Timely news thodupuzha

logo

Month: May 2023

പിതാവിന്റെ കാല് മകൻ തല്ലിയൊടിച്ചതായി പരാതി

. രാജാക്കാട്:പിതാവിന്റെ കാല് മകൻ തല്ലിയൊടിച്ചതായി പരാതി.സേനാപതി പഞ്ചായത്തിലെ ഓട്ടത്തി സ്വാദേശി കവലക്കൽ ആൻറണിയാണ്   പരാതിക്കാരൻ.സ്വത്ത് എഴുതി നല്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൂത്ത മകനാണ്  ആൻറണിയുടെ കാൽ തല്ലിയൊടിച്ചതെന്നും പരാതി നൽകിയിട്ടും നീതി ലഭിച്ചില്ലയെന്നും വയോധികനായ ആന്റണി പറഞ്ഞു.ഒട്ടാത്തിയിലുള്ള ആന്റണിയുടെ സ്ഥലവും പഞ്ചായത്തിൽ നിന്നും ലഭിച്ച വീടും എഴുതി നല്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൂത്ത മകൻ ഉപദ്രവിക്കുന്നത് എന്ന് ആന്റണി പറയുന്നു.മകന്റെ ഉപദ്രവം കഠിനമായതോടെ പോലീസിൽ പരാതി നൽകുകയും പരാതി നൽകിയതിന്റെ ദേഷ്യത്തിൽ മദ്യപിച്ച് എത്തിയ മകൻ മാർച്ച് 16 …

പിതാവിന്റെ കാല് മകൻ തല്ലിയൊടിച്ചതായി പരാതി Read More »

ഫിക്കി മിഡിൽ ഈസ്റ്റ് ചെയർമാനായി ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സ് എം.ഡി അദീബ് അഹമ്മദിനെ നിയമിച്ചു.

കൊച്ചി; ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ മിഡിൽ ഈസ്റ്റ് കൗൺസിലിൽ  ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി (FICCI) ചെയർമാനായി നിയമിച്ചു. ഡൽഹിയിൽ ബുധനാഴ്ച നടന്ന ഫിക്കി മിഡിൽ ഈസ്റ്റ് കൗൺസിലിന്റെ ആറാമത്തെ യോഗത്തിലാണ് അദീബ് അഹമ്മദിനെ ചെയർമാനായി തിരഞ്ഞെടുത്തത്. യോ​ഗത്തിൽ  FICCI സെക്രട്ടറി ജനറൽ ശൈലേഷ് പതക്, സീനിയർ ഡയറക്ടറും, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ റീജിയൻ ഹെഡുമായ ​ഗൗതം ഘോഷ്, ജോയിന്റ് ഡയറക്ടറും, ആഫ്രിക്ക, …

ഫിക്കി മിഡിൽ ഈസ്റ്റ് ചെയർമാനായി ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സ് എം.ഡി അദീബ് അഹമ്മദിനെ നിയമിച്ചു. Read More »

സെന്റ് തോമസ് കോളജിലെ 1983 ബാച്ച് ബോട്ടണി ഡിഗ്രി വിദ്യാര്‍ഥികളുടെ ത്രിദിന റീയൂണിയനു തുടക്കമായി

പാലാ: മൊബൈല്‍ ഫോണിലും സോഷ്യല്‍ മീഡിയയിലും വളരുന്ന പുതുതലമുറയെ വെല്ലുന്ന ഓര്‍മകള്‍ അയവിറക്കി 40 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കലാലയ മുറ്റത്ത് വീണ്ടും ഒത്തുചേര്‍ന്നവര്‍ക്ക് ആഹ്ലാദം. പാലാ സെന്റ് തോമസ് കോളജില്‍ 1980- 1983 ബാച്ച് ബി.എസ്.സി ബോട്ടണി വിദ്യാര്‍ഥികളും അധ്യാപകരും ചേർന്ന് നടത്തുന്ന ത്രിദിന പൂര്‍വവിദ്യാര്‍ഥി സംഗമത്തിന് തുടക്കമായി. കലാലയ ജീവിതത്തിന്റെ ഓര്‍മകള്‍ പുതുക്കിയും ഗുരുനാഥന്മാര്‍ക്ക് ആദരം നല്‍കിയും പരേതര്‍ക്ക് ആദരാജ്ഞലിയര്‍പ്പിച്ചും നടത്തിയ പുനഃസമാഗമം അവിസ്മരണീയമായി. പാലാ കോളജിലെ സെന്റ് ജോസഫ് ഹാളില്‍ വൈകുന്നേരം നാലിനു …

സെന്റ് തോമസ് കോളജിലെ 1983 ബാച്ച് ബോട്ടണി ഡിഗ്രി വിദ്യാര്‍ഥികളുടെ ത്രിദിന റീയൂണിയനു തുടക്കമായി Read More »

കുടുംബശ്രീ രജത ജൂബിലി വാർഷികാഘോഷങ്ങൾ സമാപിച്ചു

ഉടുമ്പന്നൂർ: ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീയുടെ രജത ജൂബിലി വാർഷികാഘോഷങ്ങൾ സമാപിച്ചു. സമാപന സമ്മേളനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാനം ചെയ്തു. സി.ഡി.എസ് ചെയർ പേഴ്സൺ ഷീബ ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഉടുമ്പന്നൂർ സ്വദേശി മുഹമ്മദ് അഫ്സലിനെ ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്തിന്റെ ഉപഹാരം മന്ത്രി റോഷി അഗസ്റ്റിൻ മുഹമ്മദ് അഫ്സലിന് കൈമാറി. സമ്മേളനത്തിന് മുന്നോടിയായി 16 വാർഡുകളുടെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകർ അണിനിരന്ന സാംസ്ക്കാരിക റാലി …

കുടുംബശ്രീ രജത ജൂബിലി വാർഷികാഘോഷങ്ങൾ സമാപിച്ചു Read More »

ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടിയെടുക്കാൻ വേണ്ടത്ര തെളിവുകളില്ലെന്ന് ഡൽഹി പൊലീസ്

ന്യൂഡൽഹി: ആരോപണ വിധേയനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ നടപടിയെടുക്കാൻ വേണ്ടത്ര തെളിവുകളില്ലെന്ന് ഡൽഹി പൊലീസ്. ബ്രിജ് ഭൂഷണിനെതിരേ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ കടുത്ത സമരമുറകളിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഡൽഹി പൊലീസ് നയം വ്യക്തമാക്കിയിരിക്കുന്നത്. ഗുസ്തി താരങ്ങളുടെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകൾ ഒന്നും ഇതു വരെ ലഭിച്ചിട്ടില്ല. പതിനഞ്ചു ദിവസത്തിനുള്ള ചാർജ് ഷീറ്റായോ അവസാന റിപ്പോർട്ടായോ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കമുള്ള താരങ്ങൾ നൽകിയ പരാതിയിൽ ബ്രിജ് ഭൂഷണിനെതിരേ പോക്സോ നിയമം …

ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടിയെടുക്കാൻ വേണ്ടത്ര തെളിവുകളില്ലെന്ന് ഡൽഹി പൊലീസ് Read More »

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ ജില്ലകളിൽ ഇന്ന് മ‍ഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച്ച തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലക‍ളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ കാലവർഷം രണ്ടോ മൂന്നോ ദിവസത്തിനകം കന്യാകുമാരിയിലും മാലദ്വീപിലും എത്തും. നിലവിൽ ആൻഡമാൻ ദ്വീപുകളിലും ബംഗാൾ ഉൾക്കടലിന്‍റെ തെക്ക് കിഴക്കൻ മേഖലകളിലും കാലവർഷം എത്തി. കാലവർഷത്തിനു മുന്നോടിയായി വരും …

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് Read More »

6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ

തൃശൂർ: കൊലക്കേസ് പ്രതിയായ ആമ്പല്ലൂർ സ്വദേശി ആറ് കിലോ കഞ്ചാവുമായി ചാലക്കുടിയിൽ വച്ച് പൊലീസ് പിടിയിലായി. ഒപ്പം ആസം സ്വദേശിയായ മുനീറുൾ ഇസ്ലാമും ഉണ്ടായിരുന്നു. എന്നാൽ, അയാൾ ഓടി രക്ഷപ്പെട്ടു. തയ്യിൽ വീട്ടിൽ അനൂപാണ് പ്രതി. രാവിലെ 11മണിക്കായിരുന്നു സംഭവം. കഞ്ചാവ് പിടികൂടിയത് പടിഞ്ഞാറെ ചാലക്കുടിയിൽ അമ്പലനടയിൽ മുനീറുൾ ഇസ്ലാം താമസിക്കുന്ന സ്ഥലത്തു നിന്നാണ്. ഏകദേശം 6ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. ചാലക്കുടി പൊലിസ് എസ്. ഐ. ഷാജു എടത്താടനും സംഘവും ചേർന്നാണ് കഞ്ചാവ് …

6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ Read More »

പൂഞ്ചിൽ നുഴഞ്ഞു കയറ്റശ്രമം; 3 ഭീകരരെ പിടികൂടി ഇന്ത്യൻ സൈന്യം

ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞു കയറ്റശ്രമം തകർത്ത് സൈന്യം. അതിർത്തിയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ പിടികൂടി. ഇവരിൽ നിന്ന് ആയുധശേഖരം പിടിച്ചെടുത്തുവെന്നും സൈനിക വക്താവ് വ്യക്തമാക്കി. 10 കിലോ വരുന്ന സ്ഫോടക വസ്തുക്കൾ, ആറു ഗ്രനേഡ്, രണ്ട് പിസ്റ്റളുകൾ, ‍എകെ അസോൾട്ട് റൈഫിൾ എന്നിവയ്ക്കു പുറമേ 20 പാക്കറ്റ് ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലിൽ ഒരു സൈനികനും ഒരു ഭീകരനും പരിക്കേറ്റിട്ടുണ്ട്. അതിർത്തിയിലെ കനത്ത മഴയുടെ മറവിൽ നുഴഞ്ഞുകയറാനായിരുന്നു ഭീകരരുടെ ശ്രമം. സൈന്യവും പൊലീസും …

പൂഞ്ചിൽ നുഴഞ്ഞു കയറ്റശ്രമം; 3 ഭീകരരെ പിടികൂടി ഇന്ത്യൻ സൈന്യം Read More »

അരിക്കൊമ്പന്റെ സുരക്ഷ; സാബു എം ജേക്കബ് നൽ‌കിയ ഹർജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്ന് ഹൈകകടതി

കൊച്ചി: അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ട്വന്‍റി ട്വന്‍റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഹർജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി തുറന്നടിച്ചു. ആന നിലവിൽ തമിഴ്നാട് ഭാഗത്താണുളളത്. ഉൾവനത്തിലേക്ക് ആനയെ ഓടിക്കണമെന്നാണ് തമിഴ്നാടിന്‍റെ ആവശ്യം. തമിഴ്നാട് വനം വകുപ്പ് ആനയെ എന്തെങ്കിലും തരത്തിൽ ഉപദ്രവിച്ചതായി തെളിവില്ല. ആനയെ സംരക്ഷിക്കാമെന്നും അവർ അറിയിച്ചിട്ടുണ്ട്. ആ സ്ഥിതിക്ക് പിന്നെ എന്തിനാണ് ആനയെ …

അരിക്കൊമ്പന്റെ സുരക്ഷ; സാബു എം ജേക്കബ് നൽ‌കിയ ഹർജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്ന് ഹൈകകടതി Read More »

ദൈവത്തോടു പോലും നരേന്ദ്രമോദി പ്രപഞ്ചം എങ്ങനെ പ്രവർത്തിക്കണമെന്ന് വിശദീകരിക്കും; രാഹുൽ ഗാന്ധി

കാലിഫോർണിയ: എല്ലാ വിഷയത്തെ കുറിച്ചും അറിവുണ്ടെന്ന് നടിക്കുന്ന ചിലരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യു.എസ് സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി കലിഫോർണിയിലെ സർവകലാ ശാലയിൽ സംവദിക്കവെ നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. ‘ദൈവത്തോടു പോലും നരേന്ദ്രമോദി പ്രപഞ്ചം എങ്ങനെ പ്രവർത്തിക്കണമെന്ന് വിശദീകരിക്കും. ഇത് കേൾക്കുമ്പോൾ ദൈവം പോലും താൻ എന്താണ് സൃഷ്ടിച്ചതെന്ന ആശയക്കുഴപ്പത്തിലെത്തും. ചിലർ ശാസ്ത്രജ്ഞർ, സൈനികർ, ചരിത്രകാരൻമാർ തുടങ്ങി എല്ലാവരേയും ഉപദേശിക്കും’. എന്നാൽ അവർക്ക് കാര്യമായ അറിവുണ്ടാകണമെന്നില്ല. ഗുരുനാനാക്, മഹാത്മാ ഗാന്ധി, ബസവേശ്വരൻ തുടങ്ങിയവരൊന്നും …

ദൈവത്തോടു പോലും നരേന്ദ്രമോദി പ്രപഞ്ചം എങ്ങനെ പ്രവർത്തിക്കണമെന്ന് വിശദീകരിക്കും; രാഹുൽ ഗാന്ധി Read More »

