Timely news thodupuzha

logo

World

ആഞ്ഞടിച്ച ഹിജാബ് വിരുദ്ധ സമരത്തിൽ കീഴടങ്ങി ഇറാൻ; മതകാര്യ പൊലീസിനെ പിരിച്ചുവിട്ടു

ഇറാന്‍: മതകാര്യ പൊലീസിനെ പിരിച്ചു വിട്ട് ഇറാന്‍. 2 മാസത്തെ ഹിജാബ് വിരുദ്ധ പ്രതിക്ഷേധങ്ങൾക്കൊടുവിലാണ് പുതിയ നീക്കവുമായി ഭരണകൂടം രംഗത്തെത്തിയത്. ‘നീതിന്യായ വ്യവസ്ഥയില്‍ മതകാര്യ പൊലീസിന് സ്ഥാനമില്ലെന്ന്’ അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ഇറാനില്‍ മഹ്‌സ അമീനി എന്ന യുവതി മതകാര്യ പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതില്‍ രാജ്യത്ത് മാസങ്ങളായി വ്യാപക പ്രതിഷേധമായിരുന്നു. അമീനിയുടെ മരണത്തിന് പിന്നാലെ അരങ്ങേറിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മതപൊലീസ് സംവിധാനമായ ഗഷ്ത് -ഇ -ഇര്‍ഷാദ് നിര്‍ത്തലാക്കുന്നത്. ഇരുനൂറിലധികം പേര്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.  1979 ൽ ഇസ്ലാമിക് റിപ്പബിക്ക് …

ആഞ്ഞടിച്ച ഹിജാബ് വിരുദ്ധ സമരത്തിൽ കീഴടങ്ങി ഇറാൻ; മതകാര്യ പൊലീസിനെ പിരിച്ചുവിട്ടു Read More »

100 കമ്പനികളിൽ പ്രവർത്തി ദിനം ആഴ്ചയിൽ 4 ദിവസം; മുഖം മാറ്റാനൊരുങ്ങി യു.കെ

ബ്രിട്ടനിലെ 100 കമ്പനികൾ പ്രവർത്തി ദിവസം ആഴ്ചയിൽ 4 ദിവസമാക്കി വെട്ടിക്കുറയ്ക്കാന്‍ തീരുമാനം. ശമ്പളം കുറയ്ക്കാതെയാണ് എല്ലാ ജീവനക്കാർക്കും 4 ദിവസം മാത്രം ജോലി ചെയ്യാനുള്ള തീരുമാനം എത്തിയിരിക്കുന്നത്. 100 കമ്പനികളിലായി ഏകദേശം 2600 ജീവനക്കാരാണുള്ളത്. ഈ ‘ഫോര്‍ ഡേ വീക്ക്’ എന്ന ഈ കാമ്പയിനിലൂടെ വലിയൊരു മാറ്റം രാജ്യത്ത് കൊണ്ടുവരാൻ സാധിക്കുമെന്നാണ് കരുതുന്നത്.   ആഴ്ചയില്‍ 5 ദിവസംകൊണ്ട് ചെയ്തുതീര്‍ക്കുന്ന ജോലി അതിലും കുറച്ച് മണിക്കൂറുകള്‍ കൊണ്ടുതന്നെ ചെയ്തുതീര്‍ക്കാന്‍ കഴിയുമെന്നും പ്രവൃത്തി ദിവസം ആഴ്ചയില്‍ നാലായി കുറച്ചാല്‍ …

100 കമ്പനികളിൽ പ്രവർത്തി ദിനം ആഴ്ചയിൽ 4 ദിവസം; മുഖം മാറ്റാനൊരുങ്ങി യു.കെ Read More »

ചൈനയിൽ വീണ്ടും രൂക്ഷ കൊ​വി​ഡ് വ്യാപനം; ഒറ്റ ദിവസംകൊണ്ട് റിപ്പോർട്ട് ചെയ്തത് 31,444 കേസുകൾ; ആശങ്ക

