തൊടുപുഴ: സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ 1978 ബാച്ച് എസ്എസ്എൽസി വിദ്യാർത്ഥികൾ “അസറ്റ്സ് ഓഫ് വഴിത്തല” – പൂർവ്വ വിദ്യാർത്ഥി സംഗമവും അറുപതാം പിറന്നാൾ ആഘോഷവും സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. സതീഷ് ദത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥിയും തൊടുപുഴ ഉപാസന ഡയറക്ടറുമായ ഫാദർ കുര്യൻ പുത്തൻപുരയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു.
കെ.എസ്.സുകുമാരൻ സ്വാഗതം പറഞ്ഞു. പൂർവ്വ വിദ്യാർത്ഥിയും എഴുത്തുകാരനുമായ കെ.ആർ.സോമരാജന്റെ പുതിയ പുസ്തകം ‘ വായിച്ചു തീർക്കാനാവാത്തവർ’- കവർ പ്രകാശനം, ഫാദർ കുര്യൻ പുത്തൻപുരക്കൽ സിസ്റ്റർ ടെസ്സിക്ക് നൽകി പ്രകാശനം ചെയ്തു. അസറ്റ്സ് ഓഫ് വഴിത്തല ട്രഷറർ കെ എസ് സുകുമാരൻ, സെക്രട്ടറി കെ എം ബേബി കെ ആർ സോമരാജൻ എന്നിവർ പ്രസംഗിച്ചു.
എഴുത്തുകാരനായ കെ.ആർ.സോമരാജനെ ആദരിച്ചു. സ്കൂളിന് ഒരു വൈറ്റ് ബോർഡ് നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് കൊച്ച് റാണി ഏറ്റുവാങ്ങി. അറുപതാം പിറന്നാൾ ആഘോഷിക്കുന്ന അസറ്റ്സ് ഓഫ് വഴിത്തല സ്കൂളിന് വേണ്ടി നിരവധി പ്രവർത്തനങ്ങൾ ആണ് നടത്തുന്നത്. വൈവിധ്യമാർന നിരവധി കലാപരിപാടികൾ പൂർവ വിദ്യാർത്ഥി സംഗമത്തോട് അനുബന്ധിച്ച് നടത്തി.