
തൊടുപുഴ: സെന്റ് തോമസ് മാര്‍ത്തോമ ഇടവകയുടെ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ ആരംഭിച്ചു .ആഘോഷ ങ്ങളുടെ ഉദ്ഘാടനം റവ. ഡോ.എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ നിര്‍വഹിച്ചു .. വികാരി റവ. എബി ഉമ്മന്‍ അധ്യക്ഷത വഹിച്ചു .. സെക്രട്ടറി ഷാജി ജോർജ് സ്വാഗതം പറഞ്ഞു .കൺവീനർ മാത്യു ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു .
റെവ .സാം .ടി .പണിക്കർ ,റെവ .ഡോ.ജോസ് ഫിലിപ് ,മുനിസിപ്പൽ കൗൺസിലർ അഡ്വ .ജോസഫ് ജോൺ ,റോയൽ ഗാർഡൻ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പുന്നൂസ് ജേക്കബ് ,ബ്രദർ ഷാജി തോമസ് വെണ്ണിക്കുളം ,,വൈസ് പ്രസിഡന്റ് പി .വി .മാത്യു പതാലിൽ ,നിമ്മി ഷാജി തുടങ്ങിയവർ പ്രസംഗിച്ചു .ട്രസ്റ്റീ മാത്യു എബ്രഹാം നന്ദി പറഞ്ഞു.



ഭവന പുനരുദ്ധാരണ സഹായങ്ങള്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, എക്യുമെനിക്കല്‍ മീറ്റിംഗ്, ചികില്‍സാ സഹായ പദ്ധതി, കുടുംബസംഗമം, മിഷന്‍ ടൂര്‍, ഇടവക ഡയറക്ടറി എന്നിവ ശതാബ്ദി പദ്ധതിയില്‍ ഉള്‍പ്പെടും. ഇടവകയിലെ 80 വയസ് കഴിഞ്ഞവരെയും ദാമ്പത്യത്തിന്റെ സുവര്‍ണ ജൂബിലി പിന്നിട്ടവരെയും മുന്‍ വികാരിമാരെയും സുവിശേഷകരെയും ചടങ്ങില്‍ ആദരിച്ചു.



ഫോട്ടോ ;തൊടുപുഴ സെന്റ് തോമസ് മാര്‍ത്തോമ ഇടവകയുടെ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ റവ.ഡോ.എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ ഉൽഘാടനം ചെയ്യുന്നു.