ബീ​ജി​ങ്: കൊ​വി​ഡ് 19 തടയാന്‍ സമ്പൂര്‍ണ അടച്ചിടല്‍ തുടരുന്ന ചൈ​ന​യി​ൽ വീ​ണ്ടും രൂക്ഷ രോഗവ്യാപനം. ബുധനാഴ്ച മാത്രം 31,444 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.  ഏപ്രില്‍ 13ന് ശേഷം ആദ്യമായാണ് ഒറ്റദിവസം ഇത്രയുമധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. നവംബര്‍ 6 മുതലാണ് ചൈനയില്‍ വീണ്ടും കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പ്രതിദിനം 26,000 ന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  ലോ​ക​രാ​ജ്യ​ങ്ങ​ളെ​ല്ലാം കൊ​വി​ഡ് വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​യെ​ങ്കി​ലും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ന്ന് മാ​റി​യി​ട്ടി​ല്ല മ​ഹാ​മാ​രി​യു​ടെ …

ചൈനയിൽ വീണ്ടും രൂക്ഷ കൊ​വി​ഡ് വ്യാപനം; ഒറ്റ ദിവസംകൊണ്ട് റിപ്പോർട്ട് ചെയ്തത് 31,444 കേസുകൾ; ആശങ്ക Read More »

ഇം​ഗ്ലണ്ടിനെതിരെ മുട്ടുമടക്കി ഇറാന്‍; 6-2ന് മിന്നും ജയം

2022 ഖത്തർ ലോകകപ്പിന്‍റെ രണ്ടാം ദിനത്തിലെ ആദ്യമത്സരത്തിൽ ഇം​ഗ്ലണ്ടിനെതിരെ മുട്ടുമടക്കി ഇറാന് കനത്ത തോല്‍വി. മത്സരത്തില്‍ ഉടനീളം മുന്നിൽ നിന്ന ഇം​ഗ്ലണ്ട് 2 ഗോളിനെതിരെ 6 ഗോളുകള്‍ക്കാണ് വിജയിച്ച് കയറിയത്. ഒന്നാം പകുതി അവസാനിച്ചപ്പോള്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു.  മത്സരത്തിന്‍റെ 65-ാം മിനിറ്റിൽ ഇറാൻ മുന്നേറ്റ നിരയിലെ മിന്നുംതാരം മെഹ്ദി തെരേമിയാണ് ​ഗോൾ നേടിയത്. 62-ാം മിനിറ്റിലായിരുന്നു ഇം​ഗ്ലണ്ടിന്‍റെ നാലാം ​ഗോൾ. ഇം​ഗ്ലണ്ടിനായി രണ്ടാം​ഗോൾ നേടിയ സാക്കെയാണ് നാലാം ​ഗോളും സ്വന്തമാക്കിയത്. പകരക്കാരനായി …

ഇം​ഗ്ലണ്ടിനെതിരെ മുട്ടുമടക്കി ഇറാന്‍; 6-2ന് മിന്നും ജയം Read More »

തൊടുപുഴ സെയ്ദ് മുഹമ്മദിന്റെ ആത്മ കഥ ഷാർജ ബുക്ക് ഫെസ്റ്റിവലിൽ

ഷാർജ :തൊടുപുഴ സെയ്ദ് മുഹമ്മദിന്റെ ആത്മ കഥ രണ്ടാം എഡിഷൻ ഷാർജ ബുക്ക് ഫെസ്റ്റിവലിൽ ഒലിവു പബ്ലിക്കേഷൻ ഹാളിൽ സാദിഖ് അലി ശിഹാബ് തങ്ങൾ കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്മാന് നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു , ചടങ്ങിൽ ഡോക്ടർ മുനീർ എം ൽ എ , യു എ ഇ കെഎംസിസി ജനറൽ സെക്രട്ടറി അൻവർ നഹ , ദുബായ് കെഎംസിസി ആക്റ്റിംഗ് പ്രസിഡണ്ട് മുറിച്ചാണ്ടി ഇബ്രാഹിം ,ഇടുക്കി കെഎംസിസി പ്രസിഡണ്ട് നിസാം …