വായ്പാ കണക്കുകൾ വിശദീകരിക്കണമെന്നാണ് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: വായ്പാപരിധി വെട്ടിക്കുറയ്ക്കലിൽ വിശദീകരണം തേടി കേരളം കേന്ദ്രത്തിന് കത്തയച്ചു. വായ്പാ കണക്കുകൾ വിശദീകരിക്കണമെന്നാണ് ആവശ്യം. ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറിയാണ് കേന്ദ്രസർക്കാരിന് കത്തയച്ചത്. മുൻവർഷങ്ങളിൽ കേന്ദ്രം വായ്പാ പരിധി അറിയിക്കുമ്പോൾ അതിനൊപ്പം അത് കണക്കുകൂട്ടുന്നതിൻറെ വിശദാംശങ്ങൾകൂടി ലഭ്യമാക്കുകയായിരുന്നു. എന്നാൽ ഇത്തവണ വായ്പാപരിധി വലിയ തോതിൽ വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട കത്തു മാത്രമാണ് ലഭിച്ചത്. വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനം വായ്പാനുമതി നൽകിയത്. കത്തിൻറെ ആദ്യ ഭാഗത്ത് സാമ്പത്തിക വർഷത്തേക്കുള്ള കടമെടുപ്പു പരിധി എന്നാണ് എഴുതിയിരിക്കുന്നത്. മറ്റൊരു ഭാഗത്ത് …

വായ്പാ കണക്കുകൾ വിശദീകരിക്കണമെന്നാണ് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു Read More »

വിദ്യാർഥികളുടെ വിദ്യാഭ്യാസ വായ്പ സിബിൽ സ്കോർ കുറവാണെന്ന കാരണത്താൽ നിഷേധിക്കരുടെന്ന് ഹൈക്കോടതി

കൊച്ചി: സിബിൽ സ്കോർ കുറവാണെന്നതു കൊണ്ട് മാത്രം ബാങ്കുകൾക്ക് വിദ്യാർഥികളുടെ വിദ്യാഭ്യാസ വായ്പ നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. വിദ്യാർഥികൾ നാളത്തെ രാഷ്ട്ര നിർമാതാക്കളാണെന്നുംവിദ്യാഭ്യാസ അപേക്ഷകളിൽ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. ആലുവ സ്വദേശിയായ നോയൽ പോൾ ഫ്രെഡി നൽകിയ ഹർജിയിലാണ് കോടതി പരാമർശം. വെല്ലൂർ ഇൻസ്റ്റിറ്റ്യൂ‌ട്ടിലെ ഭോപ്പാൽ ക്യാമ്പസിൽ ബിടെക് വിദ്യാർഥിയാണ് നോയൽ. അവസാന വർഷത്തെ ഫീസടയ്ക്കാനായാണ് ഇയാൾ വിദ്യാഭ്യാസ ലോണിന് അപേക്ഷിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് അപേക്ഷ നൽകിയത്. എന്നാൽ സിബിൽ സ്കോർ കുറവാണെന്ന് …

വിദ്യാർഥികളുടെ വിദ്യാഭ്യാസ വായ്പ സിബിൽ സ്കോർ കുറവാണെന്ന കാരണത്താൽ നിഷേധിക്കരുടെന്ന് ഹൈക്കോടതി Read More »

ആദ്യമായി സാധാരണക്കാരനെ ഭ്രമണപഥത്തിൽ എത്തിച്ച് ചൈനീസ് ബഹിരാകാശസഞ്ചാരികൾ

ബീജിങ്ങ്‌: സാധാരണക്കാരനെ ആദ്യമായി ഭ്രമണപഥത്തിൽ എത്തിക്കുന്ന രാഷ്ട്രമായി ചൈന. ബീജിങ്ങിലെ ബെയ്‌ഹാങ്‌ സർവകലാശാല പ്രൊഫസർ ഗുയി ഹൈചാവോയെ ചൊവ്വാഴ്ച ഷെൻഛോ 16 പേടകത്തിൽ ടിയാൻഗോങ്‌ ബഹിരാകാശനിലയത്തിലാണ് എത്തിച്ചത്. മൂന്ന്‌ ബഹിരാകാശസഞ്ചാരികളും സംഘത്തിലുണ്ട്‌. ഇവർ അഞ്ചുമാസം നിലയത്തിൽ തുടരും. നവംബർമുതൽ നിലയത്തിൽ പ്രവർത്തിക്കുന്ന സംഘം ഉടൻ ഭൂമിയിലേക്ക്‌ മടങ്ങും. വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ വിക്ഷേപണ കേന്ദ്രത്തിൽനിന്ന്‌ ലോങ്‌ മാർച്ച്‌ 2 എഫ്‌ റോക്കറ്റിലായിരുന്നു ഷെൻഛോ 16ന്റെ വിക്ഷേപണം. പത്തുമിനിറ്റിൽ പേടകം റോക്കറ്റിൽനിന്ന്‌ വേർപെട്ട്‌ നിശ്ചിത ഭ്രമണപഥത്തിൽ പ്രവേശിച്ചു. മണിക്കൂറുകൾക്കകം …

ആദ്യമായി സാധാരണക്കാരനെ ഭ്രമണപഥത്തിൽ എത്തിച്ച് ചൈനീസ് ബഹിരാകാശസഞ്ചാരികൾ Read More »

വിദേശ നേതാക്കൾക്ക് നയതന്ത്ര പരിരക്ഷ നൽകി ദക്ഷിണാഫ്രിക്ക

കേപ്‌ ടൗൺ: ബ്രിക്സ്‌ ഉച്ചകോടിയുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്ന റഷ്യൻ പ്രസിഡന്റ്‌ വ്ലാഡിമിർ പുടിൻ ഉൾപ്പെടെയുള്ള വിദേശ നേതാക്കൾക്ക് നയതന്ത്ര പരിരക്ഷ നൽകി ദക്ഷിണാഫ്രിക്ക. അറസ്റ്റ്‌, തടഞ്ഞുവയ്ക്കൽ തുടങ്ങിയ നടപടികളിൽനിന്ന്‌ ഇതോടെ ഇവർക്ക്‌ സംരക്ഷണമുണ്ടാകും. ഇതുസംബന്ധിച്ച ഉത്തരവ്‌ തിങ്കളാഴ്ച ഗസറ്റിൽ പ്രസിദ്ധീകരിച്ചു.അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐ.സി.സി) പുടിനെ അറസ്റ്റ്‌ ചെയ്യാൻ മാർച്ചിൽ വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം, ഐ.സി.സി അംഗമായ ദക്ഷിണാഫ്രിക്ക രാജ്യത്തെത്തുന്ന പുടിനെ അറസ്റ്റ്‌ ചെയ്യാൻ ബാധ്യസ്ഥരാണ്‌. നയതന്ത്ര പരിരക്ഷ നൽകുന്നതോടെ നിലവിലെ ബ്രിക്സ്‌ മേധാവിയായ ദക്ഷിണാഫ്രിക്കയ്ക്ക്‌ …

