Timely news thodupuzha

Month: January 2026

ചിക്കൻപോക്‌സ്; ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണം, ജാ​ഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

ഇടുക്കി: ജില്ലയിൽ ചിക്കൻ പോക്‌സ് പടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്. പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തിൽ കുമിളകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണമെന്നും രോഗം പകരാതിരിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ചിക്കൻപോക്സ് കുമിളകളിലെ സ്രവങ്ങളിൽ നിന്നും അണുബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് 10 മുതൽ 21 ദിവസം വരെയാണ് സമയമെടുക്കുക. ശരീരത്തിൽ കുമിളകൾ …

ചിക്കൻപോക്‌സ്; ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണം, ജാ​ഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ് Read More »

അപേക്ഷിക്കുന്ന എല്ലാ ഭിന്നശേഷിക്കാർക്കും മുചക്രസ്‌കൂട്ടർ ലഭ്യമാക്കുന്ന പദ്ധതി ഉടൻ: മന്ത്രി ആർ ബിന്ദു: സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഇടുക്കി ജില്ലാ ഓഫീസ് തുറന്നു

ഇടുക്കി: അപേക്ഷിച്ച എല്ലാ ഭിന്നശേഷിക്കാർക്കും മുചക്ര സ്‌കൂട്ടർ ലഭ്യമാക്കുന്ന ബൃഹത്പദ്ധതി ഉടൻ സാക്ഷാത്കരിക്കപ്പെടുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു. സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഇടുക്കി ജില്ലാ ഓഫീസിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ഇതിനായി സർക്കാർ 23.85 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ശുഭയാത്ര പദ്ധതിയിൽ ഉൾപ്പെടുത്തി അപേക്ഷിക്കുന്ന എല്ലാവർക്കും മുചക്ര സ്‌കൂട്ടർ, ഇലക്‌ട്രോണിക്ക് വീൽചെയർ എന്നിവ ലഭ്യമാകുന്നതോടെ ചലനപരിമിതി എന്ന പ്രയാസത്തെ മറികടക്കാൻ കഴിയും. ഭിന്നശേഷിക്കാരുടെ ശാക്തീകരണവും പുനരധിവാസത്തിനുമായി ഒട്ടനവധി പദ്ധതികൾ സംസ്ഥാന ഭിന്നശേഷി …

അപേക്ഷിക്കുന്ന എല്ലാ ഭിന്നശേഷിക്കാർക്കും മുചക്രസ്‌കൂട്ടർ ലഭ്യമാക്കുന്ന പദ്ധതി ഉടൻ: മന്ത്രി ആർ ബിന്ദു: സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഇടുക്കി ജില്ലാ ഓഫീസ് തുറന്നു Read More »

കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ഫെബ്രുവരി 15ന് പുനരാരംഭിക്കും : മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: കഞ്ഞിക്കുഴിയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ മുടങ്ങി കിടക്കുന്ന കിടത്തി ചികിത്സ ഫെബ്രുവരി 15 മുതൽ പുനരാരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കിടത്തി ചികിത്സ ഉടൻ പുനരാരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാൽകുളമേട് വ്യൂ പോയിന്റ് സന്ദർശകർക്കായി തുറന്നു നൽകുന്നതിനുള്ള …

കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ഫെബ്രുവരി 15ന് പുനരാരംഭിക്കും : മന്ത്രി റോഷി അഗസ്റ്റിൻ Read More »

പാലക്കാട് സ്ത്രീയുടെ മരണം; കുട്ടികളില്ലാത്തതിനാൽ ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് ഭർത്താവ് നടത്തിയ കൊലപാതകം

പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നു. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് കോട്ടായി കുളിമടം മേലേതിൽ വീട്ടിൽ എം.എസ്. ശിവാനന്ദനെ(41) കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റുചെയ്തത്. സെപ്റ്റംബർ 25നാണ് കളരിക്കൽ ശ്രീശിവത്തിൽ ദീപികയെ(30) തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ദീപികയെ ശിവാനന്ദനും നാട്ടുകാരുംചേർന്ന് കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽകോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ സെപ്റ്റംബർ 27നാണ് യുവതി മരിച്ചത്. സംഭവത്തിൽ ശിവാനന്ദൻപറഞ്ഞ കാര്യങ്ങളിൽ സംശയം തോന്നിയതോടെയാണ് …

പാലക്കാട് സ്ത്രീയുടെ മരണം; കുട്ടികളില്ലാത്തതിനാൽ ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് ഭർത്താവ് നടത്തിയ കൊലപാതകം Read More »

ന്യൂഡൽഹിയിൽ പന്ത്രണ്ട് വയസ്സുള്ള ആൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി രണ്ടാനച്ഛൻ

ന്യൂഡൽഹി: ഡൽഹിയിൽ 12 വയസുള്ള ആൺകുട്ടിയെ രണ്ടാനച്ഛൻ ക്രൂരമായി കൊലപ്പെടുത്തി. കൊലയ്ക്ക് പിന്നാലെ കുട്ടിയുടെ മൃതദേഹത്തിൻറെ വീഡിയോ ഭാര്യയ്ക്ക് അയച്ചു നൽകുകയും ചെയ്തു. ഏഴാം ക്ലാസ് വിദ്യാർഥിയുടെ വികൃതമാക്കപ്പെട്ട മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ ശാസ്ത്രി പാർക്ക് ചൗക്കിന് സമീപത്തുനിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തലയിലും മുഖത്തും കണ്ണുകളിലും ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. വ്യാഴാഴ്ച ഫുട്ബോൾ കളിസ്ഥലത്തുനിന്ന് മടങ്ങിയ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്നാണ് അമ്മയുടെ പരാതി. വഴക്കിനെ തുടർന്നു വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ ഭാര്യ പ്രതിയോട് ആവശ്യപ്പെട്ടതാണു പ്രകോപനത്തിനു കാരണമെന്നാണ് ആരോപണം. വെള്ളിയാഴ്ച …

ന്യൂഡൽഹിയിൽ പന്ത്രണ്ട് വയസ്സുള്ള ആൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി രണ്ടാനച്ഛൻ Read More »

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സിസേറിയനു ശേഷം ആരോ​ഗ്യ പ്രശ്നങ്ങൾ നേരിട്ട് 23കാരി; അന്വേഷണം ആരംഭിച്ചു

നെടുമങ്ങാട്: ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ ശരീരവിസർജ്യം പുറത്തേക്ക് പോകുന്നതിനെ തുടർന്ന് ദുരിതാവസ്ഥയിൽ. 23 വയസുകാരിയായ യുവതിയാണ് കുഞ്ഞിന് മുലപ്പാൽ പോലും കൊടുക്കാനാവാതെ ദുരിതത്തിലായത്. ജൂൺ 19നാണ് യുവതി സിസേറിയന് വിധേയയായത്. സിസേറിയൻ കഴിഞ്ഞ് വാർഡിലേക്ക് മാറ്റി മൂന്നാം ദിവസം തുന്നൽ ഇട്ട ഭാഗത്തു കൂടി വിസർജ്യം പുറത്തേക്ക് പോകാൻ തുടങ്ങി. മുറിവ് ഉണങ്ങുമ്പോൾ ശരിയാകുമെന്നാണ് ഡോക്‌ടർ പറഞ്ഞത്. എന്നാൽ മുറിവ് ഉണങ്ങിയില്ല. പത്താം ദിവസം ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയപ്പോഴും സ്ഥിതി തുടർന്ന്. …

