Timely news thodupuzha

logo

Crime

കോടികളുടെ സാമ്പത്തിക ക്രമക്കേട്; മുൻ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കോതമംഗലം: കുട്ടമ്പുഴ അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെൻറ് സഹകരണ സംഘത്തിലെ 3.71 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും സൊസൈറ്റി പ്രസിഡൻറുമായ കെ.എ സിബിയെ അറസ്റ്റ് ചെയ്തു. ഹൈകോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിലെ വ്യവസ്ഥ പ്രകാരം കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിനു മുന്നിൽ സിബി കിഴടങ്ങുകയായിരുന്നു. പിന്നാലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതിനാൽ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. സഹകരണ സംഘത്തിലെ സെക്രട്ടറി ഷൈല കരീം …

കോടികളുടെ സാമ്പത്തിക ക്രമക്കേട്; മുൻ കോൺഗ്രസ് നേതാവ് അറസ്റ്റിൽ Read More »

ചേന്ദമംഗലത്തെ കൂട്ടകൊലക്കേസിൽ പ്രതി ഋതു ജയൻ്റെ മൊഴി വിവരങ്ങൾ പുറത്ത്

കൊച്ചി: ചേന്ദമംഗലത്തെ കൂട്ടകൊലക്കേസിൽ പ്രതിയുടെ മൊഴി വിവരങ്ങൾ പുറത്ത്. പരുക്കേറ്റ ജിതിൻ ബോസിനെ മാത്രം ആക്രമിക്കാനായിരുന്നു തൻറെ ഉദ്ദേശമെന്നാണ് പ്രതി ഋതു ജയൻ മൊഴി നൽകിയത്. ‌‌ ജിതിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് വേണുവിനെയും, ഉഷയെയും ആക്രമിച്ചത്. വിനീഷ ഓടിയടുത്തപ്പോൾ തലയ്ക്കടിച്ചു. ഋതുവും അയൽവാസികളും തമ്മിൽ ഒരു വർഷത്തോളമായി തർക്കം നിലനിന്നിരുന്നുവെന്ന വിവരവും പുറത്ത് വരുന്നുണ്ട്. വിദേശത്തുള്ള തൻറെ സഹോദരിയെ ജിതിൻ നിരന്തരം അധിക്ഷേപിച്ചിരുന്നുവെന്നും ഇതാണ് വൈരാഗ്യത്തിന് കാരണമായതെന്നുമാണ് ഋതുവിൻറെ മൊഴി. കൊല്ലപ്പെട്ട പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു(69), …

ചേന്ദമംഗലത്തെ കൂട്ടകൊലക്കേസിൽ പ്രതി ഋതു ജയൻ്റെ മൊഴി വിവരങ്ങൾ പുറത്ത് Read More »

കണ്ണൂരിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; മൂന്ന് അധ്യാപകർക്ക് സസ്‍പെഷൻ

കണ്ണൂർ: കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്‍പെഷൻ. അധ്യാപകരുടെ പീഡനത്തെ തുടർന്നാണ് ഭവത് മാനവ് എന്ന വിദ്യാർഥി ആത്മഹത്യ ചെയ്തതെന്ന് അമ്മ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അധ്യാപകരുടെ ക്രൂര പീഡനം കാരണം ജനുവരി എട്ടി നാണ് ഭവതിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആ ദിവസം സ്കൂളിലേക്ക് ഭവതിൻറെ അമ്മയെ വിളിച്ചിരുന്നു. അവർ തിരിച്ചെത്തിയപ്പോഴാണ് വീടിൻറെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കുട്ടിയെ കാണുന്നത്. അധ്യാപകരായ ഗിരീഷ്, …

കണ്ണൂരിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; മൂന്ന് അധ്യാപകർക്ക് സസ്‍പെഷൻ Read More »

ഗ്രീഷ്മ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിൽ സന്തോഷമെന്ന് ഷരോണിന്റെ അമ്മ പ്രിയ

തിരുവന്തപുരം: ഷരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിൽ സന്തോഷമെന്ന് ഷാരോണിന്‍റെ അമ്മ പ്രിയ. എന്നാൽ ഗ്രീഷ്മയുടെ അമ്മയെ വെറുടെ വിട്ടതിൽ വിഷമം ഉണ്ടെന്നു, വിധിപ്പകര്‍പ്പ് കിട്ടിയശേഷം ഹൈക്കോടതിയില്‍ പോകുമെന്നും ഷാരോണിന്‍റെ മാതാപിതാക്കള്‍ അറിയിച്ചു. വിധി അന്വേഷണസംഘത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും കൂട്ടായ വിജയമെന്ന് പൊലീസ് പറഞ്ഞു. ഷാരോണിനെ വിഷംകൊടുത്ത് കൊന്ന കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. വിഷം കൊടുത്ത് കൊന്നതെന്ന് തെളിഞ്ഞു. തെളിവ് നശിപ്പിച്ചതിന് അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ കുറ്റക്കാരന്‍. രണ്ടാംപ്രതി അമ്മ സിന്ധുവിനെ വെറുതെ വിട്ടു. നെയ്യാറ്റിന്‍കര …

ഗ്രീഷ്മ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിൽ സന്തോഷമെന്ന് ഷരോണിന്റെ അമ്മ പ്രിയ Read More »

കുറുവ സംഘത്തിലെ രണ്ട് പേർ ആലപ്പുഴ മണ്ണഞ്ചേരി പോലീസിന്റെ പിടിയിൽ

ആലപ്പുഴ: കുറുവ സംഘത്തിലെ രണ്ട് പേർ പിടിയിൽ. കറുപ്പയ്യ, നാഗരാജു എന്നിവരാണ് ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്‍റെ പിടിയിലായത്. തമിഴ്നാട് പൊലീസിന്‍റെ പിടികിട്ടാപുള്ളികളാണ് ഇരുവരും. ഇടുക്കി രാജകുമാരിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. കസ്റ്റഡിയിലെടുത്തവർക്ക് കേരളത്തിൽ കേസുകളില്ലെന്നാണ് പൊലീസ് പറ‍യുന്നത്. മണ്ണഞ്ചേരിയിൽ കുറുവ സംഘത്തിനെതിരായി രജിസ്റ്റർ ചെയ്ത കേസിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്തതാണ് ഇവരെ. പ്രതികളെ നാഗർകോവിൽ പൊലീസിന് കൈമാറും.

ഇടുക്കിയിലെ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവം; മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനയച്ചു

ഇടുക്കി: സ്വകാര്യ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനയച്ചു. കുമളി ആറാം മൈൽ സ്വദേശി നെല്ലിക്കൽ സേവ്യറിൻറെയും ടിനുവിൻറെയും ആൺകുഞ്ഞാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ പിഴവാണോ മരണ കാരണമെന്ന് കണ്ടെത്തണമെന്ന കുടുംബത്തിൻറെ ആവശ്യത്തെ തുടർന്നാണ് പോസ്റ്റുമോർട്ടം നടത്താൻ തീരുമാനിച്ചത്. ജനുവരി ഒമ്പതിനാണ് സേവ്യറിൻറെ ഭാര്യ ടിനുവിനെ അവസാന ഘട്ട സ്കാനിങിനായി കുമളി സെൻറ് അഗസ്റ്റിൻസ് ആശുപത്രിയിലെത്തിച്ചത്. ഗർഭപാത്രത്തിൽ കുഞ്ഞ് തിരിഞ്ഞു കിടക്കുന്നതിനാൽ അഡ്മിറ്റ് ചെയ്യാൻ നിർദ്ദേശിച്ചു. പതിനൊന്നിന് ശസ്ത്രക്രിയ നടത്താനും …

ഇടുക്കിയിലെ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവം; മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനയച്ചു Read More »

