ഓസ്‌ട്രിയ: 1949ന് ശേഷം ആദ്യമായി സാല്‍സ്ബര്‍ഗ് സ്റ്റേറ്റ് അസംബ്ലിയില്‍ പ്രാതിനിധ്യം നേടി ഓസ്‌ട്രിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഞായറാഴ്ച നടന്ന 36 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് 4 സീറ്റുകള്‍ നേടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഓസ്‌ട്രിയയുടെ നേതൃത്വത്തിലുള്ള സഖ്യം(കെ.പി.ഒ) ചരിത്രം സൃഷ്ടിച്ചത്. ആകെ വോട്ടുകളുടെ 11.7 ശതമാനവും നേടി.
1949ന് ശേഷം ആദ്യമായാണ് സാല്‍സ്ബര്‍ഗ് അസംബ്ലിയില്‍(ലാന്ടാഗ്) കമ്മ്യൂണിസ്റ്റ് പ്രാതിനിധ്യം ഉണ്ടാകുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 21.8 ശതമാനം വോട്ടുകള്‍ നേടി കെ.പി.ഒ സാല്‍സ്ബര്‍ഗ് നഗരത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായി ഉയരുകയും ചെയ്‌തു. കേ മൈക്കല്‍ ഡാങ്കല്‍ ആണ് കെ.പി.ഒ സഖ്യത്തിന് നേതൃത്വം നല്‍കുന്നത്.