കേരളത്തിൽ എസ്.ഐ.ആറിന് സ്റ്റേയില്ല
ന്യൂഡൽഹി: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം തുടരാമെന്ന് സുപ്രീംകോടതി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ നടപടിക്രമങ്ങൾ നീട്ടിവെക്കണം എന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിൻറെ ഹർജിയിൽ കോടതി സ്റ്റേ അനുവദിച്ചില്ല. കേരളത്തിൻറെ കേസ് ഡിസംബർ 2 ന് പരിഗണിക്കും. കേരളത്തിൻറെ ഹർജിയിൽ ഇടപെടണോ എന്ന് രണ്ടിന് തീരുമാനിക്കാം എന്ന് സുപ്രീംകോടതി അറിയിച്ചു. അതേസമയം, ഡിസംബർ ഒന്നിനകം തമിഴ്നാട് ഹർജിയിൽ സത്യവാങ് മൂലം സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. കേരളത്തിലെ വിഷയത്തിൽ തിങ്കളാഴ്ച്ചക്കുള്ളിൽ സത്യവാങ് മൂലം നൽകണമെന്നും സുപ്രീംകോടതി …




