സെയ്‌ഫ് അലിഖാനെ ആക്രമിച്ചെന്ന് കരുതുന്നയാൾ പിടിയിൽ

മുംബൈ: ബോളീവുഡ് നടന്‍ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിൽ പ്രതിയെന്ന് കരുതുന്നയാൾ പിടികൂടിയതായി വിവരം. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് ബാന്ദ്ര പൊലീസ് അറിയിച്ചു. അതേസമയം, ഇയാളാണ് പ്രതിയെന്ന് പൊലീസിന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. പ്രതിയുടെ രൂപസാദൃശ്യമുള്ളയാളെ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൃത്യം നിര്‍വഹിച്ചതിന് ശേഷം ഇയാൾ വസായ് വിരാറിലേയ്ക്ക് ലോക്കല്‍ ട്രെയിനില്‍ പോയതായ് നേത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ വസായ്, നലസൊപ്പാര, …

സെയ്‌ഫ് അലിഖാനെ ആക്രമിച്ചെന്ന് കരുതുന്നയാൾ പിടിയിൽ Read More »

മണ്ണാർക്കാട് നബീസ കൊലക്കേസ്; പ്രതികൾ രണ്ട് പേരും കുറ്റക്കാരെന്ന് കോടതി

മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് ഭക്ഷണത്തിൽ വിഷം കലർത്തി ഭർത്താവിൻറെ മുത്തശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാർ. കരിമ്പുഴ പടിഞ്ഞാറേതിൽ ഫസീല, ഭർത്താവ് ബഷീർ എന്നിവരാണ് കുറ്റകാരെന്ന് കോടതി കണ്ടെത്തിയത്. 2016 ജൂൺ 23നായിരുന്നു 71 കാരിയായ തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ടത്. മണ്ണാർക്കാട് കോടതിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ശിക്ഷാവിധി ശനിയാഴ്ച പ്രഖ‍്യാപിക്കും. നോമ്പ് തുറക്കാനായി നബീസയെ പ്രതികൾ താമസിക്കുന്ന വാടക വീട്ടിലേക്ക് വിളിച്ച് വരുത്തി നോമ്പ് കഞ്ഞിയിൽ വിഷം ചേർത്താണ് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം …

മണ്ണാർക്കാട് നബീസ കൊലക്കേസ്; പ്രതികൾ രണ്ട് പേരും കുറ്റക്കാരെന്ന് കോടതി Read More »

ഷാരോൺ വധകേസിൽ ഗ്രീഷ്മയും അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി: വിധി ശനിയാഴ്ച

തിരുവനന്തപുരം: കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ നിർണായ വിധി പറയുന്നത് നാളെയ്ക്കു മാറ്റി. കേസിൽ ഗ്രീഷ്‌മയും അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കൊലപാതകം, വിഷം നൽകൽ, തെളിവു നശിപ്പിക്കൽ ഉൾപ്പടെയുള്ള വകുപ്പുകൾ ഗ്രീഷ്‌മയക്കെതിരെ തെളിഞ്ഞു. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് സിന്ധുവിനെ വെറുതെ വിട്ടത്. മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരൻ നായർ തെളിവു നശിപ്പിച്ചതിന് കുറ്റക്കാരനെന്ന് കണ്ടെത്തി. നെയ്യാറ്റിൻകര …

ഷാരോൺ വധകേസിൽ ഗ്രീഷ്മയും അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി: വിധി ശനിയാഴ്ച Read More »

പാലായിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ സഹപാഠികളുടെ ആക്രമണം; വസ്ത്രം ഊരി മാറ്റി, ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചു

കോട്ടയം: പാലായിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി ഉപദ്രവിച്ചതായി പരാതി. കുട്ടിയെ സഹപാഠികൾ ചേർന്ന് ഉപദ്രവിച്ചതായും വസ്ത്രം ഊരി മാറ്റുകയും അത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. പാലാ സെൻറ് തോമസ് സ്കൂളിലാണ് സംഭവം. സംഭവത്തിൻറെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നതോടെ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. കുട്ടിയെ ബലമായി പിടിച്ചുവച്ചശേഷം വസ്ത്രങ്ങൾ ഊരി മാറ്റുകയും എതിർക്കാൻ ശ്രമിച്ചെങ്കിലും നിലത്ത് വീണ കുട്ടിയുടെ സഹപാഠികളായ രണ്ടു പേർ ചേർന്ന് പിടിച്ചുവച്ച് ഉപദ്രവിച്ചു. വിദ്യാർത്ഥിയുടെ നഗ്ന ദൃശ്യങ്ങളടങ്ങിയ …

പാലായിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ സഹപാഠികളുടെ ആക്രമണം; വസ്ത്രം ഊരി മാറ്റി, ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചു Read More »

വിയ്യൂര്‍ ജയിൽ തടവുകാര്‍ക്ക് ബീഡി വിറ്റ അസിസ്റ്റന്റ് ജയിലര്‍ അറസ്റ്റില്‍

തൃശൂർ: അതിസുരക്ഷാ സന്നാഹങ്ങളുള്ള വിയ്യൂര്‍ സെന്‍ട്രൽ ജയിലിൽ തടവുകാര്‍ക്ക് ബീഡി വില്‍പ്പന നടത്തിയ കേസിൽ അസിസ്റ്റന്റ് ജയിലർ അറസ്റ്റിൽ. അസിസ്റ്റന്റ് ജയിലര്‍ ഷംസുദ്ദീന്‍ ആണ് അറസ്റ്റിലായത്. സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കൽ നിന്നു ബീഡി പൊതികള്‍ കണ്ടെടുത്തത്. വെറും 200 രൂപ വിലയുള്ള ഒരു ബണ്ടിൽ ബീഡി, 4,000 രൂപയ്ക്കായിരുന്നു ഷംസുദ്ദീന്‍ തടവുകാര്‍ക്ക് വിറ്റുകൊണ്ടിരുന്നത്. നേരത്തെ സെന്‍ട്രല്‍ ജയിലില്‍ ജോലിയിലിരിക്കെ അരി മറച്ചുവിറ്റ കേസിലും ഇയാള്‍ക്കെതിരേ നടപടിയെടുത്തിരുന്നു.

ഛത്തീസ്ഗഡിൽ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 2 ജവാന്മാർക്ക് പരുക്ക്

ബിജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണം. രണ്ട് ജവാന്മാർക്ക് പരുക്കേറ്റു. പുത്കെൽ ഗ്രാമത്തിന് സമീപമാണ് മാവോയിസ്റ്റുകൾ ഐ.ഇ.ഡി സ്‌ഫോടനം നടത്തിയത്. പരുക്കേറ്റ ജവാന്മാർ അപകടനില തരണം ചെയ്തതായാണ് വിവരം. കഴിഞ്ഞ ജനുവരി ആറിന് ഛത്തീസ്ഗഢിൽ സുരക്ഷാ സേനയ്ക്ക് നേരെ മാവോയിസ്റ്റുകൾ വലിയ ആക്രമണം നടത്തിയിരുന്നു. 60 – 70 കിലോ ഗ്രാം ഭാരമുള്ള ഐ.ഇ.ഡി ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന സ്കോർപിയോ വാഹനത്തിന് നേരെയാണ് മാവോയിസ്റ്റുകൾ ആക്രമണം നടത്തിയത്. ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥരാണ് അന്നു സംഭവ …

ഛത്തീസ്ഗഡിൽ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 2 ജവാന്മാർക്ക് പരുക്ക് Read More »

സെയ്ഫ് അലി ഖാന് പരുക്കേറ്റ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. സംശയാസ്പദമായ രീതിയിൽ കണ്ട 3 പേരെയാണ് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ആറ് തവണയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. ഇതിൽ രണ്ടെണ്ണം ആഴത്തിലുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിന് അടുത്താണെന്നും അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു. താരം അപകടനില തരണം ചെയ്തു. ന്യൂറോസർജറി കഴിഞ്ഞുവെങ്കിലും, പ്ലാസ്റ്റിക് സർജറി നടന്നുകൊണ്ടിരിക്കുകയാണെന്നും ലീലാവതി ആശുപത്രി ഡോ. നീരജ് ഉത്തമനി പറഞ്ഞു. മോഷണത്തിനെത്തിയ സംഘമാണ് …