വിദേശ നേതാക്കൾക്ക് നയതന്ത്ര പരിരക്ഷ നൽകി ദക്ഷിണാഫ്രിക്ക Read More »

കോ​യി​ൻ വെ​ൻഡി​ങ്ങ് മെ​ഷീ​നു​ക​ൾ ഉ​ട​നെ​ത്തും

കൊ​ച്ചി: നാ​ണ​യ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പൊ​തു​വി​പ​ണി​യി​ലെ ‘ചി​ല്ല​റ’ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​മാ​യി റി​സ​ർവ് ബാ​ങ്ക് ന​ട​പ്പാ​ക്കു​ന്ന ക്യു​ആ​ർ കോ​ഡ് അ​ധി​ഷ്ഠി​ത കോ​യി​ൻ വെ​ൻഡി​ങ്ങ് മെ​ഷീ​നു​ക​ൾ ഉ​ട​നെ​ത്തും. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലെ പ​ണ​ന​യ യോ​ഗ​ത്തി​ലാ​ണ് റി​സ​ർവ് ബാ​ങ്ക് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. ഐ​.സി​.ഐ.​സി.​ഐ ബാ​ങ്കി​ൻറെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ല​വി​ൽ മും​ബൈ​യി​ലെ ന​രി​മാ​ൻ പോ​യി​ൻറി​ലും അ​ന്ധേ​രി​യി​ലും പ​രീ​ക്ഷ​ണാ​ർ​ഥം(പൈ​ല​റ്റ്) ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക്ക് ജ​ന​ങ്ങ​ളി​ൽ നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മു​ണ്ടെ​ന്ന് റി​സ​ർവ് ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. രാ​ജ്യ​ത്തെ 12 ജി​ല്ല​ക​ളി​ലാ​യി 19 കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നാ​ണ് റി​സ​ർവ് ബാ​ങ്ക് …

കോ​യി​ൻ വെ​ൻഡി​ങ്ങ് മെ​ഷീ​നു​ക​ൾ ഉ​ട​നെ​ത്തും Read More »

കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ ജനങ്ങൾക്കുള്ള അതൃപ്‌തി സമരരൂപങ്ങളാക്കുക എന്നതാണ്‌ സി.ഐ.റ്റി.യുവിന്റെ ഉത്തരവാദിത്വം; മുഖ്യമന്ത്രി

തിരുവനന്തപുരം: സമകാലിക ചരിത്രത്തിൽ ഉജ്വല സമരങ്ങൾകൊണ്ട്‌ ഇടപെടാൻ സി.ഐ.റ്റി.യുവിന്‌ കഴിയണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഘപരിവാറും കേന്ദ്ര സർക്കാരും സ്വീകരിക്കുന്ന നയങ്ങളിൽ ജനങ്ങൾക്കുണ്ടാകുന്ന അതൃപ്‌തിയും അമർഷവും രോഷവും ചാൽകീറി മുന്നോട്ടുകൊണ്ടുപോയി ഉജ്വല സമരരൂപങ്ങളാക്കുക എന്നതാണ്‌ സി.ഐ.റ്റി.യുവിന്റെ പുതിയ കാലത്തെ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.റ്റി.യു സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ‘സി.ഐ.റ്റി.യു കേരള ചരിത്രം’ പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം. ആഗോളവൽക്കരണത്തിന്റെ തിക്തഫലങ്ങൾ സൃഷ്ടിക്കുന്ന ജീവിതാവസ്ഥയിൽ രോഷംകൊള്ളുന്ന തൊഴിലാളികളടക്കമുള്ള ജനവിഭാഗം സി.ഐ.റ്റി.യുവിനെ പ്രത്യാശയോടെയാണ്‌ കാണുന്നത്‌. ട്രേഡ്‌ യൂണിയൻ പ്രസ്ഥാനങ്ങൾ പൊരുതി …

കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ ജനങ്ങൾക്കുള്ള അതൃപ്‌തി സമരരൂപങ്ങളാക്കുക എന്നതാണ്‌ സി.ഐ.റ്റി.യുവിന്റെ ഉത്തരവാദിത്വം; മുഖ്യമന്ത്രി Read More »

കൂത്താട്ടുകുളത്ത് ഇറച്ചി വെട്ട് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് ഇറച്ചി വെട്ട് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അമ്പൂരി സ്വദേശി രാധാകൃഷ്ണനാണ്(47) മരിച്ചത്. ഒപ്പം താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയെ കാണാനില്ല. ഇയാൾക്കായി തിരിച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.

വായ്‌പാ തട്ടിപ്പ്; കർഷകന്റെ ആത്മഹത്യയിൽ ജില്ലയിലെ കോൺഗ്രസ്‌ നേതൃത്വം മറുപടി പറയണമെന്ന്‌ സി.പി.ഐ(എം)

കൽപ്പറ്റ: കെ.പി.സി.സി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ വായ്‌പാ തട്ടിപ്പിനിരയായി പുൽപ്പള്ളിയിൽ കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ ജില്ലയിലെ കോൺഗ്രസ്‌ നേതൃത്വം മറുപടി പറയണമെന്ന്‌ സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. ഐ.സി ബാലകൃഷ്‌ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ്‌ ആയിരിക്കുമ്പോഴാണ്‌ കോൺഗ്രസ്‌ ഭരിക്കുന്ന പുൽപ്പള്ളി സഹകരണ ബാങ്കിൽ ഇപ്പോഴത്തെ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ അബ്രഹാമിന്റെ നേതൃത്വത്തിൽ കോടികളുടെ വായ്‌പാ തട്ടിപ്പ്‌ നടത്തിയത്‌. ബാങ്ക്‌ പ്രസിഡന്റായിരുന്ന അബ്രഹാമും ഭരണസമിതി അംഗങ്ങളും ചേർന്ന്‌ പാവപ്പെട്ട കർഷകരെയാണ്‌ ഇരകളാക്കിയത്‌. കിടപ്പാടം നഷ്ടപ്പെടുന്നതിന്റെ വേദനയിൽ …

വായ്‌പാ തട്ടിപ്പ്; കർഷകന്റെ ആത്മഹത്യയിൽ ജില്ലയിലെ കോൺഗ്രസ്‌ നേതൃത്വം മറുപടി പറയണമെന്ന്‌ സി.പി.ഐ(എം) Read More »

ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. വെള്ളായണി അർജ്ജുനൻ നിര്യാതനായി

