Timely news thodupuzha

logo

Entertainment

ജപ്പാനിൽ 100 ദിവസം പിന്നിട്ട് ആർ.ആർ.ആർ

ആഗോള അംഗീകാരത്തിൻറെ പൂച്ചണ്ടെുകൾ നേടുകയാണ് എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ. ഇന്ത്യയ്ക്കകത്തും പുറത്തും ചിത്രത്തിനു വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ജപ്പാനിൽ ഇപ്പോഴും ചിത്രം സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. നൂറു ദിവസം പിന്നിടുമ്പോഴും 114 തിയറ്ററുകളിൽ ആർആർആർ നിറഞ്ഞോടുകയാണ്. ജപ്പാനിലെ ആർആർആർ ആരാധകർക്കു നന്ദി പറഞ്ഞുകൊണ്ട് സംവിധായകൻ രാജമൗലി സാമൂഹിക മാധ്യമങ്ങളിലൂടെ ഈ സന്തോഷം പങ്കുവച്ചു.

“മഞ്ഞുമ്മൽ ബോയ്‌സ്”, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ബ്ലോക്ക് ബസ്റ്റർ ചിത്രം ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ ബോയ്‌സ്” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗ്ഗീസ്, ഗണപതി, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, അഭിരാം രാധാകൃഷണൻ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ, ചന്ദു സലിംകുമാർ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ബാബുഷാഹിർ, സൗബിൻ ഷാഹിർ, ഷ്വാൻ ആൻ്റണി എന്നിവർ ചേർന്നാണ് “മഞ്ഞുമ്മൽ ബോയ്‌സ്” നിർമ്മിക്കുന്നത്.

സംഗീത നിശ വാട്സ്ആപ്പ് ഗ്രൂപ്പിനൻറെ മൂന്നാം കുടുംബ സംഗമം ആഘോഷമാക്കി

താനെ: ഞായറാഴ്ച്ച സംഗീത നിശയെന്ന വാട്സ്ആപ്പ് ഗ്രൂപ്പിനൻറെ മൂന്നാം കുടുംബ സംഗമം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചത്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ കല്യാൺ വെസ്റ്റിലുള്ള കെ.സി ഗാന്ധി ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. മുംബൈയിലെ വിവിധ പ്രദേശങ്ങളിൾനിന്നും സംഗീതാസ്വാദകർ ഒത്തുചേർന്ന ഈ ചടങ്ങിൽ സിനിമ നാടക നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യഅതിഥിയായി. വൈകുന്നേരം 6.30 ന് സന്തോഷ് കീഴാറ്റൂർ സംവിധാനം ചെയ്ത “പെൺ നടൻ” എന്ന സാമൂഹ്യ നാടകവും ക്ഷണിക്കപ്പെട്ട സദസിനു മുന്നിൽ അവതരിപ്പിക്കപ്പെട്ടു.

മികച്ച ഒറിജിനൽ സോംഗിനുള്ള ഓസ്കാർ നോമിനേഷനിൽ ആർആർആർ

ഇന്ത്യൻ സിനിമാപ്രേമികളിൽ പ്രതീക്ഷ ഇരട്ടിപ്പിച്ച് എസ് എസ് രാജമൗലി ചിത്രം ആർആർആറിന് മികച്ച ഒറിജിനൽ സോംഗിനുള്ള 95-ാമത് അക്കാദമി അവാർഡ് പുരസ്കാരങ്ങളിലേക്ക് നോമിനേഷൻ ലഭിച്ചു. നേരത്തെ ഗോൾഡൻ ഗ്ലോബിൽ ഇതേ പുരസ്കാനം നേടിയ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് നോമിനേഷൻ. ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നാമനിർദേശമായിരുന്ന ഗുജറാത്തി ചിത്രം ദ് ചെല്ലോ ഷോ അന്തിമപട്ടികയിൽ നിന്ന് പുറത്തായപ്പോൾ ഇന്ത്യൻ പ്രാതിനിധ്യമുള്ള രണ്ട് ഡോക്യുമെൻററികൾ ഇത്തവണത്തെ അന്തിമ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമ രംഗത്തെ നിരവധി പ്രമുഖർ ആർആർആർ …