സെയ്ഫ് അലി ഖാന് പരുക്കേറ്റ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ Read More »

അബ്ദുൾ റഹീമിന്‍റെ മോചനം കോടതി വീണ്ടും മാറ്റിവച്ചു

റിയാദ്: വധശിഷ റദ്ദാക്കി റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിന്‍റെ കേസ് വീണ്ടും മാറ്റിവച്ച് റിയാദ് ക്രിമിനൽ കോടതി. ഡിസംബർ 30നായിരുന്നു ഇതിനു മുൻപ് കോടതി കേസ് പരിഗണിച്ചത്. കൂടുതൽ പഠനങ്ങൾ ആവശ്യമുണ്ടെന്ന് അറിയിച്ചു കൊണ്ടാണ് കേസ് ജനുവരി 15ലേക്ക് മാറ്റിവച്ചിരുന്നത്. എന്നാൽ 15ന് വിധി വീണ്ടും മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ആറാം തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്. 2006 ലാണ് സൗദി ബാലന്‍റെ കൊലപാതക്കേസിൽ അബ്ദുൾ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്നത്. …

അബ്ദുൾ റഹീമിന്‍റെ മോചനം കോടതി വീണ്ടും മാറ്റിവച്ചു Read More »

വെടി നിർത്തൽ കരാർ, ഇസ്രയേലും ഹമാസും അംഗീകരിച്ചു; അന്തിമ പ്രഖ്യാപനം ഉടൻ

ജറൂസലം: ഗാസയിൽ വെടി നിർത്തൽ കരാർ അംഗീകരിച്ച് ഇസ്രയേലും ഹമാസും. അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രാഥമിക ഘട്ടത്തിൽ ആറ് ആഴ്ചയിലേക്ക് വെടിനിർത്തൽ ഉണ്ടാവുമെന്നാണ് സൂചന. യുദ്ധം തുടങ്ങി ഒരു വർഷവും മൂന്ന് മാസവും പിന്നിടുമ്പോഴാണ് ഇരുഭാഗവും വെടി നിർത്തൽ കരാർ അംഗീകരിക്കുന്നത്. ഇതോടെ ഗാസയിലെ കണ്ണീർ തോരുമെന്നാണ് ലോകത്തിൻറെ പ്രതീക്ഷ. യു.എസ് മുൻ കൈയെടുത്ത് ഈജിപ്റ്റ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ദോഹയിൽ നടന്ന ചർച്ചയിലാണ് കരാർ അംഗീകരിക്കാൻ തീരുമാനമായത്.

തൃശൂരിലെ ചിൽഡ്രൻസ് ഹോമിൽ 17കാരനെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചുകൊന്നു

തൃശൂർ: രാമവർമപുരത്തെ ചിൽഡ്രൻസ് ഹോമിൽ 17കാരനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. വ‍്യാഴാഴ്ച രാവിലെ 6:30യോടെയായിരുന്നു സംഭവം. 17 വയസുകാരനായ അങ്കിത് ആണ് കൊല്ലപ്പെട്ടത്. സഹതടവുകാരൻ അങ്കിത്തിനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ചെന്നാണ് വിവരം. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ സഹതടവുകാരൻ അങ്കിത്തിനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തിൽ പരുക്കേറ്റ അങ്കിത്തിനെ തൃശൂർ മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനായി അങ്കിത്തിന്‍റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

ഗോപൻ സ്വാമിയുടെ മൃതദേഹത്തിന്‍റെ പോസ്റ്റ് മോർട്ടം; മൂന്ന് തലങ്ങളിൽ പരിശോധന നടത്തുമെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മൃതദേഹത്തിന്‍റെ പോസ്റ്റ് മോർട്ടം മൂന്നു തലങ്ങളിൽ പരിശോധന നടത്തുമെന്ന് ഡോക്ടർമാർ അറിയിച്ചു. വിഷം ഉള്ളിൽ ചെന്നാണോ പരുക്കേറ്റാണോ അതോ സ്വഭാവിക മരണമാണോയെന്നും പരിശോധിക്കും. വിഷാംശം കണ്ടെത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിൾ ശേഖരിക്കും. ആന്തരിക അവയവങ്ങളുടെ സാമ്പിൾ പരിശോധനയുടെ ഫലം വരാൻ ഒരാഴ്ച സമയമെടുക്കും. പരുക്കുകൾ കണ്ടെത്താൻ റേഡിയോളജി, എക്‌സറെ പരിശോധന നടത്തും. ഇതിന്‍റെ ഫലം വ്യാഴാഴ്ച തന്നെ ലഭിക്കും. മൂന്നാമത്തെ പരിശോധന സ്വാഭാവിക മരണമാണോ എന്ന് സ്ഥിരീകരിക്കാനാണ്. രോഗവസ്ഥ അടക്കം പല …

ഗോപൻ സ്വാമിയുടെ മൃതദേഹത്തിന്‍റെ പോസ്റ്റ് മോർട്ടം; മൂന്ന് തലങ്ങളിൽ പരിശോധന നടത്തുമെന്ന് ഡോക്ടർമാർ Read More »

ഗോപൻ സ്വാമിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മൃതദേഹം സമാധി കല്ലറ തുറന്ന് പുറത്തെടുത്തു. മൃതദേഹം കല്ലറയിൽ ഇരിക്കുന്ന നിലയിലും, മൃതദേഹത്തിന് ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും, ഹൃദയ ഭാഗം വരെ പൂജാദ്രവ്യങ്ങൾ നിറച്ച നിലയിലുമായിരുന്നു. വലിയ രീതിയിൽ ജീർണിച്ച നിലയിലല്ലായിരുന്നു മൃതദേഹം. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.‌ മൃതദേഹം അഴുകിയ നിലയിലാണെങ്കിൽ പോസ്റ്റ്മോർട്ടം സ്ഥലത്ത് വെച്ച് തന്നെ നടത്താമെന്നായിരുന്നു നേരത്തെയുണ്ടായ തീരുമാനം. അതിനാൽ ഫോറൻസിക് സർജൻ അടക്കം സംഘവും …

ഗോപൻ സ്വാമിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു Read More »

സെയ്ഫ് അലി ഖാന് കുത്തേറ്റു; ആക്രമണം നടത്തിയത് വീട്ടിൽ മോഷത്തിനെത്തിയ സംഘം

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. മോഷണത്തിനെത്തിയ സംഘമാണ് താരത്തെ കുത്തിപരുക്കേൽപ്പിച്ചത്. ബാന്ദ്രയിലെ വസതിയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ താരത്തെ ആശുപത്രിയിൽ എത്തിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയതായാണ് റിപ്പോർട്ടുകൾ. ബഹളംകേട്ടു വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് ഓടിപ്പോയതായി പൊലീസ് പറഞ്ഞു. കേസ് റജിസ്റ്റർ ചെയ്തെന്നും പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലെന്നും പൊലീസ് അറിയിച്ചു. സെയ്ഫിന് എന്തുമാത്രം പരുക്കുണ്ട് എന്നതിനെപ്പറ്റി പൂർണവിവരം ലഭ്യമായിട്ടില്ലെന്നുംഅധികൃതർ പറയുന്നു. ഒന്നിലധികം സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്.