തൊടുപുഴ സെയ്ദ് മുഹമ്മദിന്റെ ആത്മ കഥ ഷാർജ ബുക്ക് ഫെസ്റ്റിവലിൽ Read More »

വാങ്ക് വിളിക്കുന്ന സമയത്ത് ഇമ്രാന്‍ ഖാന്‍ പാട്ടുകേള്‍ക്കുകയും ഡാന്‍സ് കളിക്കുകയും ചെയ്യുന്നു; ദൈവനിന്ദ കാണിച്ചതിനാണ് വെടിവച്ചതെന്ന് അക്രമി

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പാര്‍ട്ടി റാലിക്കിടെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നേരെ  വെടി ഉയര്‍ത്ത സംഭവത്തില്‍ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.  കാലില്‍ വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇമ്രാന്‍ ഖാന്‍ അപകടനില തരണം ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. പതിമൂന്നോളംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇമ്രാന്‍റെ രണ്ടുകാലുകളിലും വെടിയേറ്റതായാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തില്‍ പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നും സൂചനകളുണ്ട് 

കോൺഗ്രസ് ദേശിയ പ്രസിഡൻായി മല്ലികാർജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും

ഡല്‍ഹി:  കോണ്‍ഗ്രസിന്‍റെ ദേശിയ പ്രസിഡന്‍റായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്ന് ചുമതലയേല്‍ക്കും.രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തുന്നത്. ഡിസംബറില്‍ തന്നെ പ്ലീനറി സമ്മേളനം വിളിക്കാനുള്ള നടപടികളും ഖര്‍ഗെ ചുമതലയേല്‍ക്കുന്നതിന് പിന്നാലെ ഉണ്ടാകും. 98-ാം പ്രസിഡന്‍റായ  മല്ലികാര്‍ജുന്‍ ഖര്‍ഗെ ആകും ഇനി കോണ്‍ഗ്രസിനെ നയിക്കുക. രാവിലെ 10.30 ന് ഖാര്‍ഗെ ഔദ്യോഗികമായി ചുമതല സോണിയാ ഗാന്ധിയില്‍ നിന്ന് ഏറ്റെടുക്കും. ഖര്‍ഗെയുടെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ എത്തുന്നുണ്ട്.11.30 …

കോൺഗ്രസ് ദേശിയ പ്രസിഡൻായി മല്ലികാർജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും Read More »

യുക്രെയ്‌ൻ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: യുക്രെയ്‌നില്‍ കഴിയുന്ന എല്ലാ ഇന്ത്യക്കാരും ഉടന്‍ മടങ്ങണമെന്ന് ഇന്ത്യ. യുദ്ധ സാഹചര്യത്തില്‍ യുക്രെയ്‌നില്‍ തുടരാന്‍ ഇനിയും ശ്രമിക്കരുതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശം. ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശം വിദേശകാര്യമന്ത്രാലം പുറത്തിറക്കി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരും യുക്രെയ്‌ന്‍ വിടണം. ഇന്ത്യന്‍ പൗരന്‍മാര്‍ അടിയന്തരമായി യുക്രെയ്‌ന്‍ വിടണമെന്ന ഇന്ത്യന്‍ എംബസി നേരത്തെ ആവശ്യപ്പെട്ടിരുന്നു. റഷ്യ-യുക്രെയ്‌ന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് നിര്‍ദേശം.യുക്രെയ്‌നില്‍ തുടരുന്ന ഇന്ത്യക്കാര്‍ക്ക് അതിര്‍ത്തി കടക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ എംബസി നല്‍കിയിരുന്നു. ഹങ്കറി, സ്ലോവാക്യ, മോള്‍ഡോവ, പോളണ്ട്, റൊമാനിയ അതിര്‍ത്തികള്‍ വഴി …

യുക്രെയ്‌ൻ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം Read More »

പുത്തന്‍ ചരിത്രം; ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് അധികാരമേറ്റു