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സിസേറിയനു ശേഷം ആരോ​ഗ്യ പ്രശ്നങ്ങൾ നേരിട്ട് 23കാരി; അന്വേഷണം ആരംഭിച്ചു Read More »

ഐ.റ്റി വകുപ്പിനെതിരെ സി.ജെ റോയിയുടെ സഹോദരൻ

ബാം​ഗ്ലൂർ: കോൺഫിഡൻറ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ റോയിയെ(57) സ്വയം വെടിവച്ചു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആദായനികുതി ഉദ്യോഗസ്ഥർക്കെതിരെ സഹോദരൻ. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റോയിയുടെ മരണത്തിനു കാരണക്കാരെന്ന് സഹോദരൻ സി.ജെ ബാബു ആരോപിച്ചു. ആദായ നികുതി വകുപ്പിൽ നിന്ന് സഹോദരൻ വലിയ സമ്മർദം നേരിട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. മരിച്ച ദിവസം രാവിലെ 10:40-ന് റോയി തന്നെ വിളിച്ചിരുന്നെന്നും കാണണമെന്ന് ആവശ്യപ്പെട്ടെന്നും ബാബു വ്യക്തമാക്കി. മൂന്നു ദിവസമായി ഐടി വകുപ്പ് ഉദ്യോഗസ്ഥർ റോയിയുടെ ഓഫിസിൽ ഉണ്ടായിരുന്നു. …

ഐ.റ്റി വകുപ്പിനെതിരെ സി.ജെ റോയിയുടെ സഹോദരൻ Read More »

സമുദായത്തിന് വേണ്ടി മികച്ച പ്രവർത്തനം നടത്തിയതിനാണ് പത്മഭൂഷൺ ലഭിച്ചതെന്നന് വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: സമുദായത്തിന് വേണ്ടി മികച്ച പ്രവർത്തനം നടത്തിയതിനാണ് രാജ്യം പത്മഭൂഷൺ നൽകി ആ​ദരിച്ചതെന്നന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്നാൽ തനിക്ക് പാർലമെൻ്ററി മോഹങ്ങളില്ല, ഇനിയും സമുദായത്തിന് വേണ്ടി പ്രവർത്തിക്കുക മാത്രമാണ് ലക്ഷ്യമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പത്മഭൂഷൺ ലഭിച്ച ശേഷം കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തിൻ്റെ ശക്തി തെരഞ്ഞെടുപ്പുകളിൽ കാണിക്കണമെന്നും ശക്തിതിരിച്ചറിയാൻ ഓരോരുത്തർക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സഹായങ്ങൾ നൽകാൻ ക്ഷേത്രങ്ങൾക്ക് കഴിയണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

അതിവേഗ റെയിൽ; മുഖ്യമന്ത്രിക്ക് അനുകൂലിക്കാം തനിക്ക് അനുകൂലിക്കാൻ പാടില്ലെന്നാണോ; വി.ഡി സതീശൻ

തിരുവനന്തപുരം: അതിവേഗ റെയിലിന് കോൺഗ്രസ് എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാരിസ്ഥിതിക ദുരന്തവും സാമ്പത്തിക തകർച്ചയും ഉണ്ടാകുമെന്നതിനാലാണ് സിൽവർ ലൈൻ പദ്ധതിയെ എതിർത്തത്. കേന്ദ്രം കൊണ്ടുവന്നാലും സംസ്ഥാനം കൊണ്ടുവന്നാലും നല്ലതാണെങ്കിൽ പിന്തുണക്കും അല്ലെങ്കിൽ എതിർക്കുമെന്നും സതീശൻ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി ഈ പദ്ധതിക്ക് അനുകൂലമായി ഡൽഹിയിൽ പറഞ്ഞിരുന്നുവെന്നും അപ്പോൾ മുഖ്യമന്ത്രിക്ക് അനുകൂലിക്കാം തനിക്ക് അനുകൂലിക്കാൻ പാടില്ലെന്ന് ആണോയെന്നും സതീശൻ ചോദിച്ചു.

ദീപ ജോസഫിൻ്റെ റിട്ട് ഹർജിയിൽ തടസഹർജി നൽകി അതിജീവിത

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. സുപ്രീം കോടതി അഭിഭാഷകയായ ദീപ ജോസഫ് നൽകിയ റിട്ട് ഹർജിയിൽ അതിജീവിത തടസഹർജി നൽകി. അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയാണ് ദീപ ജോസഫ്. ദീപ ജോസഫിൻറെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തൻറെ വാദം കേൾക്കണമെന്നാണ് തടസഹർജിയിലെ ആവശ്യം. ദീപ ജോസഫിൻറെ റിട്ട് ഹർജിയിലെ ഉള്ളടക്കം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കേരള പൊലീസ് രജിസ്റ്റർചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യത്തിന് പുറമെ ചില ഭരണഘടനാ വിഷ‍യങ്ങളും …

ദീപ ജോസഫിൻ്റെ റിട്ട് ഹർജിയിൽ തടസഹർജി നൽകി അതിജീവിത Read More »

കേര പദ്ധതിയിൽ തൊടുപുഴ താലൂക്ക് ഉൾപ്പെടുത്തണം; ജിമ്മി മറ്റത്തിപ്പാറ

തൊടുപുഴ: ലോകബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയിൽ തൊടുപുഴ താലൂക്ക് കൂടി ഉൾപെടുത്തണമെന്ന് കേരളാ കോൺഗ്രസ്‌ എം നിയോജകമണ്ഡലം പ്രസിഡന്റ്‌ ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു. ഒരു ഹെക്റ്റർ സ്ഥലത്തു റബർ പുനർനടീലിനു 75000 രൂപ വീതം ധനസഹായം നൽകുന്നതാണ് ഈ പദ്ധതി. കോട്ടയമുൾപ്പെടെ സംസ്ഥാനത്തെ ആറു ജില്ലകൾമാത്രമേ ഇപ്പോൾ ഈ പദ്ധതിയിൽ റബർ കൃഷിക്കായി ഉൾപെടുത്തിയിട്ടുള്ളു. ഇടുക്കിയിൽ ഏലമാണ് ഉൾപെടുത്തിയിരിക്കുന്ന ത്. ഉത്പാദനക്ഷമത കുറഞ്ഞ റബർ മരങ്ങൾ മുറിച്ചു മാറ്റി കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാൻ …

കേര പദ്ധതിയിൽ തൊടുപുഴ താലൂക്ക് ഉൾപ്പെടുത്തണം; ജിമ്മി മറ്റത്തിപ്പാറ Read More »

കബഡി താരവും മുൻ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനും പി.റ്റി ഉഷയുടെ ഭർ‌ത്താവുമായ വി ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട്: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റും രാജ്യസഭാംഗവുമായ പി.റ്റി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു. 64 വയസായിരുന്നു. പുലർച്ചെ ഒരു മണിയോടെ പയ്യോളിയിലെ വീട്ടിൽ കുഴഞ്ഞുവീണ ശ്രീനിവാസനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഡൽഹിയിലായിരുന്ന പി.റ്റി ഉഷ നാട്ടിലേക്ക് തിരിച്ചു. പൊന്നാനി സ്വദേശിയും കബഡി താരവുമായിരുന്ന ശ്രീനിവാസൻ സി.ഐ.എസ്.എഫിൽ ഉദ്യോഗസ്ഥനുമായിരുന്നു.

ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിൻ്റെ മൊഴിയെടുത്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർ‌ണായക നീക്കവുമായി എസ്.ഐ.റ്റി. നടൻ ജയറാമിൻ്റെ മൊഴിയെടുത്തു. ചെന്നൈയിലെ വീട്ടിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. ശബരിമലയിലെ സ്വർണപ്പാളികൾ പൂജിച്ചതുമായി ബന്ധപ്പെട്ട് ജയറാം നൽകിയ വിശദീകരണങ്ങളിൽ പൊരുത്തക്കേടുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ്. സ്വർണപ്പാളികൾ എന്തു ചെയ്തുവെന്നതിനെ കുറിച്ച് തനിക്ക് വ്യക്തതയില്ലെന്നാണ് ജയറാം പറഞ്ഞതെന്നാണ് വിവരം. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അടുത്തബന്ധമുണ്ടായിരുന്നു. ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധം തുടങ്ങുന്നതെന്നും പോറ്റി നിരവധി തവണ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നൽകി. …

ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിൻ്റെ മൊഴിയെടുത്തു Read More »

അമ്മയുടെ വിവാഹേതരബന്ധം കാരണം ബുദ്ധിമുട്ടുകയാണെന്ന് മക്കളുടെ പരാതി; മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു

കൽപറ്റ: അമ്മയുടെ വിവാഹേതരബന്ധം കാരണം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുവെന്ന പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ. കുട്ടികളുടെ പരാതിയിൽ മീനങ്ങാടി പൊലീസ് എസ്എച്ച്ഒ അടിയന്തരവും നിയമാനുസൃതവുമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു. അമ്മയിൽ നിന്നോ അമ്മയുടെ സുഹൃത്തിൽ നിന്നോ ഭാവിയിൽ ദേഹോപദ്രവമോ മറ്റ് ഭീഷണിയോ ഉണ്ടായാൽ മീനങ്ങാടി പൊലീസ് എസ്എച്ച്ഒയെ സമീപിക്കാമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗമായ കെ. ബൈജുനാഥ് പരാതിക്കാരായ കുട്ടികളോട് നിർദ്ദേശിച്ചു. കുടുംബത്തിനുള്ളിലെ തർക്കവിഷയങ്ങളിൽ നടപടി സ്വീകരിക്കുന്നതിന് കമ്മിഷനു നിയമപരമായ പരിമിതികളുണ്ടെന്നും ഉത്തരവിൽ പറയുന്നു. …

അമ്മയുടെ വിവാഹേതരബന്ധം കാരണം ബുദ്ധിമുട്ടുകയാണെന്ന് മക്കളുടെ പരാതി; മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു Read More »

യുവതിയും മകളും ജീവനൊടുക്കിയ കേസിൽ കാമുകനെ വെറുതെവിട്ടു

കൊച്ചി: വാക്കുതർക്കത്തിനിടെ ഒരാളോട് പോയി ചാകാൻ പറയുന്നത് ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. കാസർകോട് സ്വദേശിനി അഞ്ചരവയസുള്ള മകളുമായി കിണറ്റിൽച്ചാടി ജീവനൊടുക്കിയ കേസിൽ കാമുകനായ യുവാവിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് സി പ്രദീപ് കുമാർ ഇത് വ്യക്തമാക്കിയത്. വഴക്കിനിടെ ഇങ്ങനെ പറയുന്നത് ആരെങ്കിലും മരിക്കണമെന്ന ഉദ്ദേശ്യത്തോടയല്ലെന്ന് വിലയിരുത്തിയാണ് കാമുകനെ വെറുതെവിട്ടത്. അധ്യാപകനായ ഹർജിക്കാരന് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടായിരുന്നു. ഹർജിക്കാരൻ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി യുവതി അറിഞ്ഞതോടെ ഇവർ തമ്മിൽ തർക്കമായി. ഇതിനിടെ യുവതിയോട് ‘പോയി …

യുവതിയും മകളും ജീവനൊടുക്കിയ കേസിൽ കാമുകനെ വെറുതെവിട്ടു Read More »

മെട്രൊമാൻ ഇ ശ്രീധരനെ പരിഹസിച്ച് മുഖ‍്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കെ റെയിലിന് ബദൽ പാത നിർദേശം മുന്നോട്ടുവച്ച മെട്രൊമാൻ ഇ ശ്രീധരനെതിരേ പരിഹാസവുമായി മുഖ‍്യമന്ത്രി പിണറായി വിജയൻ. ശ്രീധരൻ പറയുന്നത് കേട്ട് ഡൽഹിക്ക് പോയപ്പോൾ കേന്ദ്രമന്ത്രിക്ക് പദ്ധതിയെ പറ്റി അറിവുണ്ടായിരുന്നില്ലെന്നാണ് മുഖ‍്യമന്ത്രി പറയുന്നത്. ഒരേ വഴിയിലൂടെ മുന്നോട്ടു പോയ സർക്കാരും മെട്രൊമാന് ഇപ്പോൾ രണ്ടു വഴിയിലാണെന്നു പറഞ്ഞ മുഖ‍്യമന്ത്രി ശ്രീധരനെ വെട്ടാൻ കൂടിയാണ് സർക്കാർ ആർആർടിഎസിലേക്ക് മാറിയതെന്ന് ആരോപിച്ചു. കെ റെയിൽ അനിശ്ചിതത്തിലായപ്പോഴാണ് ശ്രീധരൻ ബദൽ പാതാ നിർദേശം മുന്നോട്ടു വച്ചതെന്നും അത് ഏറ്റെടുത്ത് സർക്കാർ …

മെട്രൊമാൻ ഇ ശ്രീധരനെ പരിഹസിച്ച് മുഖ‍്യമന്ത്രി പിണറായി വിജയൻ Read More »

പത്തു വർഷം മുമ്പ് ചെയ്യേണ്ടിയിരുന്നു എന്ന് ഇപ്പോൾ ബോദ്ധ്യമാകുന്ന ബജറ്റാണ് അവതരിപ്പിച്ചത്; പി.എം.എ സലാം

തിരുവനന്തപുരം: പത്തു വർഷം മുമ്പ് ചെയ്യേണ്ടിയിരുന്നു എന്ന് ഇപ്പോൾ ബോദ്ധ്യമാകുന്ന ബജറ്റാണ് സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് മുസ്ലീം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പത്തു വർഷം മുമ്പ് ചെയ്യേണ്ടിയിരുന്നു എന്ന് ഇപ്പോൾ ബോദ്ധ്യമാകുന്ന ബജറ്റാണ് സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് മുസ്ലീം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. വരവില്ലാതെ ചിലവുകളുടെ പെരുമഴയാണിത്. ആശ വർക്കർമാർ ഒരു വർഷത്തിൽ ഏറെ സമരം നടത്തി. അവസാന ബഡ്ജറ്റിൽ കൂട്ടി നൽകുന്നു. കേരള …