തൃപ്പൂണിത്തുറയിൽ 15 കാരൻ ഫ്ലാറ്റി‌ൽ നിന്ന് വീണ് മരിച്ച സംഭവം; ആത്മഹത്യയെന്ന സംശയത്തിൽ‌ പൊലീസ്

കൊച്ചി: തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്ന് 15 കാരൻ വീണു മരിച്ചത് ആത്മഹത്യയെന്ന സംശയത്തിൽ പൊലീസ്. സ്കൂളിലെ പ്രശ്നങ്ങളുടെ പേരിൽ രക്ഷിതാക്കളെ സ്കൂൾ അധികൃതർ വിളിപ്പിച്ചിരുന്നു. തുടർന്ന് വീട്ടിൽ എത്തിയ രക്ഷിതാക്കൾ കുട്ടിയെ ശകാരിച്ചിരുന്നു. നേരത്തെ മറ്റൊരു സ്കൂളിൽ പ്രശ്നം ഉണ്ടാക്കിയതിൻറെ പേരിൽ കുട്ടിയെ സ്കൂൾ മാറ്റി ചേർത്തിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ പോസ്റ്റുമോർട്ടം വ്യാഴാഴ്ച നടക്കും. സരിൻ – രചന ദമ്പതികളുടെ മകൻ മിഹിറാണ് ഫ്ലാറ്റിലെ ഇരുപത്തിയാറാം നിലയിൽ നിന്ന് വീണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് …

തൃപ്പൂണിത്തുറയിൽ 15 കാരൻ ഫ്ലാറ്റി‌ൽ നിന്ന് വീണ് മരിച്ച സംഭവം; ആത്മഹത്യയെന്ന സംശയത്തിൽ‌ പൊലീസ് Read More »

ബോബി ചെമ്മണൂരിനോട് കോടതിയെ പ്രകോപിപ്പിക്കരുതെന്ന് രാഹുൽ ഈശ്വർ

കോഴിക്കോട്: നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ കേസിൽ ജാമ്യത്തിലിറങ്ങിയ ബോബി ചെമ്മണൂരിനു മുന്നറിയിപ്പുമായി രാഹുൽ ഈശ്വർ. ഒരു കാരണവശാലും ബോബി ചെമ്മണൂർ കോടതിയെ പ്രകോപിപ്പിക്കരുതെന്നാണ് രാഹുൽ പറയുന്നത്. ബോബി ചെമ്മണൂർ പുറത്തിറങ്ങിയതിൽ സന്തോഷമുണ്ടെന്നും, ബോബി ചെമ്മണൂരിനെ ശക്തമായി വിമർശിക്കുമ്പോഴും ജാമ്യം നൽകാൻ കോടതി കാണിച്ച കനിവ് പോസിറ്റീവായി എടുക്കണമെന്നു രാഹുൽ വ്യക്തമാക്കി. കോടതിയെ പ്രകോപിപ്പിക്കുന്നത് ദൂരവ്യാപകമായ‌ അപകടങ്ങളുണ്ടാക്കും. ജാമ്യത്തുക കെട്ടിവയ്ക്കാൻ കഴിയാത്തവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത് നല്ലതാണ്, അവരെ പിന്തുണയ്ക്കുകയും വേണം. എന്നാൽ, കോടതിയെ പ്രകോപിപ്പിക്കുന്ന നിലപാടിലേക്ക് …

ബോബി ചെമ്മണൂരിനോട് കോടതിയെ പ്രകോപിപ്പിക്കരുതെന്ന് രാഹുൽ ഈശ്വർ Read More »

മുംബൈ സ്‌ഫോടനക്കേസിൽ നിരപരാധികളായ തങ്ങൾ 18 വർഷമായി ജയിലിൽ കഴിയുകയാണെന്ന് കുറ്റാരോപിതർ

മുംബൈ: 2006 ജൂലൈ 11 ന് നടന്ന ട്രെയിൻ സ്ഫോടന പരമ്പരയിലെ കുറ്റാരോപിതർ തങ്ങൾ നിരപരാധികളാണെന്നും 18 വർഷമായി ജയിലിൽ കഴിയുകയാണെന്നും ബോംബെ ഹൈക്കോടതിയിൽ അറിയിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ് മുരളീധർ, തീവ്രവാദവുമായി ബന്ധപ്പെട്ട ഇത്തരം കേസുകളിൽ വർഗീയ പക്ഷപാതവും അന്വേഷണ വീഴ്ചയും ആരോപിച്ചു. അന്വേഷണത്തിൽ പക്ഷപാതമുണ്ട്. നിരപരാധികളെ ജയിലിലേക്ക് അയയ്ക്കുന്നു, വർഷങ്ങൾക്ക് ശേഷം, തെളിവുകളുടെ അഭാവത്തിൽ അവരെ വിട്ടയക്കുന്നു. അപ്പോഴേക്കും അവരുടെ ജീവിതം പുനർനിർമ്മിക്കാനുള്ള സാധ്യതയില്ല, …

മുംബൈ സ്‌ഫോടനക്കേസിൽ നിരപരാധികളായ തങ്ങൾ 18 വർഷമായി ജയിലിൽ കഴിയുകയാണെന്ന് കുറ്റാരോപിതർ Read More »

സ്ത്രീകളോട് അതിക്രമം കാണിക്കുന്നതിനേക്കാളും വലിയ ചർച്ച അവൾ പ്രതികരിച്ച സമയവും രീതിയുമാണെന്ന് ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: നടി ഹണിറോസിനെതിരായ ബോബി ചെമ്മണൂരിൻറെ പരാമർശം കേസും വിവാദവുമായിരിക്കെ പ്രതികരണവുമായി മേയർ ആര്യ രാജേന്ദ്രൻ. ഒരു സ്ത്രീയ്ക്ക് കംഫർട്ടബിൾ അല്ലാത്ത നിലയിൽ ആരെങ്കിലും പെരുമാറിയാൽ അവൾ എപ്പോൾ പ്രതികരിക്കണം? എന്ന ചോദ്യവുമായാണ് മേയർ രംഗത്തെത്തിയിരിക്കുന്നത്. സംഭവസ്ഥലത്ത് വച്ച് അപ്പോൾ തന്നെ പ്രതികരിച്ചാൽ അഹങ്കാരി പട്ടം ചാർത്തിക്കിട്ടുമെന്നും അല്പം സാവകാശം എടുത്ത് മാനസികനില സാധാരണനിലക്ക് ആയശേഷം പ്രതികരിച്ചാലോ, പ്രതികരണം വൈകിയതിൻറെ കാര്യകാരണം നിരത്തേണ്ടിവരുന്ന ദുരവസ്ഥയാണ് ഉള്ളതെന്നും ആര്യ രാജേന്ദ്രൻ ഫെയ്സ് ബുക്കിൽ കുറിച്ചു. ഫേസ് ബുക്ക് കുറിപ്പിൽ …

സ്ത്രീകളോട് അതിക്രമം കാണിക്കുന്നതിനേക്കാളും വലിയ ചർച്ച അവൾ പ്രതികരിച്ച സമയവും രീതിയുമാണെന്ന് ആര്യാ രാജേന്ദ്രൻ Read More »

ജാമ്യം കിട്ടിയിട്ടും ജയിലിൽ; ഹൈക്കോടതി സ്വമേധമയാ കേസെടുത്തതിനു പിന്നാലെ പുറത്തിറങ്ങി ബോബി ചെമ്മണൂർ

കൊച്ചി: ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്ന നടപടിയിൽ ഹൈക്കോടതി സ്വമേധമയാ കേസെടുത്തതിനു പിന്നാലെ ജയിലിൽ നിന്ന് പുറത്തിറങ്ങി ബോബി ചെമ്മണൂർ. ചൊവ്വാഴ്ച ജാമ്യം ലഭിച്ചെങ്കിലും ബോബി പുറത്തിറങ്ങിയിരുന്നില്ല. പിന്നാലെ ഇതിനെ ചോദ്യം ചെയ്ത കോടതി സംഭവത്തിൽ വിശദീകരണം നൽകാനും പ്രതിഭാഗം അഭിഭാഷകരോട് ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. കേസ് ഹൈക്കോടതി ഉടൻ പരിഗണിക്കും. ചൊവ്വാഴ്ച ജാമ്യം ലഭിച്ചിട്ടും ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണൂർ തൻറെ അഭിഭാഷകരോട് അറിയിക്കുകയായിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് …

ജാമ്യം കിട്ടിയിട്ടും ജയിലിൽ; ഹൈക്കോടതി സ്വമേധമയാ കേസെടുത്തതിനു പിന്നാലെ പുറത്തിറങ്ങി ബോബി ചെമ്മണൂർ Read More »

ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം

കൊച്ചി: ബോബി ചെമ്മണൂരിനെതിരേ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. നാടകം കളിക്കരുതെന്നും വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി പറഞ്ഞു. കഥ മെനയാൻ ശ്രമിക്കുകയാണോ എന്ന് കോടതി ചോദിച്ചു. കോടതി അപമാനിക്കുകയാണോ? മുകളിൽ മറ്റാരുമില്ലെന്നാണോ വിചാരം? മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണിതെന്ന് അറിയാമെന്നും കോടതി പറഞ്ഞു. മറ്റ് തടവുകാരുടെ വക്കാലത്ത് ബോബി എടുക്കേണ്ടെന്നും ജയിലിൽ നിന്നും പുറത്തിറങ്ങിയാലും വീണ്ടും അറസ്റ്റു ചെയ്ത് ജയിലിലിടാൻ തനിക്കറിയാമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. അഭിഭാഷകർ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ഇവിടെ നീതിന്യായ വ്യവസ്ഥയുണ്ടെന്നും …

ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം Read More »

കെജ്‌രിവാളിനെയും സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനേയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാൻ ഇഡിക്ക് ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര സർക്കാരിന്‍റെ പുതിയ നീക്കം. കെജ്‌രിവാൾ സർക്കാരിനെതിരെ ബി.ജെ.പി ഉയർത്തിയ ഏറ്റവും വലിയ ആരോപണമായിരുന്നു ഡൽഹി മദ്യനയ അഴിമതി. അത് അടുത്ത വരുന്ന തെരഞ്ഞെടുപ്പിലും ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.

പെരിയ ഇരട്ട കൊലപാതകം, ‌നിയമപോരാട്ടത്തിനായി പണപ്പിരിപ്പുമായി സി.പി.എം

കണ്ണൂർ: പെരിയ ഇരട്ട കൊലപാതക കേസിൽ നിയമപോരാട്ടം തുടരാൻ പാർട്ടി അംഗങ്ങളോട് പണപ്പിരിപ്പുമായി സി.പി.എം. 500 രൂപവച്ച് ഓരോ പാർട്ടി അംഗങ്ങളും ഈ സ്പെഷൽ ഫണ്ടിലേക്ക് നൽകണമെന്നാണ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നിർദേശം. ഒപ്പം ജോലിയുള്ളവർ ഒരു ദിവസത്തെ ശമ്പളം നൽകണമെന്നും ഈ മാസം 20 ന് പണം ഏരിയ കമ്മിറ്റികൾക്ക് കൈമാറണമെന്നുമാണ് നിർദേശത്തിൽ വ്യക്തമാക്കുന്നത്. 28000 ത്തിലേറെ അംഗങ്ങളാണ് സി.പി.എമ്മിന് ജില്ലയിലുള്ളത്. ഇവർക്ക് പുറമെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഒരു ദിവസത്തെ …

പെരിയ ഇരട്ട കൊലപാതകം, ‌നിയമപോരാട്ടത്തിനായി പണപ്പിരിപ്പുമായി സി.പി.എം Read More »

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം; ഡൽഹി മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് പൊലീസ്

ന്യൂഡൽഹി: മുഖ്യമന്ത്രി അതിഷി മർലേനയ്ക്ക് എതിരേ കേസെടുത്ത് പൊലീസ്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം നടത്തി പ്രചാരണത്തിന് ഔദ്യോഗിക വാഹനം ഉപയോഗിച്ചതിനാണ് കേസെടുത്തത്. അതിഷിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതതോടെ ആംആദ്മി പാർട്ടി രംഗത്തെത്തുകയും ചെയ്തിരുന്നു.

തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി, പശ്ചിമബംഗാളിൽ ഒരാൾ വെടിയേറ്റ് മരിച്ചു

കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ വെടിയേറ്റ് മരിച്ചു. മാൾഡയിലെ കലിചക് സബ്ഡിവിഷനിലാണ് സംഭവം. തൃണമൂൽ പ്രവർത്തകനും മേഖലാ പ്രസിഡന്‍റുമായ ബാക്കുൾ ഷെയ്ക്കിന്‍റെ അനുയായിയുമായ ഹാസുവാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. പ്രാദേശിക നേതാവായ സാക്കിറിന്‍റെയും പാർട്ടി മേഖല പ്രസിഡന്‍റ് ബാക്കുൽ ഷെയ്ക്കിന്‍റെയും അനുയായികൾ തമ്മിലായിരുന്നു സംഘർഷം. ബാക്കുൾ വിഭാഗം പ്രവർത്തകരെ സാക്കിറിന്‍റെ അനുയായികൾ ആക്രമിച്ചെന്നും ഇതോടെ ബാക്കുൾ വിഭാഗം തിരികെ ആക്രമിച്ചെന്നുമാണ് റിപ്പോർട്ട്. ഇരുവരും തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് തൃണമൂൽ പ്രവർത്തകൻ ഹാസു കൊല്ലപ്പെട്ടത്. സംഘർഷത്തിൽ ബാക്കുൾ …

തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി, പശ്ചിമബംഗാളിൽ ഒരാൾ വെടിയേറ്റ് മരിച്ചു Read More »

പത്തനംതിട്ട പീഡനക്കേസിൽ പെൺകുട്ടിയുടെ രഹസ്യ മൊഴിയെടുത്തി

പത്തനംതിട്ട: പീഡന കേസിൽ ഇരയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. അടൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്. അതേസമയം, കേസിൽ അറസ്റ്റിലായവരുടെ എണ്ണം 44 ആയി. ഇനി 15 പേരെ കൂടി അറസ്റ്റു ചെയ്യാനുണ്ടെന്നാണ് വിവരം. പിടിയിലാകാനുള്ളവരിൽ 2 പേർ വിദേശത്താണ്. ഇവർക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അന്വേഷണത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അജിത ബീഗം വ്യക്തമാക്കി. അഞ്ചുവർഷക്കാലത്തെ പീഡന വിവരങ്ങളായിരുന്നു പെൺകുട്ടി വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ 13 വയസുമുതൽ 18 വയസുവരെ കാലയളവിൽ 60 ഓളം …

പത്തനംതിട്ട പീഡനക്കേസിൽ പെൺകുട്ടിയുടെ രഹസ്യ മൊഴിയെടുത്തി Read More »

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; അധ്യാപകർക്കെതിരേ ആരോപണവുമായി അമ്മ

കണ്ണൂർ: കമ്പിലിൽ പ്ലസ് വൺ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ‌ സ്കൂൾ അധ്യാപകർക്കെതിരേ ഗുരുതര ആരോപണവുമായി കുട്ടിയുടെ അമ്മ രംഗത്ത്. പ്ലസ് വൺ വിദ്യാർഥി ഭവത് മാനവാണ് കഴിഞ്ഞ ദിവസം അധ്യാപകരുടെ മർദനത്തെത്തുടർന്ന് ജീവനൊടുക്കിയത്. മുടി മുറിക്കാത്തതിനും മാർക്ക് കുറഞ്ഞതിനും കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ‌ അധ്യാപകർ കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് അധ്യാപകരുടെയും സഹപാഠികളുടെയും ആരോപണം. നീട്ടി വളർത്തിയ മുടി മുറിക്കാത്തതിന് അധ്യാപകർ സ്റ്റാഫ് മുറിയിൽ കൊണ്ടുപോയി അടിച്ചെന്ന് ഭവതിൻറെ അമ്മ പറഞ്ഞു. ഗുണ്ടകളെ പോലെയാണ് …

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; അധ്യാപകർക്കെതിരേ ആരോപണവുമായി അമ്മ Read More »

കിളിമാനൂരിൽ ആൾതാമസമില്ലാതിരുന്ന വീട്ടിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു അറസ്റ്റിൽ