ന്യൂഡൽഹി: കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക് പ്രധാനമന്ത്രിയായി അധികാരമേറ്റു. ബ്രിട്ടന്‍റെ 57-മാത്തെ പ്രധാന്ത്രിയാണ് ഇന്ത്യന്‍ വംശജനായ ഋഷി സുനക്.  സാമ്പത്തിക മേഘലയിലെ പിഴവുകൾ പരിഹരിക്കുമെന്ന്  ഋഷി സുനക് ജനങ്ങളെ അദ്യമായി അഭിസംബോധന ചെയ്ത് സംസാരിച്ചു.  മികച്ച വിദ്യാഭ്യാസം, സാമ്പാത്തിക ഭദ്രത, രാജ്യസുരക്ഷ, തൊഴിലവസരം എന്നിവ ഉറപ്പാകുമെന്നും രാവും പകലും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും ഋഷി സുനക് സംസാരിച്ചു.  ഋഷി സുനകിന് പ്രധാനമന്ത്രി അഭിനന്ദനങ്ങളറിയിച്ച് എത്തിയിരുന്നു.  ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം അഭിനന്ദനങ്ങളറിയിച്ചത്. ‘ആഗോള വിഷയങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കാനും റോഡ്മാപ് …

പുത്തന്‍ ചരിത്രം; ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് അധികാരമേറ്റു Read More »

മെൽബണിൽ ഇന്ത്യൻ ദീപാവലി: കോഹ്ലി ക്ലാസിക്കിൽ ഇന്ത്യയ്ക്ക് വിജയം

മെല്‍ബണ്‍:  ട്വന്റി20 ലോകകപ്പിലെ വാശിയേറിയ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ആവേശവിജയം. വിരാട് കോഹ്‌ലിയുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് തോൽവിയുടെ വക്കിൽ നിന്ന ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. 53 പന്തുകള്‍ നേരിട്ട് ആറ് ഫോറും നാല് സിക്‌സും സഹിതം 82 റണ്‍സ് നേടി കോഹ്‌ലി പുറത്താകാതെ നിന്നു. 37 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 40 റണ്‍സെടുത്ത് ഹര്‍ദിക് പാണ്ഡ്യ കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കി. ടി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെ നേരിടാൻ …

മെൽബണിൽ ഇന്ത്യൻ ദീപാവലി: കോഹ്ലി ക്ലാസിക്കിൽ ഇന്ത്യയ്ക്ക് വിജയം Read More »

വെറും 44 ദിവസം; ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

ലണ്ടന്‍:  ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. അധികാരമേറ്റ് 44-ാം ദിവസമാണ് രാജി പ്രഖ്യാപിച്ചത്. ജനാഭിലാഷം പാലിക്കാനായില്ലെന്നും പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നത് വരെ സ്ഥാനത്ത് തുടരുമെന്നും ലിസ്‍ട്രസ് അറിയിച്ചു.  ലിസ് ട്രസിന്‍റെ സാമ്പത്തിക നയങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. സമീപ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ് ഇപ്പോൾ ബ്രിട്ടൻ.  പ്രഖ്യാപിത നയങ്ങളിൽ നിന്ന് ലിസ്ട്രസ്  വ്യതിചലിച്ചു എന്നാരോപിച്ചുകൊണ്ട്‌ മന്ത്രിസഭയുടെ രാജിക്കുവേണ്ടിയുള്ള മുറവിളികൾ പ്രതിപക്ഷത്തുനിന്ന് തുടർച്ചയായി വന്നുകൊണ്ടിരിക്കവേയാണ് രാജി.അഞ്ചുദിവസം  മുമ്പാണ് യുകെയുടെ ധനമന്ത്രി ക്വാസി കാർട്ടെങ്ങിന് രാജിവെച്ചിറങ്ങേണ്ടി വന്നത്.  ഔദ്യോഗിക രേഖ …

വെറും 44 ദിവസം; ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു Read More »