പത്തു വർഷം മുമ്പ് ചെയ്യേണ്ടിയിരുന്നു എന്ന് ഇപ്പോൾ ബോദ്ധ്യമാകുന്ന ബജറ്റാണ് അവതരിപ്പിച്ചത്; പി.എം.എ സലാം Read More »

ജാപ്പനീസ് മസ്തിഷ്ക ജ്വരം; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

മലപ്പുറം: ജാപ്പനീസ് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടികൾക്ക് അപസ്മാരം, ബൗദ്ധിക വൈകല്യം, നാഡീസംബന്ധമായ തകരാറുകൾ തുടങ്ങിയ ദീർഘകാല സങ്കീർണതകൾ സുഖം പ്രാപിച്ചതിനുശേഷവും ഉണ്ടാകാമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. 15 വയസ്സിന് താഴെയുള്ള കുട്ടികളിലും 60 വയസ്സിന് മുകളിലുള്ളവരിലുമാണ് ഗുരുതരമായ ലക്ഷണങ്ങൾ കൂടുതലായി കാണപ്പെടുന്നത്. ഈ സാഹചര്യത്തിൽ, ജാപ്പനീസ് എൻസെഫലൈറ്റിസ് വാക്സിൻ കുട്ടികൾക്ക് ശക്തമായ സംരക്ഷണം നൽകുന്നുവെന്നും മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഈ ബജറ്റ് ആരും വിശ്വസിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം: നിയമസഭയിലെ ബജറ്റ് അവതരണത്തിനു പിന്നാലെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തിൽ അവതരിപ്പിച്ച ബജറ്റ് ജനങ്ങൾ വിശ്വസിക്കരുതെന്ന് സതീശൻ പറഞ്ഞു. അനാവശ്യ അവകാശ വാദം കൊണ്ട് പവിത്രത നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റിക്കൽ ഡോക്യുമെന്‍റ് മാത്രമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. 10 വർഷമുണ്ടായിട്ടും പ്രഖ്യാപിക്കാത്ത വമ്പൻ പദ്ധതികളുടെ പ്ലാനുകൾ ഇപ്പോഴാണ് പ്രഖ്യാപിക്കുന്നത്.

മൂല്യമില്ലാത്ത ബഡ്ജറ്റ്: എം മോനിച്ചൻ

തൊടുപുഴ: ജനകീയ വിഷയങ്ങളിൽ മൂല്യമില്ലായ്മ നിഴലിച്ചു നില്ക്കുന്ന ബഡ്ജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ പറഞ്ഞു. ശബരി റെയിൽ പാതയ്ക്ക് സംസ്ഥാന വിഹിതം പ്രഖ്യാപിക്കാത്തതും ജില്ലയിൽ സർക്കാർ വീഴ്ചയിൽ സംഭവിച്ച നിർമ്മാണ ക്രമവത്കരണത്തിന് ഫീസ് ഒഴിവാക്കാത്തതും കർഷക ആത്മഹത്യ ഒഴിവാക്കാൻ ജപ്തി നടപടി നേരിടുന്ന കർഷകരെ സഹായി കുന്നതിനും ബഡ്ജറ്റിൽ ഇടമില്ലാ. ജില്ലയ്ക്ക് അനുവദിച്ച 12000 കോടി രൂപ വികസന പാക്കേജ് ‘ശൂന്യ പാക്കേജ് ‘ ആയിരിക്കുന്നു. ടൂറിസമെന്ന വാക്കുപോലും …

മൂല്യമില്ലാത്ത ബഡ്ജറ്റ്: എം മോനിച്ചൻ Read More »

കാർഷിക മേഖലയ്ക്ക് ഉണർവേകുന്ന യാതൊന്നും ബജറ്റിൽ ഇല്ലെന്ന് പി.ജെ ജോസഫ്

തൊടുപുഴ: കാർഷിക മേഖലയ്ക്ക് ഉണർവേകുന്ന യാതൊന്നും ബജറ്റിൽ ഇല്ലെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ. റബറിന് 250 രൂപ എന്ന പ്രഖ്യാപനം നടപ്പാക്കാനായില്ല. തൊഴിലില്ലായ്മ പരിഹരിക്കാൻ യാതൊന്നും ബഡ്ജറ്റിൽ ഇല്ല. നടപ്പാക്കാൻ കഴിയാത്ത ഒട്ടേറെ പദ്ധതികളുടെ പ്രഖ്യാപനം മാത്രമാണിത്. വന്യജീവി ആക്രമണം തടയുന്നതിനും മറ്റും നീക്കിവെച്ച തുകയിൽ പകുതി മാത്രമാണ് കഴിഞ്ഞ വർഷം ചെലവഴിച്ചത്. ആശ – അംഗൻവാടി വർക്കർമാരെ പരിഹസിച്ചിരുന്നവർ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വേതനം വർധിപ്പിച്ചിരിക്കുകയാണ്. 12,000 കോടി രൂപ പ്രഖ്യാപിച്ച ഇടുക്കി …

കാർഷിക മേഖലയ്ക്ക് ഉണർവേകുന്ന യാതൊന്നും ബജറ്റിൽ ഇല്ലെന്ന് പി.ജെ ജോസഫ് Read More »

തിരുവഞ്ചൂർ രാധാകൃഷ്ണന് വെർച്വൽ അറസ്റ്റ് ഭീഷണി

തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയെ വെർച്വൽ അറസ്റ്റ് തട്ടിപ്പിൽ കുരുക്കാൻ ശ്രമം. മുംബൈ പൊലീസ് എന്ന വ്യാജേനയാണ് തട്ടിപ്പുകാർ തിരുവഞ്ചൂർ രാധാകൃഷ്ണനെ ബന്ധപ്പെടുന്നത്. എന്നാൽ മുൻ പൊലീസ് മന്ത്രിക്കു മുന്നിൽ പിടിച്ചു നിൽക്കാൻ തട്ടിപ്പുകാർക്കായില്ല. ആദ്യ മിനിറ്റിൽ തന്നെ തട്ടിപ്പ് ശ്രമം പൊളിയുകയായിരുന്നു. വ്യാജ ആധാർ ഉപയോഗിച്ചു സാമ്പത്തിക തട്ടിപ്പ് നടത്തി, ആൾമാറാട്ടം നടത്തി എന്നൊക്കെ ആരോപിച്ചാണ് ബുധനാഴ്ച ഉച്ചയ്ക്ക് തിരുവഞ്ചൂർ രാധാകൃഷ്ണന് ഫോൺ എത്തുന്നത്. ഹിന്ദിയിലും ഇംഗ്ലിഷിലുമായിരുന്നു തട്ടിപ്പുകാർ സംസാരിച്ചത്. തട്ടിപ്പ് മനസ്സിലാക്കിയ തിരുവഞ്ചൂർ കേരള …

തിരുവഞ്ചൂർ രാധാകൃഷ്ണന് വെർച്വൽ അറസ്റ്റ് ഭീഷണി Read More »