മികച്ച ഒറിജിനൽ സോംഗിനുള്ള ഓസ്കാർ നോമിനേഷനിൽ ആർആർആർ Read More »

സജിത ഭാസ്കർ തിരക്കഥയെഴുതിയ ഷോർട്ട് ഫിലിം നാളെ OTT പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും

സജിത ഭാസ്കറുടെ തിരക്കഥയിൽ ശ്യാം സുന്ദർ വഴിത്തല സംവിധാനം നിർവഹിച്ച നിരവധി അവാർഡുകൾക്ക് അർഹമായ ശക്തിയെന്ന ഷോർട്ട് മൂവി ഞായറാഴ്ച OTT പ്ലാറ്റ്ഫോമായ FIRST SHOWയിലൂടെ റിലീസ് ചെയ്യും. ANDROID, IOS ആപ്ലിക്കേഷൻ ലഭ്യമാണ്. റിലീസായി ഒരു മാസത്തിനുള്ളിൽ 13 അവാർഡുകളാണ് ശക്തിക്ക് ലഭിച്ചു. സ്ത്രീ ശക്തിയെ വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ച ഇതേ സമയം ശക്തിയിലെ ആലോലമാട്ടുവാൻ എന്ന താരാട്ട് പാട്ട് പ്രേക്ഷകരുടെ ആവശ്യപ്രകാരം യൂട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്.

നടി ലീന ആന്റണിക്ക് അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷ 73ാമത്തെ വയസ്സില്‍ പാസ്സായ സിനിമാ -നാടക നടി ലീന ആന്റണിക്ക് അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12നാണ് സാക്ഷരതാ മിഷന്റെ തുല്യത പരീക്ഷ പരീക്ഷ നടന്നത്. അന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ലീന ആന്റണിക്ക് അഭിനന്ദനവുമായി രം?ഗത്തെത്തിയിരുന്നു. പലവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ മുടങ്ങിയ നിരവധി പേരാണ് സാക്ഷരതാ മിഷന്റെ ഈ സൗകര്യം പ്രയോജനപ്പെടുത്തി പഠനം പൂര്‍ത്തിയാക്കിത്.സാക്ഷരതാ മിഷന്റെ തുല്യത കോഴ്‌സിലൂടെയുള്ള തുടര്‍പഠന സൗകര്യം …

നടി ലീന ആന്റണിക്ക് അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി Read More »

പ്രേംനസീറിന്‍റെ കഥാപാത്രപേരുകളിലെ കൗതുകമറിയാം : ഇന്ന് നിത്യഹരിതനായകന്‍റെ ഓര്‍മ്മദിനം 

മലയാളിയുടെ സ്മരണകളിലെ നിത്യഹരിത സാന്നിധ്യം, പ്രേംനസീര്‍. ഇന്നും മായാതെ, മറയാതെ ആരാധകരുടെ മനസില്‍ പ്രേംനസീര്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. പില്‍ക്കാലത്ത് അഭ്രപാളികളിലെ ആരാധനാപുരുഷന്മാരായ ആര്‍ക്കും തിരുത്താനാകാത്ത എത്രയോ റെക്കോഡുകള്‍ നസീറിന്‍റെ പേരിലുണ്ട്. ഇന്ന് ജനുവരി പതിനാറ്, പ്രേംനസീറിന്‍റെ ഓര്‍മ്മദിനം. ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായ അഭിനേതാവ്, ഒരേ നായികയ്ക്കൊപ്പം നിരവധി തവണ നായകനായി, നൂറോളം നായികമാരുടെ നായകവേഷത്തിലെത്തി, ഒരു വര്‍ഷത്തില്‍ മുപ്പതോളം സിനിമകളില്‍ നായകനായി എന്നിങ്ങനെ നിരവധി തിരുത്താനാകാത്ത റെക്കോഡുകളുടെ ഉടമ.  ഇമേജുകളുടെ ഭാരമില്ലാതെ വൈവിധ്യമുള്ള കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുണ്ട്. …

പ്രേംനസീറിന്‍റെ കഥാപാത്രപേരുകളിലെ കൗതുകമറിയാം : ഇന്ന് നിത്യഹരിതനായകന്‍റെ ഓര്‍മ്മദിനം  Read More »

