തൊടുപുഴ: പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന ഹയർ സെക്കൻഡറി തുല്യത കോഴ്സിൻ്റെ ഒന്നും രണ്ടും വർഷ പരീക്ഷകൾ മെയ് 20 ന് ആരംഭിക്കും. 25 ന് അവസാനിക്കും.ജില്ലയിൽ 3 പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്.
പരീക്ഷാ കേന്ദ്രങ്ങൾ – എസ്.എൻ.ഡി.പി വിഎച്ച്എസ്എസ് അടിമാലി, സെൻ്റ് ജോർജ്ജ് എച്ച്എസ്എസ് കട്ടപ്പന, ഗവ. എച്ച് എസ് എസ് തൊടുപുഴ.
പഠിതാക്കൾ പരീക്ഷാ ഫീസ് അടച്ച കേന്ദ്രങ്ങളിൽ നിന്നു തന്നെ ഹാൾ ടിക്കറ്റ് വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം. മറയൂർ ഗവ.എച്ച്എസ്എസിൽ പരീക്ഷാ ഫീസ് അടച്ചവർ അടിമാലി എസ്എൻഡിപി വിഎച്ച്എസ്എസിൽ പരീക്ഷ എഴുതണം.
ടൈംടേബിൾ: പ്ലസ് വൺ – മെയ് 20 രാവിലെ 9.30 മുതൽ 12.15 വരെ ഇംഗ്ലീഷ്. 21രാവിലെ 9.30 മുതൽ 12.15 വരെ മലയാളം, ഹിന്ദി കന്നഡ. 22 രാവിലെ 9.30 മുതൽ 12.15 വരെ ഹിസ്റ്ററി, അക്കൗണ്ടൻസി. 23ന് രാവിലെ 9.30 മുതൽ 12.15 വരെ
ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി. 9.30 മുതൽ 11.45 വരെ ഗാന്ധിയൻ സ്റ്റഡീസ്. 24ന് രാവിലെ 9.30 മുതൽ 12.15 വരെ പൊളിറ്റിക്കൽ സയൻസ്. 25ന് രാവിലെ 9.30 മുതൽ 12.15 വരെ ഇക്കണോമിക്സ്.
പ്ലസ് ടൂ – മെയ് 20ന് രാവിലെ 9.30 മുതൽ 12.15 വരെ മലയാളം, ഹിന്ദി, കന്നട. 21ന് രാവിലെ 9.30 മുതൽ 12.15 വരെ ഇംഗ്ലീഷ്. 22ന് രാവിലെ 9.30 മുതൽ 12.15 വരെ ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി. 9.30 മുതൽ 11.45 വരെ ഗാന്ധിയൻ സ്റ്റഡീസ്. 23ന് രാവിലെ 9.30 മുതൽ 12.15 വരെ ഹിസ്റ്ററി, അക്കൗണ്ടൻസി. 24ന് രാവിലെ 9.30 മുതൽ 12.15 വരെ ഇക്കണോമിക്സ്. 25ന് രാവിലെ 9.30 മുതൽ 12.15 വരെ പൊളിറ്റിക്കൽ സയൻസ്.