ബംഗാളിൽ രണ്ട് പേർക്ക് നിപ

ന്യൂഡൽഹി: ബംഗാളിലെ നാദിയ ജില്ലയിൽ 2 പേർക്ക് നിപ സ്ഥിരീകരിച്ചു. പിന്നാലെ സംസ്ഥാനം കടുത്ത ജാഗ്രതയിലാണ്. ഇതോടെ കിഴക്കൻ രാജ്യങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചു. തായ്‌ലൻഡ്, സിംഗപ്പുർ, ഹോങ്കോങ്ങ്, മലേഷ്യ എന്നിവിടങ്ങളിൽ വിമാനമിറങ്ങുന്നവരെ പരിശോധിക്കും. ഇന്ത്യയിൽനിന്ന് എത്തുന്ന യാത്രക്കാർക്ക് സിംഗപ്പൂർ വിമാനത്താവളത്തിൽ താപനില പരിശോധിക്കുന്നത് നിർബന്ധമാക്കി. ആരോഗ്യ പ്രവർത്തകരായ രണ്ടു പേർക്കാണ് രോഗബാധയുണ്ടായത്. തുടർന്ന് ഇവരുമായി ബന്ധമുള്ള 196 പേരുടെ സമ്പർക്ക പട്ടിക തയാറാക്കി നിരീക്ഷിച്ചു. എന്നാൽ ഇവർക്കാർക്കും രോഗലക്ഷണം കണ്ടെത്തിയില്ല. പരിശോധനയിലും ഫലം നെഗറ്റീവാണ്. ദശലക്ഷക്കണക്കിന് ഇതര …

ബംഗാളിൽ രണ്ട് പേർക്ക് നിപ Read More »

കേരള ബഡ്ജറ്റ്; ജില്ലാ ആശുപത്രികളിൽ മെനോപോസ് ക്ലിനിക്കുകൾ

തിരുവനന്തപുരം: വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻറെ അവസാന ബജറ്റ്. വിദ്യാഭ്യാസ മേഖലയിൽ ജനപ്രിയ പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്. എല്ലാ ജില്ലാ ആശുപത്രികളിലും മെനോപോസ് ക്ലിനിക്കുകൾ സജ്ജീകരിക്കുമെന്ന് കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനായി 3 കോടി രൂപ വകയിരുത്തി. പുതിയ മെഡിക്കൽ കോളെജുകൾ പ്രവർത്തന സജ്ജമാക്കാൻ 57.03 കോടിയും വകയിരുത്തിയതായി മന്ത്രി അറിയിച്ചു. അതേസമയം, ആർആർടിഎസ് അതിവേഗ റെയിൽ പാതയും പ്രഖ്യാപിച്ചു. കെ റെയിലിന് പകരമായാണ് ആർആർടിഎസ് അതിവേഗ റെയിൽ പാത. നാല് ഘട്ടങ്ങളിലായിട്ടായിരിക്കും പൂർത്തിയാക്കുക. പദ്ധതിയുടെ …

കേരള ബഡ്ജറ്റ്; ജില്ലാ ആശുപത്രികളിൽ മെനോപോസ് ക്ലിനിക്കുകൾ Read More »

അജിത് പവാറിന്‍റെ സംസ്‌കാരം ബാരാമതിയില്‍

മുംബൈ: വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ സംസ്‌കാരം വ്യാഴാഴ്ച ജന്മനാടായ ബാരാമതിയില്‍ നടക്കും. ഭൗതിക ശരീരം രാവിലെ ഏഴു മണിയോടെ കത്തേവാഡിയിലെ വീട്ടിലെത്തിച്ചു. ഇവിടെ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായി സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന വിദ്യാ പ്രതിഷ്ഠാന്‍ കോളേജില്‍ എത്തിക്കും. രാവിലെ പതിനൊന്ന് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക. പൂര്‍ണമായ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്‌കാര ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് …

അജിത് പവാറിന്‍റെ സംസ്‌കാരം ബാരാമതിയില്‍ Read More »

സലാം പാപ്പിനിശ്ശേരി ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു; പ്രവാസി ക്ഷേമപ്രവർത്തനങ്ങൾക്കുള്ള തുടർച്ചയായ അംഗീകാരം

ഷാർജ: യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ അഞ്ചാം ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുത്തു. മുൻ സമ്മേളനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തെ, പ്രവാസലോകത്ത് മലയാളികൾക്കായി തുടർച്ചയായി നടത്തുന്ന നിസ്തുലമായ നിയമ-സാമൂഹ്യ സേവനങ്ങൾ പരിഗണിച്ചാണ് സർക്കാർ വീണ്ടും സഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ അദ്ദേഹം ഗ്ലോബൽ പ്രവാസി അസോസിയേഷൻ (GPA) ചെയർമാൻ കൂടിയാണ്. നിയമക്കുരുക്കിൽ അകപ്പെടുന്നവർക്കും ജയിലിൽ കഴിയുന്നവർക്കും സഹായമെത്തിക്കുന്നതിൽ അദ്ദേഹം സജീവമായ സാന്നിധ്യമാണ്. ലോക കേരള സഭാംഗമെന്ന നിലയിലുള്ള തന്റെ മുൻപരിചയം …

സലാം പാപ്പിനിശ്ശേരി ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു; പ്രവാസി ക്ഷേമപ്രവർത്തനങ്ങൾക്കുള്ള തുടർച്ചയായ അംഗീകാരം Read More »

കൊളംബിയയിൽ വിമാനം തകർന്ന് വീണ് 15 ആളുകൾ മരിച്ചു

ഒകാന: കൊളംബിയൻ വിമാനം തകർന്നു വീണ് 15 പേർക്ക് ദാരുണാന്ത്യം. വെനസ്വേല അതിർത്തിക്ക് സമീപമാണ് വിമാനം തകർന്നു വീണത്. 15 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും മരിച്ചതായാണ് വിവരം. 13 യാത്രക്കാരും രണ്ടു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. കൊളംബിയൻ പാർലമെൻറ് അംഗമായ ഡയോജീൻസ് ക്വിൻറെറോയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കൊളംബിയയിലെ ചേംബർ ഓഫ് ഡപ്യൂട്ടീസ് അംഗമാണ് ക്വിൻറെറോ. സർക്കാർ ഉടമസ്ഥതയിലുള്ള എയർലൈനായ സറ്റേനയുടെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം വ്യക്തമല്ല.

നിയമസഭയിൽ ബജറ്റ് അവതരണം തുടങ്ങി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻറെ അവസാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്നു. കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റാണിത്. ക്ഷേമ പദ്ധതികൾക്കും വികസനത്തിനും സർക്കാർ മുൻതൂക്കം നൽകിയിട്ടുണ്ടെന്നും സ്ത്രീകൾക്കും വിദ്യാർഥികൾക്കുമായി ധനസഹായ പദ്ധതികൾ അവതരിപ്പിച്ചെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു. കേരളത്തിലെ എല്ലാ മേഖലകളും ന്യൂ നോർമലാണെന്നും മന്ത്രി പറഞ്ഞു. കേരളത്തെ ശ്വാസം മുട്ടിക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്നും എന്നാൽ അതിനെയെല്ലാം കേരളം മറികടന്നു. ക്ഷേമപെൻഷന് 14500 കോടി രൂപ മാറ്റിവച്ചു. ആശാ വർക്കർമാർക്ക് 1000 രൂപ വർധിപ്പിച്ചു. …

നിയമസഭയിൽ ബജറ്റ് അവതരണം തുടങ്ങി Read More »