തിരുവനന്തപുരം: പ്രമുഖ ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. വെള്ളായണി അർജ്ജുനൻ (90) അന്തരിച്ചു. തിരുവനന്തപുരം സൗകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്‌കാരം ഇന്ന് രാത്രി എട്ടിന്.1933 ഫെബ്രുവരി 10-ന് പൊന്നുമംഗലം കുരുമി കുന്നത്തുവീട്ടിൽ പി ശങ്കരപ്പണിക്കരുടെയും പി നാരായണിയുടെയും മകനായാണ് വെള്ളായണി അർജുനൻ ജനിച്ചത്. നാലു ഭാഷാ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം ഡോക്‌ടറേറ്റും മൂന്ന് ഡി ലിറ്റും നേടി. ആകാശവാണിയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.1975-ൽ സ്റ്റേറ്റ് എൻസൈക്ലോപീഡിയയുടെ ഡയറക്ടറായ ശേഷം എൻസൈക്ലോപീഡിയയെ ജനങ്ങളിൽ എത്തിക്കാൻ അദ്ദേഹം വഹിച്ച …

ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. വെള്ളായണി അർജ്ജുനൻ നിര്യാതനായി Read More »

തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് നടന്നു; വോട്ടെണ്ണൽ ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടന്നു. വോട്ടെണ്ണൽ വിവിധ കേന്ദ്രങ്ങളിൽ തുടങ്ങിക്കഴിഞ്ഞു. ഫലം കമ്മീഷന്റെ www.lsgelection.kerala.gov.in സൈറ്റിലെ TRENDൽ ലഭ്യമാകും. ഒൻപത് ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 60 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.

മതപഠന ശാലയിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം; ആൺസുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം: ബാലരാമപുരം മതപഠന ശാലയിൽ പെൺകുട്ടി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനെ (20) പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടിൻറെ അടിസ്ഥാത്തിലാണ് അന്വേഷണം ഹാഷിമിലേ്കകെത്തുന്നത്. ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മതപഠനശാലയിൽ തൂങ്ങി മരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്. മതപഠനശാലയിലെ പീഡനമാണ് മരണകാരണമെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് ആത്മഹത്യ പ്രേരണക്കേസ് അന്വേഷിക്കുമ്പോഴാണ് പോസ്റ്റുമോ‍ർട്ടം റിപ്പോർട്ട് പുറത്തുവരു്നനത്. ഈ മാസം …

മതപഠന ശാലയിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം; ആൺസുഹൃത്ത് അറസ്റ്റിൽ Read More »

പുൽപ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; ബാങ്കിൻറെ മുൻ പ്രസിഡൻറും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.കെ എബ്രഹാം കസ്റ്റഡിയിൽ

വയനാട്: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ പരാതിക്കാരൻ‌ ആത്മഹത്യ ചെയ്തതിനു പിന്നാലെ ബാങ്കിൻറെ മുൻ പ്രസിഡൻറും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.കെ. എബ്രഹാം കസ്റ്റഡിയിൽ.പുൽപ്പള്ളിയിലെ വീട്ടിൽ നിന്ന് പുലർച്ചെ ഒന്നരയോടെയാണ് എബ്രഹാമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ബാങ്കിൻറ മുൻ സെക്രട്ടറി രമാദേവിയേയും ചോദ്യം ചെയ്യും. ചൊവ്വാഴ്ച്ചയാണ് വായ്പാ തട്ടിപ്പ് കേസിൽ കർഷകനായ രജേന്ദ്രൻ വിഷം …

പുൽപ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; ബാങ്കിൻറെ മുൻ പ്രസിഡൻറും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.കെ എബ്രഹാം കസ്റ്റഡിയിൽ Read More »

What are the top online slot machines?

The top online slots provide hours upon hours of wonderful live reel-spinning casino entertainment to casino players all over the world, and has made some lucky gamblers rich beyond their wildest expectations! If you’re looking to play games that are Kanuuna at the cutting-edge of modern casino technology,

Introduction to Mobile Casino Slots

Mobile casino gaming refers to play Extraing games on cards, video poker, slots and bingo, either for cash or by logging into an online casino using their mobile phone. This type of online gaming has become more popular because it is accessible on the Internet from anywhere and allows you to play on the move.

Play Online Slots For Real Money No Deposit

To play online slots for real money and tiger711 เว็บคาสิโนออนไลน์ not needing to make a deposit You can search for casinos that provide cash for free. Before you claim the no deposit bonus, there are several things to take into consideration. This article will provide the casinos that provide free cash and the

Online Slots – How to Play for real money

Slot machines are frequently advertised as a means for you to make real cash online. We’ve all seen this in advertisements on banners or in the sidebar of gambling websites. What’s the problem? How can this type mamajitu casino of gambling be performed without risking your real money? Online slots

Mobile Casino Games and Mobile Device Gambling

Mobile Casino Games offers the most immersive online casino experience for Слотор players who are looking to play their favorite casino games on their smartphones, tablets, or other mobile devices. Casino games can be played by downloading no-cost games to your mobile phone. Mobile casinos are available on

Research Paper Writing – Tips For Writing a Resume

In regards to composing a research paper, you want to make sure you make your submission to the dissertation or postgraduate journal. You will discover that corretor de texto this method is quite easy, but it’s ideal to keep in mind the fundamentals when it comes to this region

Online Casino Games

Casinos online, sometimes referred to as virtual casinos or online casinos, are online versions of traditional casinos. Through the Internet, gamblers can bet and play a variety of casino games. It’s a vast form of gambling online. There are hundreds of gaming sites that slot gacor casino players can select from. Roulette

32 വർഷത്തെ സേവനം; വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്കുട്ടീവ് എഞ്ചിനീയർ എം.എ ഹാഷിം വിരമിക്കുന്നു

തൊടുപുഴ: 32 വർഷത്തെ സേവനത്തിന് ശേഷം കേരളാ വാട്ടർ അതോറിറ്റിയിൽ നിന്നും അസിസ്റ്റന്റ് എക്സിക്കുട്ടീവ് എഞ്ചിനീയർ എം.എ ഹാഷിം ഇന്ന് വിരമിക്കുന്നു. 1990 ൽ ഓവർസീയറായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം പൈനാവ്, കൊല്ലം, കോതമംഗലം, കട്ടപ്പന, എറണാകുളം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. വാട്ടർ അതോറിട്ടിയിൽ വിവിധ മേഖലകളിൽ മെയിന്റനൻസ്, ക്വാളിറ്റി, പ്രൊജക്ട്, പ്ളാനിംഗ് ഡിസൈൻ വിംഗ്, സ്റ്റോക് വേരിഫിക്കേഷൻ മുതലായ എല്ലാ മേഖലകളിലും ജോലി നോക്കിയ എം.എ ഹാഷിം കേരളാ വാട്ടർ അതോറിറ്റി എംപ്ലോയിസ് …

