മൂന്നാർ: സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീ വിവേചനവും ലൈംഗിക അസമത്വവും ഇല്ലാതാക്കാൻ പൊതു, സാമൂഹ്യ, രാഷ്ട്രീയ രംഗത്തേക്ക് സ്ത്രീകളെ എത്തിക്കാൻ ഇടപെടണമെന്നും അതിന് സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥയുടെ ശാക്തീകരണമാണ് വേണ്ടതെന്നും സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയറ്റംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പുത്തലത്ത് ദിനേശൻ.

മൂന്നാർ ശിക്ഷക് സദനിൽ കെ.എസ്.റ്റി.എ മഹിളാ സംസ്ഥാന പഠന ക്യാമ്പിൽ ‘സ്ഥിതി സമത്വത്തിലേക്കെന്ന’ വിഷയത്തിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അനീതിക്കെതിരെ പോരാടാൻ സ്ത്രീ സംഘടനകൾ കരുത്താർജിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുദിവസമായി നടന്ന ക്യാമ്പ് ഞായറാഴ്ച സമാപിച്ചു. ‘സ്ത്രീപക്ഷ നിയമങ്ങൾ സാധ്യതയും പരിമിതികളുമെന്ന’ വിഷയത്തിൽ അഡ്വ. പി.എം.ആതിരയും ക്ലാസെടുത്തു. ജനറൽ സെക്രട്ടറി എൻ.റ്റി.ശിവരാജൻ, പ്രസിഡന്റ് ഡി.സുധീഷ്, ബദറുന്നീസ, എൽ മാഗി, എ.കെ.ബീന എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ക്രോഡീകരണം നടത്തി. 175 പേർ ക്യാമ്പിൽ പങ്കെടുത്തു.