കെ – റെയിലിന് ബദൽ ആർ.ആർ.റ്റി.എസ്

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ എതിർപ്പ് വ്യാപകമായതോടെ ബദൽ പദ്ധതിയുമായി സർക്കാർ. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 583 കിലോമീറ്റർ നീളത്തിൽ റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതി നടപ്പാക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. പദ്ധതിക്കായി സംസ്ഥാനത്തിൻറെ താത്പര്യം അറിയിച്ച് കേന്ദ്ര സർക്കാരിന് ഔപചാരികമായി കത്തയക്കും. അതിനാവശ്യമായ കൂടിയാലോചനകൾ ആരംഭിക്കുവാനും ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. കേന്ദ്ര സർക്കാരുമായി ചർച്ചകൾക്ക് ശേഷം, കേന്ദ്രത്തിൻറെ തത്വത്തിലുള്ള അനുമതി ലഭിക്കുന്ന മുറയ്ക്ക് ധാരണാ പത്രത്തിൽ …

കെ – റെയിലിന് ബദൽ ആർ.ആർ.റ്റി.എസ് Read More »

വന്യമൃ​ഗ ശല്യത്തിനെതിരെ മത – സാമുദായിക സംഘടനകളുടെ നേതൃത്യത്തിൽ മുളപ്പുറം ഫോറസ്‌റ്റ് ഓഫീസിലേക്ക് പ്രതിഷേധം 29ന്

തൊടുപുഴ: കരിമണ്ണൂർ പഞ്ചായത്തിലെ തേങ്കോടം തോക്ക് പ്ലാന്‌റേഷനിലും സമീപപ്പദേശങ്ങളിലും സ്‌ഥിതി ചെയ്യുന്ന ക്യഷി ഭൂമികളിൽ വർദ്ധിച്ചുവരുന്ന വന്യജീവി ശല്യത്തിനെതിരെ മത – സാമുദായിക സംഘടനകളുടെ നേതൃത്യത്തിൽ മുളപ്പുറം ഫോറസ്‌റ്റ് ഓഫീസിലേക്ക് 29ന് രാവിലെ 10 മണിക്ക് ബഹുജന മാർച്ചും പ്രതിഷേധ ധർണ്ണയും നടത്തും. ജനങ്ങളുടെ ആശങ്ക അകറ്റി ഭയം കൂടാതെ വീടുകളിൽ താരസിക്കുന്നതിനും ക്യഷി ചെയ്യുന്നതിനും ആവശ്യമായ സാഹചര്യം ഒരുക്കുന്നതിനു വേണ്ടി സ്‌ഥിരം സംവിധാനം ഉറപ്പാക്കുക, തൊമ്മൻ കുത്തിൽ നിന്നും കച്ചിറ മൂഴിയിൽ നിന്നും തൊമ്മൻകുത്ത് ചപ്പാത്തിയിലേക്ക് …

വന്യമൃ​ഗ ശല്യത്തിനെതിരെ മത – സാമുദായിക സംഘടനകളുടെ നേതൃത്യത്തിൽ മുളപ്പുറം ഫോറസ്‌റ്റ് ഓഫീസിലേക്ക് പ്രതിഷേധം 29ന് Read More »

തൊടുപുഴയിലെ ആദ്യകാല ഹോട്ടൽ വ്യാപാരി, സീനായി ഹോട്ടൽ ഉടമ ഈറ്റക്കൽ പുത്തൻപുരക്കൽ ഇ.എം ചാക്കോ നിര്യാതനായി

തൊടുപുഴ: ദിവസവും രാവിലെ പ്രാർത്ഥിക്കുമ്പോൾ കത്തിക്കുന്ന മെഴുകുതിരികൾ ഉരുകി മെഴുകുമലയായി വാർത്തകളിൽ ഇടംപിടിച്ച തൊടുപുഴ സീനായ് ഹോട്ടലിൻ്റെ സാരഥി സീനായ് ചാക്കോച്ചൻ ചേട്ടൻ(75) വിടപറഞ്ഞു. തൊടുപുഴ ഇടുക്കി റോഡിൽ പഴയ വുഡ്ലാൻ്റ്സ് ഹോട്ടലിന് സമീപം പ്രവർത്തിക്കുന്ന സീനായ് ഹോട്ടലിലെ മെഴുകുമല കാഴ്ച ഏറെ ശ്രദ്ധേയമായിരുന്നു. ഇടയ്ക്ക് മെഴുകുമലയ്ക്ക് തീപിടിച്ച് ഭാ​ഗികമായി കത്തി നശിച്ചെങ്കിലും ചാക്കോച്ചൻ ചേട്ടൻ വീണ്ടും പ്രാർത്ഥനയോടൊപ്പം കൊളുത്തിയ തിരികൾ കത്തിയമർന്ന് വീണ്ടും മെഴുകുമല രൂപംകൊണ്ടു. ജീവിതത്തിൽ ഏറെ കഷ്ടപ്പാടുണ്ടായിരുന്നെങ്കിലും പാവങ്ങളെ സഹായിക്കുന്നതിൽ പ്രത്യേക താൽപര്യമെടുത്തിരുന്നു. …

തൊടുപുഴയിലെ ആദ്യകാല ഹോട്ടൽ വ്യാപാരി, സീനായി ഹോട്ടൽ ഉടമ ഈറ്റക്കൽ പുത്തൻപുരക്കൽ ഇ.എം ചാക്കോ നിര്യാതനായി Read More »

ആരോഗ്യ വകുപ്പ് സമ്പൂർണ്ണ പരാജയം, ചികൽസാപ്പിഴവിന് ഇരയായ ഹർഷിനക്ക് മന്ത്രി നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും പരാജയപ്പെട്ടവകുപ്പുകളിലൊന്നായി ആരോഗ്യവകുപ്പുമാറിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെ തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടി ഹർഷിന എന്നയുവതി ആരോഗ്യ മന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ നടത്തുന്ന ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹർഷിനയുടെ തുടർചികിത്സയ്ക്കായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ‘ഗാന്ധിഗ്രാം’ ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ അടിയന്തര സഹായമായി നൽകുമെന്നും അദ്ദേഹം അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് …

ആരോഗ്യ വകുപ്പ് സമ്പൂർണ്ണ പരാജയം, ചികൽസാപ്പിഴവിന് ഇരയായ ഹർഷിനക്ക് മന്ത്രി നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടു: രമേശ് ചെന്നിത്തല Read More »

സായിയിലെ വിദ്യാർത്ഥിനികളുടെ ആത്മഹത്യയിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

കൊല്ലം: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. പത്താം ക്ലാസുകാരി മരിച്ചതിലാണ് കൊല്ലം ഈസ്റ്റ് പൊലീസ് പോക്സോ ചുമത്തിയത്. പെൺകുട്ടിയുടെ ആൺ സുഹൃത്തിനെതിരേയാണ് പോക്സോ കേസെടുത്തത്. ആൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് റിപ്പോർട്ട് wcc ക്ക് കൈമാറി. പെൺകുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പോക്സോ ചുമത്തിയത്. അതേസമയം പെൺകുട്ടികൾ ഹോസ്റ്റലിൽ മാനസിക സമ്മർദ്ദം നേരിട്ടിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയിരുന്നു. ഈമാസം 15നാണ് കോഴിക്കോട്, തിരുവനന്തപുരം സ്വദേശികളായ കുട്ടികളെ …

സായിയിലെ വിദ്യാർത്ഥിനികളുടെ ആത്മഹത്യയിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തു Read More »