32 വർഷത്തെ സേവനം; വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്കുട്ടീവ് എഞ്ചിനീയർ എം.എ ഹാഷിം വിരമിക്കുന്നു Read More »

ക്ഷേത്രങ്ങൾ സഹകരണ സംഘങ്ങളല്ല, രാഷ്ട്രീയ കാര്യങ്ങൾക്ക് പണപ്പിരിവ് നടത്തുന്നത് പോലെ ഇക്കാര്യം നടത്താമെന്നാണോ ധാരണയെന്ന് ഹൈക്കോടതി

കൊച്ചി: പരസ്യത്തിനായി മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ പതിനയ്യായിരം രൂപ നൽകണമെന്ന ഉത്തരവിനെ വിമർശിച്ച് ഹൈക്കോടതി. ക്ഷേത്രങ്ങൾ സഹകരണ സംഘങ്ങൾ അല്ലെന്നും രാഷ്ട്രീയ കാര്യങ്ങൾക്ക് പണപ്പിരിവ് നടത്തുന്നത് പോലെ ഇക്കാര്യം നടത്താമെന്നാണോ ധാരണയെന്നും ഹർജി വന്നില്ലായിരുന്നെങ്കിൽ ഇക്കാര്യം ആരെങ്കിലും അറിയുമായിരുന്നോയെന്നും ഹൈക്കോടതി ചോദ്യമുയർത്തി. ഉത്തരവിട്ട ദേവസ്വം കമ്മീഷണർക്കെതിരെ നടപടി എടുക്കാവുന്നതാണെന്നും കോടതി തുറന്നടിച്ചു. മലബാർ ദേവസ്വം ബോർഡാണ് കാടാമ്പുഴ ക്ഷേത്രത്തിന് കീഴിലുള്ള സൗജന്യ ഡയാലിസിസ് സെൻററിൻറെ ഉദ്ഘാടനം അറിയിച്ചുള്ള സപ്ലിമെൻറിലേക്ക് പരസ്യം ഇനത്തിൽ എല്ലാ ക്ഷേത്രങ്ങളും …

ക്ഷേത്രങ്ങൾ സഹകരണ സംഘങ്ങളല്ല, രാഷ്ട്രീയ കാര്യങ്ങൾക്ക് പണപ്പിരിവ് നടത്തുന്നത് പോലെ ഇക്കാര്യം നടത്താമെന്നാണോ ധാരണയെന്ന് ഹൈക്കോടതി Read More »

ദേശീയ പഞ്ചഗുസ്തി മത്സരത്തിനായി കേരള ടീം യാത്ര തിരിച്ചു

തിരുവനന്തപുരം: ഈ വർഷത്തെ ദേശീയ പഞ്ചഗുസ്തി മത്സരങ്ങൾ ജൂൺ ഒന്നു മുതൽ നാലു വരെ ഉത്തർപ്രദേശിലെ മധുരയിലെ ഗ്ലാ യൂണിവേഴ്സിറ്റിയിൽ വച്ച് നടക്കും. കേരളത്തിൽ നിന്നും ജൂനിയർ, യൂത്ത്, സീനിയർ മാസ്റ്റേഴ്സ് വിഭാഗങ്ങളിലായി മത്സരിക്കുന്ന 167 പുരുഷ-വനിത കായികതാരങ്ങൾ യു.പിയിലേക്ക് യാത്ര പുറപ്പെട്ടു. പുരുഷവിഭാഗം ക്യാപ്റ്റനായി എറണാകുളം ജില്ലയിലെ മുൻ ദേശീയ ചാമ്പ്യൻ ദിൽഷാദ്, ടിം മാനേജരായി കോഴിക്കോട് ജില്ലാ സെക്രട്ടറിയും സംസ്ഥാന ട്രഷറുമായ റോഷിത്, വനിതാവിഭാഗം ക്യാപ്റ്റനായി മലപ്പുറം ജില്ലയിലെ സുനീറ, മാനേജരായി കണ്ണൂരുനിന്നുള്ള അനിതയേയും …

ദേശീയ പഞ്ചഗുസ്തി മത്സരത്തിനായി കേരള ടീം യാത്ര തിരിച്ചു Read More »

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു

രാജാക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു. കാന്തിപ്പാറ തിരുഹൃദയ മഠത്തിലെ സിസ്റ്റർ മേരിക്കുട്ടി ജെയിംസ്(ബിൻസി എസ്.എച്ച് – 50) ആണ് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം രാജകുമാരിയിൽ നിന്നും പലചരക്ക് സാധനങ്ങൾ വാങ്ങി കൂടെയുണ്ടായിരുന്ന സിസ്റ്റർ അൽഫോൻസയോടൊപ്പം ഓട്ടോ റിക്ഷയിൽ മഠത്തിലേക്ക് പോകുന്ന വഴി രാജകുമാരി സെന്റ് മേരീസ് സ്കൂളിന് മുൻവശത്ത് വച്ച് എതിരെ നിയന്ത്രണം വിട്ട് വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ സിസ്റ്റർ അൽഫോൻസക്കും ഓട്ടോ …

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു Read More »

സി-ഡിറ്റ്; സൗരോര്‍ജ്ജ സാങ്കേതികവിദ്യയിൽ അ‍ഞ്ച് ദിവസത്തെ പരിശീലന പരിപാടി

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ സെന്‍റർ ഫോർ ഡെവലപ്മെന്‍റ് ഓഫ് ഇമേജിംഗ് ടെക്നോളജി(സി-ഡിറ്റ്), സൗരോര്‍ജ്ജ സാങ്കേതികവിദ്യയിൽ പരിശീലകരാകാൻ താല്പര്യപെടുന്നവർക്കായി ജൂൺ 19മുതൽ 23വരെ തിരുവനന്തപുരത്തു വെച്ച് പരിശീലന പരിപാടി നടത്തുന്നു. താത്പര്യമുള്ളവർ ജൂൺ 15ന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദാംശങ്ങൾക്കായി സന്ദർശിക്കുക www.cdit.org. ഫോൺ നമ്പർ: 9895788233.

അദ്ധ്യാപക ഒഴിവ്

അടിമാലി: മുനിയറ ഗവ.ഹൈസ്‌കൂളില്‍ എച്ച്.എസ് വിഭാഗം ഫിസിക്കൽ സയൻസ്, ഗണിതം, മലയാളം അദ്ധ്യാപകരുടെയും യു.പി.എസ്.റ്റി അദ്ധ്യാപികയുടെയും താല്‍കാലിക ഒഴിവുണ്ട്. ഒഴിവുകളുടെ എണ്ണം – ഓരോ വിഭാ​ഗത്തിലും ഒന്ന് വീതം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നാളെ 10 :30ന് സ്‌കൂള്‍ ഓഫീസില്‍ എത്തിച്ചേരുക.