യുക്രെനെതിരെ ആഞ്ഞടിച്ച് റഷ്യ; സ്‌പോടനത്തില്‍ മരണം 8 ആയി; നിരവധി പേർക്ക് പരിക്ക്

കീവ്: യുക്രെന്‍ തലസ്ഥാന നഗരമായ കീവില്‍ റഷ്യന്‍ ആക്രമണം. ഇന്ന് രാവിലെ മുതല്‍ കീവില്‍ നടന്ന സ്‌ഫോടനത്തില്‍ 8 പേര്‍ മരിച്ചതായും 24 ഓളം പേര്‍ക്ക് പരുക്കേറ്റതായുമുള്ള വിവരങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. റഷ്യയെ ക്രിമിയയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കടല്‍പ്പാലത്തില്‍ സ്ഫോടനം നടന്നതിന് പിന്നാലെയാണ് യുക്രെനില്‍ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.ജനങ്ങളോട്  ഷെല്‍ട്ടറുകളില്‍ തന്നെ തുടരണമെന്ന് പ്രസിഡന്‍റിന്‍റെ ഓഫീസില്‍ നിന്നും അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലത്തിലുണ്ടായ സ്ഫോടനത്തിന് ഉത്തരവാദി യുക്രെയ്നാണെന്ന് മോസ്‌കോ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ്  സ്ഫോടനം നടന്നത്. ഊര്‍ജ …

യുക്രെനെതിരെ ആഞ്ഞടിച്ച് റഷ്യ; സ്‌പോടനത്തില്‍ മരണം 8 ആയി; നിരവധി പേർക്ക് പരിക്ക് Read More »

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം: സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും

ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു. നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും  ദേശിയ സുരക്ഷാ ഏജന്‍സി പിഎഫ്‌ഐയുടെ രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കേരളത്തിൽ നിന്നുള്ള നേതാക്കളാണ് നിലവിൽ അറസ്റ്റിലായവരിൽ ഭൂരിഭാഗവും. റെയ്ഡിനും അറസ്റ്റിനും എതിരെ കേരളത്തിൽ ആഹ്വാനം …

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം: സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും Read More »

ചൈനീസ് പ്രസിഡന്‍റ് വീട്ടുതടങ്കലിലോ?

ബീ​​ജി​​ങ്: ചൈ​​നീ​​സ് ക​​മ്യൂ​​ണി​​സ്റ്റ് പാ​​ർ​​ട്ടി​​യു​​ടെ മു​​തി​​ർ​​ന്ന നേ​​തൃ​​ത്വം ന​​ട​​ത്തി​​യ അ​​ട്ടി​​മ​​റി​​യെ​​ത്തു​​ട​​ർ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ഷി ​​ജി​​ൻ​​പി​​ങ് വീ​​ട്ടു​​ത​​ട​​ങ്ക​​ലി​​ലെ​​ന്നു റി​​പ്പോ​​ർ​​ട്ട്. ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തു നി​​ന്നു ഷി​​യെ നീ​​ക്കി​​യെ​​ന്നും പീ​​പ്പി​​ൾ​​സ് ലി​​ബ​​റേ​​ഷ​​ൻ ആ​​ർ​​മി (ചൈ​​നീ​​സ് സേ​​ന)​​യു​​ടെ​​യും ക​​മ്യൂ​​ണി​​സ്റ്റ് നേ​​താ​​ക്ക​​ളു​​ടെ സു​​ര​​ക്ഷ നി​​ർ​​വ​​ഹി​​ക്കു​​ന്ന സെ​​ൻ​​ട്ര​​ൽ ഗാ​​ർ​​ഡ് ബ്യൂ​​റോ (സി​​ജി​​ബി) യു​​ടെ​​യും ത​​ല​​പ്പ​​ത്തു നി​​ന്നു മാ​​റ്റി​​യെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ട്.  ബീ​​ജി​​ങ് ഇ​​പ്പോ​​ൾ പൂ​​ർ​​ണ​​മാ​​യും ചൈ​​നീ​​സ് സേ​​ന​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​ണെ​​ന്നും പ​​റ​​യ​​പ്പെ​​ടു​​ന്നു. ഇ​​വി​​ടേ​​ക്കു​​ള്ള ആ​​റാ​​യി​​ര​​ത്തി​​ലേ​​റെ വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ നി​​ർ​​ത്തി​​വ​​ച്ച​​ത് അ​​ട്ടി​​മ​​റി​​യു​​ടെ തെ​​ളി​​വാ​​ണെ​​ന്നു രാ​​ജ്യാ​​ന്ത​​ര ത​​ല​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ചൈ​​നാ നി​​രീ​​ക്ഷ​​ക​​ർ …

