കരൾ മാറ്റിവയ്ക്കുന്നതിനായി സഹായം തേടുന്നു
രാജാക്കാട്:കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി രാജാക്കാട് സ്വദേശിയായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു.രാജാക്കാട് ചെരിപുറം അല്ലിയാങ്കൽ കണ്ണൻ എന്നു വിളിക്കുന്ന അജയരാജ് (43) ഗുരുതരമായ കരൾ രോഗബാധിതനായതിനെ തുടർന്ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കും,തുടർ ചികിത്സക്കുമായി കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ്. രണ്ട് വർഷം മുമ്പ് മഞ്ഞപിത്തം ബാധിച്ചാണ് അജയ് രാജ് ചികിത്സ ആരംഭിച്ചത്.തുടർന്ന് നാട്ടിലും എറണാകുളത്തെ സ്വകാര്യ ആശുപത്രികളിലും നിരവധി ചികിത്സകളും,പരിശോധനകളും നടത്തി. പിന്നിട് ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഗുരതരമായി അജയരാജിൻ്റെ കരളിന് രോഗം ബാധിച്ചതായി …