പാക്കിസ്ഥാനിലെ ലോഹ് ക്ഷേത്രം നവീകരിച്ച് പൊതുജനത്തിനായി തുറന്ന് നൽകി

ലാഹോർ: പാക്കിസ്ഥാനിൽ ഹിന്ദു ക്ഷേത്രം നവീകരിച്ചു. പഞ്ചാബ് പ്രവിശ്യയിലുള്ള ലാഹോർകോട്ടയിലെ ലോഹ് ക്ഷേത്രമാണ് പൂർണമായും നവീകരിച്ചത്. ശ്രീരാമ പുത്രൻ ലവൻറെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്. ലവൻ എന്ന പേരിൽ നിന്നാണ് ലാഹോർ ഉണ്ടായതെന്നാണ് ഹിന്ദു വിശ്വാസം. ക്ഷേത്രം പൊതുജനത്തിനായി തുറന്നുകൊടുത്തു. ജീർണാവസ്ഥയിലായിരുന്ന ക്ഷേത്രം വാൾഡ് സിറ്റി ലാഹോർ അതോറിറ്റിയാണ് അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിച്ചത്. ബ്രിട്ടീഷ് കാലഘട്ടത്തിലെ സിഖ്, ഹിന്ദു ക്ഷേത്രങ്ങൾ, മുഗൾ പള്ളികൾ, ഘടനകൾ എന്നിവയാണ് സംരക്ഷണത്തിൻറെ ഭാഗമാകുന്നതെന്ന് WCLA വക്താവ് ടാനിയ ഖുറേഷി പറഞ്ഞു. സംരക്ഷണത്തിനായി സാങ്കേതിക …

പാക്കിസ്ഥാനിലെ ലോഹ് ക്ഷേത്രം നവീകരിച്ച് പൊതുജനത്തിനായി തുറന്ന് നൽകി Read More »

പാലം പൊളിഞ്ഞു തുടങ്ങിയതിൽ പ്രതിഷേധം

തൊടുപുഴ: കുടയത്തൂർ, മുട്ടം, അലക്കോട്, എന്നി പഞ്ചായത്തുക്കളെ തമ്മിൽ ബെന്ധിപ്പിക്കുന്നതിനായി, മലങ്കര ജലശയത്തിനി മുകളിലൂടെ കൊലപ്ര ഭാഗത്തു നിർമ്മിച്ചിട്ടുള്ള ആർച് പാലം, നിർമ്മിച്ചു പൊതു ജനത്തിന് തുറന്ന് കൊടുത്ത ഘട്ടത്തിൽ, അന്നത്തെ ചിഫ് എഞ്ചിനിയർ,പാലത്തിലൂടെ അഞ്ചു ടണ്ണിൽ കൂടുതൽ ഭാരം കയറ്റി വരുന്ന വാഹനം കടന്ന് പോകുന്ന സാഹചര്യം ഉണ്ടാകരുത് എന്നും,അങ്ങനെ സംഭവിച്ചാൽ,പാലം ഭാവിയിൽ അപകടം ഉണ്ടാക്കാൻ സാത്യത ഉണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി മുൻപാകെ അറിയിച്ചിട്ടുള്ളതാണ്. അതിൻ പ്രകാരം സെക്രട്ടറി, പാലത്തിനു ഇരുവശവും അർച്ചുകൾ നിർമ്മിക്കുകയും, വിവരം …

പാലം പൊളിഞ്ഞു തുടങ്ങിയതിൽ പ്രതിഷേധം Read More »

വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും ഒപ്പം ഉണ്ടായിരുന്ന അഞ്ച് ആളുകളും മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ അന്തരിച്ചു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന ആറ് പേർക്കും ജീവൻ നഷ്ടമായി. ബുധനാഴ്ച രാവിലെയാണ് മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാറും അനുയായികളും സ്വകാര്യവിമാനത്തിൽ യാത്ര ചെയ്തത്. വിമാനം തകർന്ന ഉടനെ തന്നെ വിമാനം പൂർണമായും കത്തിനശിച്ചു.

കളഞ്ഞുകിട്ടിയ സ്വർണം ഉടമയെ ഏൽപ്പിച്ച ശശികലയെ നഗരസഭ ആദരിച്ചു

തൊടുപുഴ: കളഞ്ഞു കിട്ടിയ അഞ്ച് ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം തിരികെ നൽകി മാതൃകയായ ശശികലയെ തൊടുപുഴ നഗരസഭ ആദരിച്ചു. ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ നഗരസഭാ ചെയർപേഴ്‌സൺ സാബിറ ജലീൽ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ശശികലയെ ആദരിച്ചു. വൈസ് ചെയർമാൻ കെ ദീപക്, കൗൺസിലർ എസ് പത്മകുമാർ എന്നിവർ സംസാരിച്ചു. കഴിഞ്ഞ ബുധനാഴ്ച മങ്ങാട്ടു കവല ഫെഡറൽ ബേങ്കിന് മുന്നിൽ നിന്നാണ് താത്ക്കാലിക ജീവനക്കാരിയായ ശശികലക്ക് അഞ്ചു പവൻ തൂക്കംവരുന്നമാല കിട്ടുന്നത്. ജോലിക്കിടയിലാണ് ബേങ്കിലെ പാർട്ട് …

കളഞ്ഞുകിട്ടിയ സ്വർണം ഉടമയെ ഏൽപ്പിച്ച ശശികലയെ നഗരസഭ ആദരിച്ചു Read More »

സിസിലിയിൽ ചുഴലിക്കാറ്റും കനത്ത മഴയും; കുന്നിടിഞ്ഞു

സിസിലി: സിസിലിയിൽ ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ കനത്ത മഴയിൽ കുന്നിടിഞ്ഞു. സിസിലിയിൽ അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചയിൽ ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെ സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിയുകയായിരുന്നു. കുന്നിൻറെ വലിയൊരു ഭാഗം ഇടിഞ്ഞ് താഴ്ന്നതോടെ വീടുകളിൽ പലതും അതീവ അപകടാവസ്ഥയിലാണുള്ളത്. മണ്ണിടിച്ചിൽ ആരംഭിച്ചതിന് പിന്നാലെ 1500ലേറെ പേരെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചത്. ഞായറാഴ്ച ആരംഭിച്ച മണ്ണിടിച്ചിൽ വലിയൊരു വിള്ളലാണ് സിസിലി നഗരത്തിൽ സൃഷ്ടിച്ചിട്ടുള്ളതെന്നാണ് നിസ്കെമിയിലെ മേയർ പ്രതികരിക്കുന്നത്. …

സിസിലിയിൽ ചുഴലിക്കാറ്റും കനത്ത മഴയും; കുന്നിടിഞ്ഞു Read More »

ഡൽഹിയിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ 10 മുതൽ 14 വയസ്സുകാരൻ വരെ

ന്യൂഡൽഹി: ഡൽഹിയിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. 10, 13, 14 വയസുള്ള മൂന്ന് ആൺകുട്ടികളാണ് ബലാത്സംഗത്തിനിരയാക്കിയതെന്നാണ് വിവരം. ജനുവരി 18 നാണ് സംഭവം നടന്നത്. പ്രതികളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മൂന്നാമത്തെ ആൺകുട്ടിയെയും കുടുംബത്തെയും കാണാനില്ലെന്നും പൊലീസ് പറഞ്ഞു. ബലാതംഗത്തിനിരയായ കുട്ടി സുഖം പ്രാപിച്ചുവരികയാണെന്നും വീട്ടിൽ സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ദുബായിലെ ചർച്ച മാധ‍്യമ സൃഷ്ടിയെന്ന് ശശി തരൂർ