തലമറ്റം അംഗനവാടിയിൽ പ്രവേശനോത്സവം ആഘോഷിച്ചു

ഒളമറ്റം: തലമറ്റം അംഗനവാടിയിൽ പ്രവേശനോത്സവം നടത്തി. ആഘോഷത്തിന്റെ ഭാ​ഗമായി നവാഗതരായ കുരുന്നുകൾക്കു മധുരം നൽകിയാണ് സ്വീകരിച്ചത്. പഠനം പൂർത്തിയാക്കി സ്കൂളുകളിലേക്ക് പോകുന്ന കുട്ടികൾക്ക് യാത്രയയപ്പും നൽകി. മുനിസിപ്പൽ കൗൺസിലർ ഷീൻ വർഗീസ് അംഗനവാടി വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് നൽകി. നവാഗതരായ കുട്ടികൾക്ക് മഹാറാണി വെഡ്ഡിംഗ് കളക്ഷൻ സ്പോൺസർ ചെയ്ത ബാഗുകളും വിതരണം ചെയ്തു. ചടങ്ങിൽ എ.എൽ.എം.സി അംഗങ്ങളായ കെ.പി ഹരീഷ്, ജോൺ പി.ഡി എന്നിവർ സംസാരിച്ചു. അംഗനവാടി ടീച്ചർ ബുഷറ സ്വാഗതവും നസീബ് കെ.എൻ നന്ദിയും പറഞ്ഞു.

ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകള്‍ വിതരണം ചെയ്യും

ഇടുക്കി: ജൂൺ അ‍ഞ്ച് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇടുക്കി ജില്ലയില്‍ വനം വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. വിഭ്യാഭാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, യുവജന സ്ഥാപനങ്ങള്‍, മതസ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ മുതലായവയ്ക്ക് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്കരണത്തിനായി വനംവകുപ്പ് നഴ്സറികളില്‍ നിന്നും സൗജന്യമായി വിവിധ ഇനം വൃക്ഷത്തൈകള്‍ നല്‍കും. ജില്ലയുടെ വിവിധ ഭാഗങ്ങളിലുളളവര്‍ തൈകളുടെ ലഭ്യതയ്ക്കും മറ്റു വിവരങ്ങള്‍ക്കുമായി സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ചുകളുമായി ബന്ധപ്പെടുക. ഫോണ്‍ …

ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകള്‍ വിതരണം ചെയ്യും Read More »

ആധാര്‍ പുതുക്കണം

ഇടുക്കി: ജില്ലയില്‍ താമസിക്കുന്ന ആധാര്‍ ലഭ്യമായ (18 വയസിനു മുകളില്‍ പ്രായമുളള) എല്ലാവരും ആധാര്‍ കാര്‍ഡ് പുതുക്കണം. ഇതിനായി ആധാര്‍ കാര്‍ഡ്, പേര്, മേല്‍വിലാസം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുമായി അടുത്തുളള ആധാര്‍ സേവന കേന്ദ്രം സന്ദര്‍ശിച്ച് ആധാര്‍ പുതുക്കി ആധാറിന്റെ വാലിഡിറ്റി ഉറപ്പാക്കണം. പേര് തെളിയിക്കുന്നതിനായി ഇലക്ഷന്‍ ഐ.ഡി, റേഷന്‍ കാര്‍ഡ് (ഉടമസ്ഥന് മാത്രം), ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, സര്‍വീസ് / പെന്‍ഷന്‍ ഫോട്ടോ ഐ.ഡി. കാര്‍ഡ്, പാസ്പോര്‍ട്ട്, ഭിന്നശേഷി ഐ.ഡി. കാര്‍ഡ്, ട്രാന്‍സ്ജെന്‍ഡര്‍ ഐ.ഡി …

ആധാര്‍ പുതുക്കണം Read More »

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ഒഴിവ്

തൊടുപുഴ: ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ്, ലാബ്‌ടെക്‌നീഷ്യന്‍, എക്‌സറേ ടെക്‌നീഷ്യന്‍, ഇ.സി.ജി ടെക്‌നീഷ്യന്‍, ലിഫ്റ്റ് ടെക്‌നീഷ്യന്‍, ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍ തുടങ്ങിയ തസ്തികകളില്‍ ഒഴിവ്. യോഗ്യതകൾ ഇങ്ങനെ – ഫാര്‍മസിസ്റ്റ്: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ലഭിച്ച ഫാര്‍മസി ബിരുദം(ഡിഎംഇ സര്‍ട്ടിഫിക്കറ്റ്) പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസില്‍ താഴെ. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ലാബ്‌ടെക്‌നീഷ്യന്‍: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ …

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ഒഴിവ് Read More »

സ്‌കൂള്‍ യൂണിഫോം വിതരണം ചെയ്യാന്‍ ദര്‍ഘാസ് ക്ഷണിച്ചു

ഇടുക്കി: അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലെ 340ലധികമുള്ള അന്തേവാസികള്‍ക്ക് രണ്ട് ജോഡി വീതം സ്‌കൂള്‍ യൂണിഫോം വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം, യൂണിഫോം തുണിയുടെ സ്‌പെസിഫിക്കേഷന്‍, യൂണിഫോം പാറ്റേണ്‍ എന്നിവ അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ നിന്നും ലഭിക്കും. താല്‍പര്യമുള്ളവര്‍ ജൂണ്‍ ആറിന് 2 മണിക്ക് മുമ്പ് മുദ്രവച്ച കവറില്‍ ടെന്‍ഡറുകള്‍, ഇ.എം.ഡി, 200 രൂപയുടെ മുദ്ര പത്രം എന്നിവ സഹിതം ഓഫീസില്‍ സമര്‍പ്പിക്കുക. ടെന്‍ഡര്‍ അംഗീകരിച്ചു കിട്ടിയ സ്ഥാപനം …

സ്‌കൂള്‍ യൂണിഫോം വിതരണം ചെയ്യാന്‍ ദര്‍ഘാസ് ക്ഷണിച്ചു Read More »