കിളിമാനൂർ: കുപ്രസിദ്ധ മോഷ്ടാവും സംസ്ഥാനത്തെ നിരവധി കേസുകളിൽ പ്രതിയുമായ തീവെട്ടി ബാബു(60) അറസ്റ്റിൽ. പള്ളിക്കൽ പൊലീസാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ പരിധിയിലുള്ള മടവൂർ മാവിൻമൂട്ടിൽ ഷെരീഫ ബീവിയുടെ ആൾതാമസമില്ലാതിരുന്ന വീട്ടിൽ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. ഡിസംബർ 31ന് രാത്രി വീട് കുത്തി തുറന്ന് 12 പവൻ സ്വർണാഭരണങ്ങളും അൻപതിനായിരം രൂപയുമാണ് പ്രതി കവർന്നത്. വീട്ടിലെ സിസിടിവി ക‍്യാമറ തകർത്തായിരുന്നു മോഷണം നടത്തിയത്. പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശൃങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ജനുവരി 12ന് …

കിളിമാനൂരിൽ ആൾതാമസമില്ലാതിരുന്ന വീട്ടിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു അറസ്റ്റിൽ Read More »

ബോബിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ ബോബി ചെമ്മണൂരിന്‍റെ ജാമ്യ ഹർജി പരിഗണിക്കവെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എന്തിനാണ് ഈ മനുഷ്യൻ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതെന്ന് കോടതി ചോദിച്ചു. ദ്വയാർഥം അല്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. ഇതിൽ ദ്വയാർഥമില്ലെന്ന് എങ്ങനെ പറയാനാവും? ജാമ്യ ഹര്‍ജിയിലെ ചില പരാമര്‍ശങ്ങള്‍ നടിയെ വീണ്ടും അപമാനിക്കുന്നതല്ലേ? വീഡിയോ പരിശോധിച്ച കോടതി, അത് ലോകം വീണ്ടും കേള്‍ക്കട്ടെയെന്നും അഭിപ്രായപ്പെട്ടു. സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടെന്ന് സ്വയം കരുതുന്നയാള്‍ എന്തിനാണ് ഇങ്ങനെയൊക്കെ പെരുമാറുന്നത്‍? മോശം പരാമർശം …

ബോബിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി Read More »

ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ 27ന് പരിഗണിക്കും

കൊച്ചി: മോശം പരാമർശം നടത്തി അധിക്ഷേപിച്ചെന്നാരോപിച്ച് നടി ഹണി റോസ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മുൻകൂർ ജാമ്യത്തിനായി രാഹുൽ ഈശ്വർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി പൊലീസ് നിലപാട് തേടി. മുൻകൂർ ജാമ്യാപേക്ഷ അടുത്ത 27ന് പരിഗണിക്കാനായി മാറ്റി. ബോബി ചെമ്മണൂർ പ്രതിയായ കേസിൽ തന്നെയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു രാഹുൽ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ‍ പൊലീസിന്‍റെ നിലപാട് അറിയട്ടെയെന്ന് വ്യക്തമാക്കി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ജാമ്യാപേക്ഷ മാറ്റുകയായിരുന്നു. എഫ്ഐആർ റജിസ്റ്റർ …

ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ 27ന് പരിഗണിക്കും Read More »

ബോബി ചെമ്മണൂരിന്‍റെ ജാമ്യ ഹർജിയെ എതിർക്കാൻ സർക്കാർ

കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗീകാതിക്രമകേസിൽ റിമൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മൂണൂരിന്‍റെ ജാമ്യ ഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഹർജി ഹൈക്കോടതി പരിഗണിക്കുമ്പോൾ ജാമ്യം നൽ‌കരുതെന്ന നിലപാടാവും പ്രോസിക്യൂഷന്‍ സ്വീകരിക്കുക. പ്രതി കുറ്റകൃത്യം ആവർത്തിച്ചുകൊണ്ടിരിക്കുന്നു, ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശമാവും നൽകുക എന്നീ വാദങ്ങളാവും പ്രോസിക്യൂഷൻ പ്രധാനമായും ഉന്നയിക്കുക. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍റെ ബെഞ്ചിൽ 108ആമതായാണ് ബോബിയുടെ ജാമ്യാപേക്ഷ പരിഗണനയ്ക്കെത്തുന്നത്. ഹണി റോസിന്‍റെ പരാതിയിൽ ബുധനാഴ്ചയാണ് ബോബി ചെമ്മണൂർ അറസ്റ്റിലായത്. വ്യാഴാഴ്ച എറണാകുളം ഫസ്റ്റ് …

ബോബി ചെമ്മണൂരിന്‍റെ ജാമ്യ ഹർജിയെ എതിർക്കാൻ സർക്കാർ Read More »

ഗോപൻ സ്വാമിയുടെ സമാധി കല്ലറ പൊളിക്കുന്ന സംഭവം; മതവികാരം വ്രണപ്പെടുമെന്ന് മകൻ

പത്തനംതിട്ട: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് ഗോപൻ സ്വാമിയുടെ മകൻ സനന്ദനന്‍. കല്ലറ പൊളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് സനന്ദനൻ പറഞ്ഞു. കല്ലറ പൊളിക്കുവാൻ പൊലീസ് നോട്ടീസ് നൽകിയിട്ടില്ലെന്നും നിയമ നടപടി ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും മകൻ പറഞ്ഞു. തിങ്കളാഴ്ച കല്ലറ പൊളിക്കുവാനായി കലക്റ്ററുടെ നിർദേശം ഉണ്ടായിരുന്നെങ്കിലും കുടുംബാംഗങ്ങളുടെ പ്രതിഷേധവും സംഘർഷാവസ്ഥയും ആത്മഹത്യാ ഭീഷണിയും ഉളളതിനാൽ കല്ലറ പൊളിക്കുന്നത് നിർത്തി വെക്കേണ്ടി വന്നിരുന്നു. കല്ലറ പൊളിക്കാനുള്ള കലക്ടറുടെ ഉത്തരവിന്‍റെ പകര്‍പ്പ് കുടംബാംഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതിനെതിരെ …

ഗോപൻ സ്വാമിയുടെ സമാധി കല്ലറ പൊളിക്കുന്ന സംഭവം; മതവികാരം വ്രണപ്പെടുമെന്ന് മകൻ Read More »

പത്തനംതിട്ട പീഡനക്കേസിൽ ഇതുവരെ അറസ്റ്റ് ചെയ്തത് 42 പേരെ

പത്തനംതിട്ട: വിദ്യാർഥിനിയെ 60ൽ അധികം പേർ പീഡിപ്പിച്ചെന്ന കേസിൽ 42 പേർ അറസ്റ്റിലായി. ഇലവുംതിട്ട, പത്തനംതിട്ട, പന്തളം, മലയാലപ്പുഴ പൊലീസ് സ്റ്റേഷനുകളിലായാണ് പെൺകുട്ടിയുടെ മൊഴിപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പത്തനംതിട്ടയിൽ ആകെ 11 കേസുകളിലായി 26 പ്രതികളും, ഇലവുംതിട്ടയിൽ 16 കേസുകളിലായി 14 പേരും പിടിയിലായപ്പോൾ, പന്തളം പൊലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിൽ 2 യുവാക്കൾ പിടിയിലായി. തിങ്കളാഴ്ച 14 പേരെയാണ് പൊലീസ് പിടികൂടിയത്. കേസിൽ വൈകിട്ടോടെ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നാണ് വിവരം. അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും …

പത്തനംതിട്ട പീഡനക്കേസിൽ ഇതുവരെ അറസ്റ്റ് ചെയ്തത് 42 പേരെ Read More »

നവകേരള സദസ്സ്; പരസ്യബോർഡ് സ്ഥാപിക്കുന്നതിനായി അനുവദിച്ചത് 55 ലക്ഷം രൂപ, ചിലവിട്ടത് 2.86 കോടി

