തിരുവനന്തപുരം: സർക്കാരുമായി ആലോചിക്കാതെയാണ് സുഗതകുമാരിയുടെ ‘വരദയെന്ന’ മക്കൾ വീട് വിറ്റതെന്ന ആരോപണവുമായി സജി ചെറിയാൻ.

‘സുഗതകുമാരിയുടെ വീട് വില്‍ക്കുന്ന കാര്യം ബന്ധുക്കള്‍ക്ക് സര്‍ക്കാരിനെ അറിയിക്കാമായിരുന്നു. ബന്ധുക്കള്‍ക്ക് താല്പര്യമില്ലാതെ സര്‍ക്കാരിന് എന്ത് ചെയ്യാനാകും. സര്‍ക്കാരിന് കൈമാറിയാല്‍ ഏറ്റെടുക്കാന്‍ തയ്യാറാണ്. ഒരു സ്മാരകം പണിയാന്‍ സുഗതകുമാരി താത്പര്യം കാണിച്ചിരുന്നില്ല. സ്മൃതി വനമാണ് സര്‍ക്കാര്‍ സ്മാരകമായി ഉദ്ദേശിക്കുന്നത്. സുഗതകുമാരിക്ക് സ്മാരകം പണിയാന്‍ ടി.പത്മനാഭന്‍ കത്ത് നല്‍കിയിരുന്നു. ഇതിന് ഭൂമി ഏറ്റെടുക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും’ സജി ചെറിയാന്‍ വ്യക്തമാക്കി.