അവൾ എന്നെ അവഗണിച്ചു, യാതൊരു കുറ്റബോധവുമില്ലെന്ന് പ്രതി

ന്യൂഡൽഹി: 16 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്ന് മൊഴി നൽകി പ്രതി സാഹിൽ. അവൾ എന്നെ അവഗണിച്ചു, അതുകൊണ്ടുതന്നെ തനിക്ക് ഈ കൊലപാതകത്തിൽ യാതൊരു പശ്ചാത്താപവുമില്ലെന്നായിരുന്നു സാഹിൽ പൊലീസിനു നൽകിയ മൊഴി. ഞായറാഴ്ച്ച വൈകിട്ടാണ് ഈ അരുംകൊല നടക്കുന്നത്. ഡൽഹിയിലെ രോഹിണി റോഡിൽ വച്ച് സുഹൃത്തിന്‍റെ മകന്‍റെ പിറന്നാളാഹോഷത്തിന് പോയി മടങ്ങുകയായിരുന്ന സാക്ഷി ദീക്ഷിതെന്ന പെൺകുട്ടിയെ സാഹിലെന്ന 20 വയസുകാരൻ അതിക്രൂരമായി കൊലപ്പെടുത്തുന്നത്. 22 തവണയാണ് പ്രതി പെൺകുട്ടിയെ കുത്തിയത്. നിലത്തുവീണ പെൺകുട്ടിയെ …

അവൾ എന്നെ അവഗണിച്ചു, യാതൊരു കുറ്റബോധവുമില്ലെന്ന് പ്രതി Read More »

തമിഴ്നാട് വനം വകുപ്പ് അരിക്കൊമ്പനെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു

കമ്പം: അരിക്കൊമ്പനെ പിടികൂടാൻ പ്രത്യേക ആനപിടുത്ത സംഘത്തെ നിയോഗിച്ച് തമിഴ്നാട് വനം വകുപ്പ്. പ്രത്യേകം പരിശീലനം ലഭിച്ച അഞ്ച് അംഗ ആദിവാസി സംഘം വൈകിട്ടോടെ കമ്പത്തേക്കെത്തും. അരിക്കൊമ്പനെവിടെയെന്ന് കാണ്ടെത്തുന്നതിനായാണ് ആനപിടുത്ത സംഘത്തിൻറെ സഹായം തേടുന്നത്. മുതുമല കടുവാ സങ്കേതത്തിലെ മീൻ കാളൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് സംഘത്തിലുള്ളത്. വെറ്ററിനറി സർജൻ ഡോ. രാജേഷും സംഘത്തിലുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം കമ്പം ജനവാസ മേഖലയിലെത്തി ഭീതി പരത്തി ഇറങ്ങിയ കൊമ്പൻ ബൈക്കിൽ …

തമിഴ്നാട് വനം വകുപ്പ് അരിക്കൊമ്പനെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു Read More »

പരേതനായ പൈലിയുടെ ഭാര്യ അന്നക്കുട്ടി പൈലി നിര്യാതയായി

തൊടുപുഴ: പെരുമ്പള്ളിച്ചിറ ഞാളൂർ പരേതനായ പൈലിയുടെ ഭാര്യ അന്നക്കുട്ടി പൈലി(89) നിര്യാതയായി. പരേത പെരുമ്പല്ലൂർ കാഞ്ഞാംപുറത്ത് കുടുംബാ​ഗമാണ്. സംസ്കാരം 31/5/2023 ബുധനാഴ്ച രാവിലെ 10ന് പെരുമ്പള്ളിച്ചിറ സെന്റ് ജോസഫ് പള്ളിയിലെ കുടുംബ കല്ലറയിൽ. മക്കൾ: പരേതയായ ബ്രജീറ്റ്, ജോൺ, ബേബി(റിട്ടയേർഡ് സബ് ഇൻസ്പെക്ടർ), മേരിക്കുട്ടി(റിട്ട. സെക്രട്ടറി,മുതലക്കോടം സഹകരണ ബാങ്ക്), ലാലി(റിട്ടയേർഡ് ടീച്ചർ ​ഗവ. എച്ച്.എസ്.എസ് വടുവൻചാൽ). മരുമക്കൾ: ലില്ലി ആലപ്പുരയ്ക്കൽ(കരിങ്കുന്നം), മേഴ്സി പുറ്റനാൽ ആയവന(റിട്ട. അധ്യാപിക, ​ഗവ. എച്ച്.എസ്.എസ്, മൂന്നാർ), ജോൺ കൊയിത്താനത്ത്, മുതലക്കോടം(റിട്ടയേർഡ് വൈസ് പ്രിൻസിപ്പൽ, …

പരേതനായ പൈലിയുടെ ഭാര്യ അന്നക്കുട്ടി പൈലി നിര്യാതയായി Read More »

കേരള ലളിതകലാ അക്കാദമിയുടെ പുരസ്കാരങ്ങൾ സമ്മാനിച്ചു; ലോകത്തെല്ലായിടത്തും അതിജീവനം സംഭവിച്ചപ്പോൾ അതിലെല്ലാം കല പ്രധാനപ്പെട്ട ദൗത്യം നിർവഹിച്ചിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്‌

കൊച്ചി: കാലഘട്ടം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ കലയെ ആയുധമാക്കണമെന്ന്‌ മന്ത്രി പി രാജീവ്‌ കലാകാരന്മാരോട്‌ ആഹ്വാനം ചെയ്‌തു. കേരള ലളിതകലാ അക്കാദമി പുരസ്‌കാരങ്ങൾ സമ്മാനിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാന ദൃശ്യകലാ പ്രദർശനവും മന്ത്രി ഉദ്‌ഘാടനം ചെയ്തു. റ്റി.ജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് നമ്പൂതിരിക്കുള്ള ആദരം മകൻ ദേവൻ നമ്പൂതിരിപ്പാട് മന്ത്രി പി രാജീവിൽനിന്ന് സ്വീകരിച്ചു. 2022––23ലെ ഫെലോഷിപ്പുകൾ പ്രഭാവതി മേപ്പയിൽ, ഷിബു നടേശൻ എന്നിവർക്ക് മന്ത്രി …

കേരള ലളിതകലാ അക്കാദമിയുടെ പുരസ്കാരങ്ങൾ സമ്മാനിച്ചു; ലോകത്തെല്ലായിടത്തും അതിജീവനം സംഭവിച്ചപ്പോൾ അതിലെല്ലാം കല പ്രധാനപ്പെട്ട ദൗത്യം നിർവഹിച്ചിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്‌ Read More »

കെട്ടുംകല്ലിൽ നിന്നും സ്‌ഫോടക വസ്തുക്കൾ പിടികൂടി

കാസർകോഡ്: ചെർക്കള കെട്ടുംകല്ലിൽ നിന്നും സ്‌ഫോടക വസ്തു ശേഖരം പിടികൂടി. കോലിച്ചിയടുക്കം സ്വദേശി മുസ്തഫയുടെ വീട്ടിൽ നിന്നാണ് സ്‌ഫോടക വസ്തുകൾ പിടികൂടിയത്. ഇയാൾ ഉപയോഗിച്ചിരുന്ന കാറിൽ നിന്നും സ്‌ഫോടക വസ്തുകൾ കണ്ടെത്തി. എക്‌സൈസ് പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുകൾ കണ്ടെത്തിയത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.