ചൈനീസ് പ്രസിഡന്‍റ് വീട്ടുതടങ്കലിലോ? Read More »

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ഇന്ത്യയിലും ദുഖാചരണം

ന്യൂഡല്‍ഹി :എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ഇന്ത്യയിലും ദുഖാചരണം. രാജ്ഞിയോടുള്ള ആദരസൂചകമായി സെപ്തംബര്‍ പതിനൊന്നിന് ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ആ ദിവസം ആഘോഷ പരിപാടികളൊന്നും സര്‍ക്കാര്‍ തലത്തില്‍ സംഘടിപ്പിക്കുകയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. സ്‌കോട്ട്ലന്‍ഡിലെ ബാല്‍മോറലിലെ കൊട്ടാരത്തില്‍ വച്ചായിരുന്നു എലിസബത്ത് രാജ്ഞി അന്തരിച്ചത്. 96 വയസായിരുന്നു. രാജ്ഞിയുടെ ആരോഗ്യനില മോശമാണെന്ന് നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മരണ സമയത്ത് കിരീടാവകാശിയും മകനുമായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും മകള്‍ ആന്‍ രാജകുമാരിയും രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. …

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ഇന്ത്യയിലും ദുഖാചരണം Read More »

ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ ; ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി .ഇന്ത്യന്‍ വംശജനായ ഋിഷി സുനകിനെ പരാജയപ്പെടുത്തിയാണ് ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് വന്നത്. കഴിഞ്ഞ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിലെ വിദേശ കാര്യ സെക്രട്ടറിയായിരുന്ന ലിസ് ട്രസ്. ഇ കണ്‍സര്‍വേറ്റീവ് പാർട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പിലാണ് ഋഷിസുനകിനെ പരാജയപ്പെടുത്തിയത്. .2021 മുതല്‍ വിദേശ, കോമണ്‍വെല്‍ത്ത്, വികസന കാര്യങ്ങളുടെ സ്റ്റേറ്റ് സെക്രട്ടറിയായും 2019 മുതല്‍ വനിതാ, തുല്യതാ മന്ത്രിയായും ഇവര്‍ സേവനമനുഷ്ഠിച്ചിരുന്നു.  കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ അവര്‍ 2010 മുതല്‍ സൗത്ത് വെസ്റ്റ് നോര്‍ഫോക്കിന്റെ …

ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി Read More »

സോവിയറ്റ് യൂണിയന്‍റെ അവസാന പ്രസിഡന്‍റ് മിഖായേൽ ഗോർബെച്ചേവ് അന്തരിച്ചു

മോസ്‌കോ: സോവിയറ്റ് യൂണിയന്‍റെ അവസാന പ്രസിഡന്‍റായിരുന്ന മിഖായേല്‍ ഗൊര്‍ബച്ചേവ് (91) അന്തരിച്ചു. മോസ്‌കോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ഗൊര്‍ബച്ചേവ് ചികില്‍സയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഗൊര്‍ബച്ചേവിന്‍റെ നിര്യാണത്തില്‍ ലോകനേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. സോവിയേറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്നു ഗൊര്‍ബച്ചേവ്. അമെരിക്കയുമായുള്ള ശീതയുദ്ധം രക്തച്ചൊരിച്ചില്‍ ഇല്ലാതെ അവസാനിപ്പിക്കുന്നതില്‍ ഗൊര്‍ബച്ചേവ് നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍, 1991ല്‍ സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ച തടയുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ആറു വര്‍ഷം സോവിയറ്റ് യൂണിയന്‍റെ പ്രസിഡന്‍റായിരുന്നു ഗൊര്‍ബച്ചോവ് കൊണ്ടുവന്ന …