തിരുവനന്തപുരം​: നവകേരള സദസിന് പരസ്യബോർഡ് സ്ഥാപിക്കുന്നതിനായി സർക്കാർ ചെലവിട്ടത് 2.86 കോടി രൂപയെന്ന കണക്കുകൾ. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കണക്ക് പുറത്ത് വന്നത്. ഇതുവരെ 55 ലക്ഷം രൂപയാണ് പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനായി അനുവദിച്ചത്. നവകേരള സദസിന്‍റെ പ്രചാരണത്തിന് ഹോര്‍ഡിങുകൾ വെച്ച വകയിൽ 2 കോടി 46 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നേരത്തെ അനുവദിച്ചത്. കേരളത്തിൽ ഉടനീളം 364 ഹോര്‍ഡിങുകളാണ് സ്ഥാപിച്ചിരുന്നത്. 55 ലക്ഷം രൂപയ്ക്ക് പിആര്‍ഡി ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് ഉയരുകയായിരുന്നു. കലാജാഥ സംഘടിപ്പിച്ചതിന് …

നവകേരള സദസ്സ്; പരസ്യബോർഡ് സ്ഥാപിക്കുന്നതിനായി അനുവദിച്ചത് 55 ലക്ഷം രൂപ, ചിലവിട്ടത് 2.86 കോടി Read More »

പാലക്കാട് ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ രണ്ട് പേർക്ക് പരുക്ക്

പാലക്കാട്: ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ രണ്ട് പേർക്ക് പരുക്ക്. കോഴിക്കോട് സ്വദേശികളായ നിർമ്മാണ് തൊഴിലാളികൾക്കാണ് പരുക്കേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുനങ്ങാട് വാണിവിലാസിനിയിൽ രാവിലെയോടെയായിരുന്നു സംഭവം. നിർമാണത്തിലിരുന്ന വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് ഇരുവർക്കും നേരെ ആക്രമണമുണ്ടായത്.

പത്തനംതിട്ട പീഡനം; പ്രതികളിൽ ചിലർ വിദേശത്ത്

പത്തനംതിട്ട: പത്തനംതിട്ടയിൽ പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതികളിൽ ചിലർ വിദേശത്ത്. ഇവരെ നാട്ടിലെത്തിക്കാനുളള പൊലീസ് നീക്കം ആരംഭിക്കും. ഇതുവരെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 28 ആയി. പ്രതികളിൽ പ്രായപൂർത്തിയാവാത്ത മൂന്ന് പേരും ഉൾപ്പെടുന്നുണ്ട്. ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ 16 കേസുകളും പത്തനംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ 11 കേസുകളുമാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ അറസ്റ്റുകൾ തിങ്കളാഴ്ച ഉണ്ടാകും. എഫ്ഐആറുകളുടെ എണ്ണം 29 ആയി. ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ 16 കേസുകളും പത്തനംതിട്ട പൊലീസ് …

പത്തനംതിട്ട പീഡനം; പ്രതികളിൽ ചിലർ വിദേശത്ത് Read More »

അങ്കമാലി അതിരൂപത ആസ്ഥാനത്തെ വൈദികരുടെ പ്രാർഥനയജ്ഞം പിൻവലിച്ചു

കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപത ആസ്ഥാനത്തെ വൈദികരുടെ പ്രാർഥനയജ്ഞം ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി നടത്തിയ ചർച്ചയിൽ പിൻവലിച്ചു. കാനോനിക സമിതികളും കൂരിയയും പുനഃസംഘടിപ്പിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് വൈദികർ സമരത്തിൽ നിന്ന് പിന്മാറിയത്. പ്രശ്നങ്ങൾ പഠിക്കാൻ ഒരുമാസം സമയം വേണമെന്ന ആർച്ച് ബിഷപ്പിൻറെ ആവശ്യം വൈദികരും അംഗീകരിച്ചു. പ്രാർഥന യജ്ഞത്തിലുണ്ടായിരുന്ന 21 വൈദികരുമായി തലശേരി അതിരൂപത ആർച്ച് ബിഷപ്പും മേജർ ആർച്ച് ബിഷപ്പിൻറെ വികാരിയുമായ മാർ ജോസഫ് പാംപ്ലാനി നേരിട്ടെത്തി ചർച്ച നടത്തി. തുടർന്നാണ് …

അങ്കമാലി അതിരൂപത ആസ്ഥാനത്തെ വൈദികരുടെ പ്രാർഥനയജ്ഞം പിൻവലിച്ചു Read More »

കോഴിക്കോട് ദമ്പതിമാരെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: രാമനാട്ടുകരയിൽ ദമ്പതിമാർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വാഴയൂർ പുന്നക്കോടൻ പളളിയാളി എം സുഭാഷ്(41), ഭാര്യ പി.വി സജിത(35) എന്നിവരാണ് രാമനാട്ടുകരയിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഭാഷിനെ അന്വേഷിച്ച് വീട്ടിലെത്തിയ അച്ഛൻ രാധാകൃഷ്ണനാണ് വീട്ടിൽ മൃതദേഹങ്ങൾ കണ്ടത്. ഉടൻ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാമനാട്ടുകരയിൽ ഓട്ടോ ഡ്രൈവറായിരുന്നു സുഭാഷ്. ശ്രേയ, ഹരിദേവ് എന്നിവരാണ് മക്കൾ. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളെജ് മോർച്ചറിയിൽ എത്തിച്ചു. രാധാകൃഷ്ണൻ – വിജയലക്ഷ്മി …

കോഴിക്കോട് ദമ്പതിമാരെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി Read More »

അങ്കമാലിയിൽ വൈദികരും പൊലീസുകാരും തമ്മിൽ സംഘർഷം

അങ്കമാലി: എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസും തമ്മിൽ സംഘർഷം. ബിഷപ്പ് ഹൗസിൽ പ്രാർത്ഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ ബലം പ്രയോഗിച്ച് പുറത്താക്കാൻ പൊലീസ് ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. പ്രതിഷേധിച്ച 21 വൈദികരിൽ നാല് പേരെ സസ്പെൻഡ് ചെയ്തു. ഇവരടക്കം എല്ലാവരോടും പുറത്ത് പോകാൻ അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ നിർദേശിച്ചു. ബസിലിക്ക പള്ളിക്ക് മുൻപിലാണ് സംഭവമുണ്ടായത്. രാത്രി സമാധാനമായി കിടന്നുറങ്ങിയ വൈദികരെ വലിച്ചിഴച്ച് കൊണ്ടുവന്നുവെന്നാണ് വൈദികരുടെ ആരോപണം. ഉറങ്ങിയ വൈദികരെ കുത്തിയെഴുന്നേൽപ്പിച്ച് വസ്ത്രം പോലും മാറാൻ അനുവദിക്കാതെ …

അങ്കമാലിയിൽ വൈദികരും പൊലീസുകാരും തമ്മിൽ സംഘർഷം Read More »

രാഹുൽ ഈശ്വറിനെതിരെ പരാതി നൽകി ഹണിറോസ്

തിരുവനന്തപുരം: രാഹുൽ ഈശ്വറിനെതിരെ പൊലീസിൽ പരാതി നൽകി ഹണി റോസ്. സാമൂഹ്യ മാധ്യമം വഴി അധിക്ഷേപിച്ചെന്നാണ് പരാതി. വസ്ത്ര സ്വാതന്ത്ര്യം തൻറെ മൗലികാവകാശമാണെന്നിരിക്കെ രാഹുൽ ഈശ്വർ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. താനും കുടുംബവും കടന്ന് പോകുന്നത് കടുത്ത മാനസിക സംഘർഷത്തിലൂടെയാണെന്നും ഹണി റോസ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. താൻ ബോബി ചെമ്മണ്ണൂരിനെതിരേ നൽകിയ പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതു ബോധം തൻറെ നേർക്ക് തിരിക്കുക എന്ന ഉദ്ദ്യേശത്തോടെ സൈബറിടങ്ങളിൽ ഒരു ഓർഗനൈസ്ഡ് ക്രൈം ആസൂത്രണം …

രാഹുൽ ഈശ്വറിനെതിരെ പരാതി നൽകി ഹണിറോസ് Read More »

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സി.പി.ഐ നേതാവിനെതിരെ പോക്സോ പ്രകാരം കേസെടുത്തു

തിരുവനന്തപുരം: പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ സിപിഐ നേതാവിനെതിരേ പോക്സോ വകുപ്പ് ചുമത്തി. വിഴിഞ്ഞം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മുല്ലൂരിലെ പെൺകുട്ടിയുടെ വീട്ടിൽവച്ച് വിഷ്ണു ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പ്ലസ് ടു വിദ്യാർഥിനിയുടെ പരാതി. പെൺകുട്ടിയുടെ സഹോദരനെതിരേ സ്കൂൾ അധികൃതർ സ്വീകരിച്ച അച്ചടക്ക നടപടി പിൻവലിക്കാൻ പെൺകുട്ടിയും മാതാവും വിഷ്ണുവിനെ സമീപിച്ചിരുന്നു. തുടർന്ന് ഇവരുടെ കുടുംബവുമായി വിഷ്ണുവിന്‍റെ കുടുംബം അടുപ്പത്തിലായി. ഇതിനിടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ വിഷ്ണു ലൈംഗിക ഉദ്ദ്യേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് പരാതി.

പത്തനംതിട്ടയിൽ 60 ലേറെ പേർ 18 കാരിയെ പീഡിപ്പിച്ച കേസിൽ 10 പേരെ കൂടി അറസ്റ്റ് ചെയ്തു

പത്തനംതിട്ട: പത്തനംതിട്ടയിൽ 18 കാരിയായ പെൺകുട്ടിയെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ പത്തുപേർ കൂടി കസ്റ്റഡിയിൽ. വെള്ളിയാഴ്ച അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിറകെയാണ് കൂടുതൽ പേർ അറസ്റ്റിലായത്. പെൺകുട്ടി ശിശുക്ഷേമ സമിതിക്ക് മുൻപാകെ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ 40 പേർക്കെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്. 62 പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും13 വയസ് മുതൽ ചൂഷണത്തിന് ഇരയായതായും പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് …

പത്തനംതിട്ടയിൽ 60 ലേറെ പേർ 18 കാരിയെ പീഡിപ്പിച്ച കേസിൽ 10 പേരെ കൂടി അറസ്റ്റ് ചെയ്തു Read More »

ചെക്ക് പോസ്റ്റുകളിൽ നടത്തിയ പരിശോധനക്കിടയിൽ കണക്കിൽപ്പെടാത്ത പണം പിടികൂടി വിജിലൻസ്

പാലക്കാട്: വാളയാർ ചെക്ക് പോസ്റ്റിൽ അടക്കം വിവിധയിടങ്ങളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടികൂടി. പാലക്കാട് ജില്ലയിൽ മോട്ടർ വാഹന വകുപ്പിൻറെ നാല് ചെക്പോസ്‌റ്റുകളിൽ നിന്നാണ് കണക്കിൽപ്പെടാത്ത ഒന്നര ലക്ഷത്തോളം രൂപ പിടികൂടിയത്. വാളയാർ ഇൻ ചെക്പോസ്റ്റിൽ നിന്നും 90,650 രൂപയും ഔട്ട് ചെക്പോസ്റ്റിൽ നിന്നും 29,000 രൂപയും ഗോപാലപുരം ആർടിഒ ചെക്പോസ്റ്റിലെ പരിശോധനയിൽ 15,650 രൂപയാണ് കണ്ടെടുത്തത്. മീനാക്ഷിപുരം മോട്ടർ വാഹന വകുപ്പ് ചെക്പോസ്റ്റിൽ നിന്നും 4050 രൂപയും കണ്ടെടുത്തു. ഓഫിസുകളുടെ വിവിധ ഭാഗങ്ങളിൽ …

ചെക്ക് പോസ്റ്റുകളിൽ നടത്തിയ പരിശോധനക്കിടയിൽ കണക്കിൽപ്പെടാത്ത പണം പിടികൂടി വിജിലൻസ് Read More »

മലപ്പുറത്ത് എം.ഡി.എം.എയുമായി വരുന്നതിനിടെ പൊലീസ് പിന്തുടരുന്നത് ശ്രദ്ധയിൽപ്പെട്ട് ഇറങ്ങിയോടിയ പ്രതികളെ തന്ത്രപരമായി പിടികൂടി

മലപ്പുറം: എംഡിഎംഎയുമായി വരുന്നതിനിടെ പൊലീസ് പിന്തുടരുന്നത് മനസിലാക്കി രാസലഹരി മരുന്ന് ഉപേക്ഷിച്ച് ഓടിയ യുവാവിനെ പിടികൂടി പൊലീസ്. മലപ്പുറം കൂരാട് തെക്കുംപാറം സ്വദേശി മാഞ്ചേരി നജീബ് (34) നെയാണ് വണ്ടൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 30ന് രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ എത്തിച്ച് ആവശ‍്യക്കാർക്ക് എത്തിച്ചുകൊടുക്കാറാണ് പ്രതിയുടെ രീതി. രഹസ‍്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഇൻസ്പെക്‌ടർ വി. അനീഷിന്‍റെ നേതൃത്വത്തിലുള്ള സംഘവും ഡാൻസാഫും ചേർന്ന് പ്രതിയുടെ കാറിനെ പിന്തുടരുകയായിരുന്നു. കാളികാവ് കറുത്തേനിയിലെത്തിയതോടെ …

മലപ്പുറത്ത് എം.ഡി.എം.എയുമായി വരുന്നതിനിടെ പൊലീസ് പിന്തുടരുന്നത് ശ്രദ്ധയിൽപ്പെട്ട് ഇറങ്ങിയോടിയ പ്രതികളെ തന്ത്രപരമായി പിടികൂടി Read More »

200 കോടി രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതിൻ്റെ ഞെട്ടൽ മാറാതെ യുവാവ്

ഷിംല: 200 കോടിയിലധികം രൂപയുടെ വൈദ്യുതി ബിൽ കണ്ടതിൻ്റെ ഞെട്ടൽ മാറാതെ ഉപഭോക്താവ്. ഹിമാചൽ പ്രദേശിലെ ഹാമിർപൂർ ജില്ലയിലെ ഒരു ബിസിനസുകാരന് 2,10,42,08,405 രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചത്. സംഭവം കണ്ടപ്പോൾ ആദ്യം ഒരു ഞെട്ടൽ ഉണ്ടായെങ്കിലും ലളിത് ധിമാൻ എന്ന ബിസിനസുകാരൻ നേരെ ഇലക്ട്രിസിറ്റി ഓഫീസിൽ പോയി പരാതിപ്പെടുകയായിരുന്നു. കഴിഞ്ഞ തവണ 2500 രൂപയാണ് ഇലക്ട്രിസിറ്റി ബിൽ അടച്ചതന്ന് ബിസിസിസ്സുകാരനായ യുവാവ് പറയുന്നു. എന്നാൽ സാങ്കേതിക തകരാർ മൂലമാണ് ബില്ലിൽ പിശക് വന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. …

200 കോടി രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതിൻ്റെ ഞെട്ടൽ മാറാതെ യുവാവ് Read More »

അശോകൻ വധക്കേസിൽ എട്ട് ആർ.എസ്.എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കണ്ടെത്തി

തിരുവനന്തപുരം: സി.പി.എം പ്രവർത്തകൻ അശോകൻ വധക്കേസിൽ എട്ട് ആർ.എസ്.എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ മറ്റ് എട്ട് പേരെ വെറുതെ വിടുകയും ചെയ്തു. സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്. ശിക്ഷാവിധി തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു. 2013 മെയ് അഞ്ചിനാണ് സിപിഎം പ്രവർത്തകനായ അശോകൻ കൊല്ലപ്പെടുന്നത്. 19 പ്രതികളുള്ള കേസിൽ ഒരാൾ മരിക്കുകയും രണ്ട് പേർ മാപ്പുസാക്ഷികൾ ആവുകയും ചെയ്തു. മുഖ‍്യപ്രതി ശംഭു പലിശയ്ക്ക് പണം …

അശോകൻ വധക്കേസിൽ എട്ട് ആർ.എസ്.എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കണ്ടെത്തി Read More »