
കൊച്ചി: കെ.എസ്.ആർ.ടി.സിക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. സ്വകാര്യബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി. 140 കി.മി മുകളിൽ സ്വകാര്യബസുകൾക്ക് സർവീസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകുപ്പിന്‍റെ തീരുമാനം. ഇതിനെതിരെ സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്.

ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിക്ക് ഈ ഉത്തരവ് തിരിച്ചടിയാണ്. ഈ റുട്ടുകളിൽ നിലവിലുള്ള പെർമിറ്റുകൾക്ക് തൽക്കാലത്തേക്ക് തുടരാമെന്നും നിലവിലുള്ള പെർമിറ്റുകൾ പുതുക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വിഫ്റ്റ് ബസുകൾ അടക്കമുള്ളവയ്ക്ക് ഈ ഉത്തരവ് തിരിച്ചടിയാകും.