രാജ്യത്ത് മദ്യത്തിന് വില കൂടുതൽ കർണാടകയിൽ
ന്യൂഡൽഹി: വിനോദസഞ്ചാരികളെ സംബന്ധിച്ച് ഗോവയിലെ ആകർഷണം അവിടത്തെ മനോഹരമായ ബീച്ചുകൾ മാത്രമല്ലെന്നത് പരസ്യമായ രഹസ്യമാണ്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ബ്രാൻഡഡ് മദ്യം ലഭിക്കുന്ന സംസ്ഥാനമാണ് ഗോവ. നികുതി ഏറ്റവും കുറവാണെന്നതാണ് ഈ വിലക്കുറവിനു കാരണം. അതേസമയം, കേരളത്തിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ മദ്യത്തിൽ നിന്നുള്ള നികുതിയാണ് ആശ്രയമെന്ന ആരോപണം നിലനിൽക്കുമ്പോഴും, മദ്യത്തിന് ഏറ്റവും കൂടുതൽ നികുതി ചുമത്തുന്നത് കേരളമല്ല എന്നതാണ് വസ്തുത. കർണാടകയാണ് ഇന്ത്യയിൽ ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. ഉദാഹരണത്തിന്, ഗോവയിൽ 100 രൂപ …