മലപ്പുറം: കലിക്കറ്റ് സർവകലാശാല സി സോൺ കലോത്സവം സമഗ്ര കവറേജിനുള്ള പുരസ്കാരം ദേശാഭിമാനിക്ക് ലഭിച്ചു. മികച്ച റിപ്പോർട്ടറായി ദേശാഭിമാനി മലപ്പുറം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ ജിജോ ജോർജിനെ തെരഞ്ഞെടുത്തു. മികച്ച ഫോട്ടോഗ്രാഫർക്കുള്ളപുരസ്കാരം ദേശാഭിമാനി സീനിയർ ഫോട്ടോഗ്രാഫർ കെ ഷെമീറും മാതൃഭൂമി ഫോട്ടോഗ്രാഫർ അജിത് ശങ്കരനും പങ്കുവെച്ചു.

22 മുതൽ 26 വരെ പൊന്നാനി എം.ഇ.എസ് കോളേജിലാണ് കലോത്സവം നടന്നത്.മികച്ച വിഷ്യൽമീഡിയ റിപ്പോർട്ടർമാർ പേജ് റ്റി.വി റിപ്പോർട്ടർ ശ്യാമിലി, എൻ.സി.വി ചാനൽ റിപ്പോർട്ടർ നൗഷാദ് പുത്തൻപുരയിൽ എന്നിവരാണ്.
പേജ് റ്റി.വി ക്യാമറമാൻ സക്കീർ മികച്ച വീഡിയോഗ്രാഫറായി. ഓൺലൈൻ മീഡിയ സമഗ്ര കവറേജ് പുരസ്കാരം പൊന്നാനി ചാനലിന്റെ എ.എം സെമീർ അഹമ്മദിന് ലഭിച്ചു. പൊന്നാനി നാട്ടുവാർത്ത ചാനലിന്റെ ക്യാമറമാൻ ആഷിഖ് പ്രത്യേക പുരസ്കാരത്തിന് അർഹനായി.