സോവിയറ്റ് യൂണിയന്‍റെ അവസാന പ്രസിഡന്‍റ് മിഖായേൽ ഗോർബെച്ചേവ് അന്തരിച്ചു Read More »

12നും 17നും ഇടയിൽ പ്രായമുള്ളവർക്ക് നോവാവാക്സ് കോവിഡ് വാക്സിന് ബ്രിട്ടൻ അംഗീകാരം നല്കി

ബ്രിട്ടൻ: 12 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായുള്ള നോവാവാക്സിന്‍റെ കോവിഡ്-19 വാക്സിന് ബ്രിട്ടന്‍റെ മെഡിസിൻസ് റെഗുലേറ്റർ വെള്ളിയാഴ്ച അംഗീകാരം നൽകി. മോഡേണ നിർമ്മിച്ച എംആർഎൻഎ വാക്സിനുകൾക്കും ഫൈസർ-ബയോഎൻടെക്ക് തമ്മിലുള്ള പങ്കാളിത്ത വാക്സിനും ഈ പ്രായപരിധിയിൽ ഉപയോഗിക്കാൻ അനുമതി നൽകിയതായി മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) അറിയിച്ചു. ഫെബ്രുവരിയിൽ, നോവാവാക്സിന്‍റെ രണ്ട് ഡോസ് വാക്സിനായ നുവാക്സോവിഡിന് പ്രായപൂർത്തിയായവരിൽ ഉപയോഗിക്കുന്നതിന് ബ്രിട്ടൻ അംഗീകാരം നൽകിയിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയം ബംഗാളില്‍ നിർമ്മിക്കുന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മായാപൂരിൽ നിർമ്മാണത്തിലിരിക്കുന്ന ‘ടെമ്പിള്‍ ഓഫ് വേദിക് പ്ലാനറ്റോറിയ’ ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയമായി മാറാൻ ഒരുങ്ങുകയാണ്. താജ്മഹലിനേക്കാളും വത്തിക്കാനിലെ സെന്‍റ് പോൾസ് കത്തീഡ്രലിനേക്കാളും വലുതായിരിക്കുമിത്. കോവിഡ് മഹാമാരി കാരണം രണ്ട് വർഷത്തെ കാലതാമസത്തിന് ശേഷം 2024 ൽ ക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ, നാദിയ ജില്ലയിലെ ക്ഷേത്രം കംബോഡിയയിൽ 12-ാം നൂറ്റാണ്ടിൽ നിർമ്മിച്ച 400 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന അങ്കോർ വാട്ട് ക്ഷേത്ര സമുച്ചയത്തെ മറികടക്കും. നിലവിൽ അങ്കോർ വാട്ട് ലോകത്തിലെ ഏറ്റവും …

ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയം ബംഗാളില്‍ നിർമ്മിക്കുന്നു Read More »

‘അനുകൂലിച്ചത് സെലന്‍സ്‌കി യോഗത്തിൽ പങ്കെടുക്കുന്നതിനെ; ഇന്ത്യ റഷ്യക്കെതിരല്ല’

ഡൽഹി: ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ യുക്രൈന് അനുകൂലമായി വോട്ട് ചെയ്തതില്‍ വിശദീകരണവുമായി ഇന്ത്യ. യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി വീഡിയോ കോൺഫറൻസിംഗ് വഴി യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനായിരുന്നു ഇന്ത്യ അനുകൂലമായി വോട്ട് ചെയ്തത്.. ഇത് “ഇന്ത്യ ആദ്യമായി റഷ്യയ്ക്കെതിരെ വോട്ട് ചെയ്തു” എന്ന വിലയിരുത്തലിലേക്ക് നയിച്ചു. ഇതോടെയാണ് വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. സെലെൻസ്കിയുടെ പ്രസംഗത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തത് റഷ്യയ്ക്ക് എതിരല്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇന്ത്യ റഷ്യയ്ക്കെതിരെ …

‘അനുകൂലിച്ചത് സെലന്‍സ്‌കി യോഗത്തിൽ പങ്കെടുക്കുന്നതിനെ; ഇന്ത്യ റഷ്യക്കെതിരല്ല’ Read More »