മൈക്രോസോഫ്റ്റിലെ ജോലി ഉപേക്ഷിച്ച് പശു വളര്‍ത്തി : വഴിമാറി നേടിയ വനിതാവിജയം 

ബിടെക്ക് പൂര്‍ത്തിയാക്കി പതിവ് ഔദ്യോഗിക വഴിയിലൂടെയായിരുന്നു ശിവാനി റെഡ്ഡിയുടെ സഞ്ചാരം. ഒരു സംരംഭകയാകണമെന്ന മോഹം നേരത്തെ ഉള്ളിലുണ്ടായിരുന്നു. ഇടയ്‌ക്കൊന്നു വഴിമാറി സഞ്ചാരിച്ചാലോ എന്നു ചിന്തിച്ചപ്പോള്‍ ചുവടുറപ്പിക്കേണ്ട മേഖല ഏതെന്ന് സംശയമേ ഉണ്ടായിരുന്നില്ല. പശു വളര്‍ത്താമെന്നു തീരുമാനിച്ചു. ആ തീരുമാനം വെറുതെയായില്ല. ഇന്ന് 25 ഏക്കറിലായി ഇരുന്നൂറിലധികം പശുക്കള്‍. ലക്ഷങ്ങളുടെ വരുമാനം. കൂടാതെ ശിവാനിയുടെ ഫാമില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ പുതിയ വിപണികള്‍ കണ്ടെത്തുന്നു. തെലങ്കാനയിലെ മൊയ്‌നാബാദിലാണു ശിവാനിയുടെ ഗോധാര ഫാം. ശുദ്ധമായ പാലും പാലുല്‍പന്നങ്ങളും തേടി അയല്‍ക്കാര്‍ എത്തിയപ്പോഴാണ് ഇത്തരമൊരു …

മൈക്രോസോഫ്റ്റിലെ ജോലി ഉപേക്ഷിച്ച് പശു വളര്‍ത്തി : വഴിമാറി നേടിയ വനിതാവിജയം  Read More »

ജീവിത പോരാട്ടത്തിന്റെ നേർക്കാഴ്ച

ഇരുളും വെളിച്ചവും ഇടകലർന്ന ജീവിത പോരാട്ടത്തിന്റെ നേർക്കാഴ്ചയാണ് തൊടുപുഴ നഗരത്തിലെ ഈ കടല വിൽപ്പനക്കാരൻ.ഗാന്ധി സ്ക്വയറിന് സമീപം കടല വറുത്ത് വ്യാപാരം ചെയ്യുന്ന പുതുച്ചിറ ,വലിയപറമ്പിൽ അബ്ദുൾ കരീം ആണ്  ചിത്രത്തിൽ ഉള്ളത്.കഴിഞ്ഞ നാൽപ്പത്തിയഞ്ച് വര്ഷങ്ങളായി നഗരത്തിലെ വൈകുന്നേരങ്ങളിൽ സജീവമാകും വിൽപ്പന.എല്ലാ തുറകളിലുള്ളവരും കരീമിന്റെ കസ്റ്റമേഴ്സ് ആണ്.പാഴ്‌സലായും കടല വറുത്ത് വാങ്ങാൻ  ആൾക്കാർ കാത്തുനിൽക്കാൻ കാരണം കർശനമായി  ഗുണനിലവാരത്തിൽ  കരീം ശ്രദ്ധിക്കുന്നത്കൊണ്ടാണെന്ന് സ്ഥിരം ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു.ഒരു വലിയ മഴ കഴിഞ്ഞ് പതിവുപോലെ കാറ്റ് വന്ന്  കറണ്ടിനെയും കൊണ്ടുപോയപ്പോൾ …

ജീവിത പോരാട്ടത്തിന്റെ നേർക്കാഴ്ച Read More »

ആക്ഷൻ ഹീറോ മേരി..! ജീ​വി​ക്കാ​നാ​യി ലോ​ട്ട​റിക്കച്ച​വ​ടത്തിനിറങ്ങി ആക്ഷൻ ഹീറോ ബിജുവിലെ മേരി; ലോൺ അടയ്ക്കാൻ വേറെ മാർഗമില്ലെന്ന് നടി

