Timely news thodupuzha

logo

ഹയർസെക്കണ്ടറി സ്‌കൂൾ ജൂനിയർ ഇംഗ്ലീഷ് തസ്‌തികയിൽ നിന്ന് റിട്രഞ്ച് ചെയ്യപ്പെട്ട 68 അധ്യാപകർക്ക് പുനർനിയമനം നൽകും

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ സർക്കാർ മേഖലയിൽ ഹയർസെക്കണ്ടറി സ്‌കൂൾ ജൂനിയർ ഇംഗ്ലീഷ് തസ്‌തികയിൽ നിന്ന് റിട്രഞ്ച് ചെയ്യപ്പെട്ട 68 അധ്യാപകർക്ക് പുനർനിയമനം നൽകാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. 2023 ഏപ്രിൽ 1 മുതൽ മുതൽ 2025 മെയ് 31 വരെ 68 സൂപ്പർ ന്യൂമററി തസ്‌തിക സൃഷ്‌ടിച്ചാണ് തുടരുന്നതിന് അനുമതി നൽകിയത്.

കാലാവധി ദീർഘിപ്പിച്ചുകേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷൻറെ കാലാവധി 28.4.2023 മുതൽ ഒരു വർഷത്തേക്ക് ദീർഘിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനായ ജസ്റ്റിസ് പി.എസ് ഗോപിനാഥിന് കേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷൻ ചെയർപേഴ്സൻറെ പൂർണ്ണ അധിക ചുമതല നൽകും.

കടവത്തൂർ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ എച്ച്.എസ്.എസ.ടി (അറബിക്) തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു. 2023ലെ കേരള മെഡിക്കൽ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും) കരട് ഭേദഗതി ബിൽ അംഗീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *