്നിവയിൽ ഫലം പരിശോധിക്കാം.

സിബിഎസ്‌ഇ പരീക്ഷാഫലം മേഖല തിരിച്ചുള്ള വിജയശതമാനം – തിരുവനന്തപുരം – 99.91, ബംഗളൂരു – 98.64, ചെന്നൈ – 97.40, ഡല്‍ഹി വെസ്റ്റ് – 93.24, ചണ്ഡീഗഡ് – 91.84, ഡല്‍ഹി ഈസ്റ്റ് – 91.50, അജ്മീര്‍ – 89.27, പൂനെ – 87.28, പഞ്ച്കുല – 86.93, പട്ന – 85.47, ഭുവനേശ്വര്‍ – 83.89, ഗുവഹത്തി – 83.73, ഭോപ്പാല്‍ – 83.54, നോയ്‌ഡ – 80.36.