ആക്ഷൻ ഹീറോ എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് മേരി.  സിനിമയിലെ പോലീസ് സ്റ്റേഷൻ സീനിലാണ് ഇവർ പ്രത്യക്ഷപ്പെടുന്നത്.  അയൽപക്കക്കാരന്‍റെ കുളിസീനെതിരേ പരാതിയുമായി എത്തിയ ഇവർ ഈ രംഗത്തോടെ മലയാളികൾക്കിടയിൽ താരമായി മാറുകയായിരുന്നു. പിന്നീട് നിരവധി സിനമകളിൽ അഭിനയിച്ചു.  അ​ഭി​ന​യി​ക്കാ​ൻ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ വ​ന്ന​തോ​ടെ വീ​ടി​ന്‍റെ കാ​ര്യ​ങ്ങ​ൾ​ക്കാ​യി ലോ​ൺ എ​ടു​ത്തു. ഇ​പ്പോ​ൾ സി​നി​മാ​ക്കാ​രാ​രും വി​ളി​ക്ക​ണി​ല്ല, ലോ​ണ​ടയ്​ക്കാ​നും നി​വൃ​ത്തി​യി​ല്ല. മ​റ്റെ​ന്തെ​ങ്കി​ലും വ​ഴി നോ​ക്കേ​ണ്ടേ എ​ന്ന് ഓ​ർ​ത്താ​ണ് ലോ​ട്ട​റി ക​ച്ച​വ​ട​വു​മാ​യി തെ​രു​വി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. നേ​രം വെ​ളു​ക്കു​മ്പോ​ൾ തൊ​ട്ട് …

ആക്ഷൻ ഹീറോ മേരി..! ജീ​വി​ക്കാ​നാ​യി ലോ​ട്ട​റിക്കച്ച​വ​ടത്തിനിറങ്ങി ആക്ഷൻ ഹീറോ ബിജുവിലെ മേരി; ലോൺ അടയ്ക്കാൻ വേറെ മാർഗമില്ലെന്ന് നടി Read More »

രാജേഷ് ടച്ച് റിവറിന് അന്തർദേശീയ പുരസ്ക്കാരം .

തൊടുപുഴ :രാജേഷ് ടച്ച് റിവർ കഥയും, തിരക്കഥയും എഴുതി സംവിധാനം ചെയ്ത ദഹിനി എന്ന ചിത്രം പസഫിക്ക് ബീച്ച് അന്തർദ്ദേശീയ ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള അന്തർദ്ദേശീയ പുരസ്ക്കാരം കരസ്ഥമാക്കി.ദുര്മന്ത്രവാദിനികളായി പേര്ചാർത്തപ്പെട്ട് വധിക്കപ്പെടുന്ന നിരാലംബരും നിസ്സഹായമായ സാധു സ്ത്രീകളുടെ കഥ പറയുന്ന ‘ദഹിനി’ ഒഡീഷ , ഹിന്ദി, തെലുങ്കുഭാഷകളിലാണ് ചിത്രീകരിച്ചിട്ടുള്ളത്. 1987 മുതൽ 2003 വരെയുള്ള 16 വർഷങ്ങളിലായി 25,000ൽ പരം സ്ത്രീകൾ ഇപ്രകാരം വധിക്കപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവയിൽ കൂടുതലും ഒഡീഷയുൾപ്പെടെയുള്ള 17 …

രാജേഷ് ടച്ച് റിവറിന് അന്തർദേശീയ പുരസ്ക്കാരം . Read More »

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന “ഐഡി “യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

ഐ ഡി യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിൽ  ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും കേന്ദ്ര കഥാപാത്രങ്ങളളാവുന്നു. ഓർഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്റ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഫൈസൽ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങൾ പകർത്തുന്നതും, കൂടാതെ മാമാങ്കം പോലെയുള്ള വലിയ ചിത്രങ്ങളിൽ സഹസംവിധായകനായ കെ.ജെ വിനയനാണ്  ചീഫ് അസോസിയേറ്റ് ഡയറക്ടർ ആവുന്നത്. കലാഭവൻ ഷാജോൺ ജോണി ആന്‍റണി, ജയകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് …

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന “ഐഡി “യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി Read More »