Timely news thodupuzha

logo

സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവരാണ് ആർഎസ്‌എസ് ; കടന്നാക്രമണവുമായി രാഹുൽ ഗാന്ധി

ഹൈദരാബാദ് സ്വാതന്ത്ര്യ സമരകാലത്ത് ഒരു പോരാട്ടവും നടത്താത്തവരാണെന്നും ബ്രിട്ടീഷുകാരുടെ പണം കൈപറ്റിയവരാണെന്നും പറഞ്ഞ് ആര്‍എസ്എസിനിനെ കടന്നാക്രമിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കും വഹിക്കാന്‍ സാധിക്കത്തവരാണ് ആര്‍എസ്എസ് എന്നും വി ഡി സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ സഹായധനം കൈപ്പറ്റിയിരുന്നെന്നും രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രക്കിടെ ആയിരുന്നു രാഹുലിന്‍റെ പ്രതികരണം.

സ്വാതന്ത്ര്യ സമരകാലത്ത് ബി.ജെ.പി രൂപീകരിച്ചിട്ട് പോലും ഇല്ലായിരുന്നു സവര്‍ക്കര്‍ അടക്കമുള്ളവര്‍ ബ്രിട്ടീഷുകാരുടെ അടുത്ത് പോരാട്ടങ്ങള്‍ക്ക് പോയിട്ടില്ലെന്നും മറിച്ച് അവരുടെ സഹായം മാത്രമാണ് കൈപറ്റിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമാണ് സ്വാതന്ത്ര്യ സമരത്തില്‍ പങ്ക് വഹിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു,

Leave a Comment

Your email address will not be published. Required fields are marked *