മലപ്പുറം: ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്നതില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും ഹിന്ദുത്വ പാതയിൽ നിന്ന് കോൺഗ്രസിനെ ശരിയായ മതേതര വഴിയിലേക്ക് കൊണ്ടുവരാൻ മുസ്ലീം ലീഗ് ശ്രമിക്കണമെന്നും കെ.ടി.ജലീൽ എം.എൽ.എ. പാണക്കാട് തങ്ങള്‍ക്ക് ഫെയ്‌സ്‌ബുക്കിലെഴുതി തുറന്ന കത്തിലാണ് കോൺഗ്രസിന്റെ ന്യൂനപക്ഷ വിരുദ്ധത കെ ടി ജലീൽ തുറന്നു കാട്ടിയത്.

ജയ്‌പൂര്‍ സ്‌ഫോടന കേസില്‍ രാജസ്ഥാന്‍ ഹൈക്കോടതി വെറുതെവിട്ട മുസ്ലിം ചെറുപ്പക്കാര്‍ക്ക് വധശിക്ഷ വാങ്ങിക്കൊടുക്കാൻ മേൽക്കോടതിയിൽ അപ്പീൽ പോകാനുളള കോൺഗ്രസ് സർക്കാരിന്റെ തീരുമാനം ചൂണ്ടിക്കാട്ടിയാണ് ജലീലിന്റെ കത്ത്.