ന‍്യൂഡൽഹി: മുഖ‍്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള ഒരു വ‍്യവസായിയുമായി ദുബായിൽ വച്ച് ചർച്ച നടത്തിയെന്നത് മാധ‍്യമ സൃഷ്ടിയെന്ന് ശശി തരൂർ. നിങ്ങളുടെ ആഹാരത്തിനു വേണ്ടി നിങ്ങൾ പറയുന്നതാണെന്നും പറയാനുള്ളത് നേതൃത്വത്തോട് പറയുമെന്നുമാണ് തരൂർ പ്രതികരിച്ചത്. അതിനുള്ള അവസരം വരുമെന്നാണ് വിശ്വാസമെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായിൽ നിന്നും ഡൽഹിയിലെത്തിയ ശേഷം മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂർ. വാർത്തകൾ പ്രചരിച്ചതിനു പിന്നാലെ തരൂരിനെ എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. ശശി തരൂർ …

ദുബായിലെ ചർച്ച മാധ‍്യമ സൃഷ്ടിയെന്ന് ശശി തരൂർ Read More »

സി.പി മാത്യുവിനെ പോലീസ് മർദിച്ചതിനെ ശക്തമായി വിമർശിച്ച് അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം.പി

തൊടുപുഴ: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഇടുക്കി താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യുവിനെ പോലീസ് മർദിച്ചതിനെ ശക്തമായി വിമർശിച്ച് അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം.പി… അദ്ദേഹത്തിൻ്റെ പ്രായത്തെ പോലും കണക്കാക്കാതെ പോലീസ് മർദിച്ചത് ശരിയായില്ല, അതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വൻ തിരിമറിയാണ് നടന്നതെന്നും അതിനെതിരെ സമരത്തിന് നേതൃത്വം നൽകിയയാളെ തന്നെ അക്രമിച്ച പോലീസെ നടപടിയെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബസ് ജീവനക്കാർക്കും ഓട്ടോ ടാക്‌സി തൊഴിലാളികൾക്കും വേണ്ടി ജനുവരി 28ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് തൊടുപുഴയിൽ

തൊടുപുഴ: കേരളാ മോട്ടോർ വാഹന വകുപ്പും തൊടുപുഴ അഹല്യാ കണ്ണാശുപത്രിയും സംയുക്തമായി ബസ് ജീവനക്കാർക്കും ഓട്ടോ ടാക്‌സി തൊഴിലാളികൾക്കും വേണ്ടി ജനുവരി 28ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ തൊടുപുഴ പ്രൈവറ്റ് ബസ്സ്റ്റാന്റിൽ വച്ചാണ് ക്യാമ്പ് നടത്തുന്നത്. ഫ്രീ രജിസ്ട്രേഷൻ, പരിചയസമ്പന്നരായ ഒപ്റ്റോമെട്രിസ്റ്റുകളുടെ സേവനം, വിദഗ്‌ധ ഡോക്‌ടർമാരുടെ സേവനം, ആവശ്യമായ രോഗികൾക്ക് സൗജന്യമായി മരുന്ന് വിതരണം, മിതമായ നിരക്കിൽ തിമിര ശസ്ത്രക്രിയ, കേരള ഗവൺമെന്റിന്റെ മെഡിസെപ്പ് സൗകര്യം, …

ബസ് ജീവനക്കാർക്കും ഓട്ടോ ടാക്‌സി തൊഴിലാളികൾക്കും വേണ്ടി ജനുവരി 28ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് തൊടുപുഴയിൽ Read More »

ശബരിമല സ്വർണ്ണക്കൊള്ളക്കെതിരെ പ്രതിഷേധം; ഇടുക്കിയിൽ ‌കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം; ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു ഓടയിൽ വീണു; പോലീസ് മർദനത്തിൽ പരിക്കുമേറ്റു

ഇടുക്കി: ശബരിമല സ്വർണക്കൊള്ളയ്ക്കു കൂട്ടുനിന്ന ദേവസ്വം മന്ത്രി രാജി വെയ്ക്കുക, മുഴുവൻ പ്രതികളേയും അറസ്റ്റു ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഇടുക്കി താലൂക്ക് ഓഫീസിലേക്കു നടണിയ മാർച്ചിനു നേതൃത്വം നൽകിയ ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യുവിന് പോലീസ് മർദ്ദനമേറ്റു. നൂറു കണക്കിനു കോൺഗ്രസ് പ്രവർത്തകർ അണിനിരന്ന മാർച്ച് ഇടുക്കി താലൂക്ക് ഓഫീസിന് മുന്നിൽ എത്തിയപ്പോൾ ബാരിക്കേഡിന് പകരം നിലയുറപ്പിച്ച പോലീസ് പ്രവർത്തകരെ തടഞ്ഞപ്പോൾ സംഘർഷമുണ്ടായി. പോലീസുകാരുടെ മർദ്ദനമേറ്റു സി.പി മാത്യു റോഡിന്റെ ഓടയിലേക്കു വീണു. ഉടനെ പ്രവർത്തകർ …

ശബരിമല സ്വർണ്ണക്കൊള്ളക്കെതിരെ പ്രതിഷേധം; ഇടുക്കിയിൽ ‌കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം; ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു ഓടയിൽ വീണു; പോലീസ് മർദനത്തിൽ പരിക്കുമേറ്റു Read More »

ശബരിമല സ്വർണക്കൊള്ള കേസിൽ എ പത്മകുമാർ വീണ്ടും റിമാൻ്റിൽ

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം മുൻ പ്രസിഡൻറ് എ.പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ഫെബ്രുവരി 10ന് വീണ്ടും ഹാജരാക്കും. റിമാൻഡ് 90 ദിവസം കഴിഞ്ഞാൽ ജാമ്യ ഹർജി സമർപ്പിക്കാനാണ് പത്മകുമാറിൻറെ നീക്കം. അതിന് മുൻപ് പ്രാഥമിക കുറ്റപത്രമെങ്കിലും സമർപ്പിക്കാനുള്ള ശ്രമത്തിലാണ് എസ്ഐടി. ശബരിമല സ്വർണക്കൊള്ളകേസിൽ എ പത്മകുമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി നേരെത്തെ നിരീക്ഷിച്ചിരുന്നു. തന്ത്രിയുടെ അഭിപ്രായം അവഗണിച്ച് പാളികൾ കൊടുത്തുവിട്ടെന്ന് എസ്ഐടി …

ശബരിമല സ്വർണക്കൊള്ള കേസിൽ എ പത്മകുമാർ വീണ്ടും റിമാൻ്റിൽ Read More »

തമിഴ്നാട്ടിൽ കൊടും കുറ്റവാളിയെ വെടിവച്ച് കൊന്ന് പൊലീസ്

ചെന്നൈ: കൊടും കുറ്റവാളിയെ വെടിവച്ച് കൊന്ന് പൊലീസ്. മധുര ജില്ലയിൽ കൊട്ടുരാജയെന്ന(30) അഴകുരാജയെയാണ് പെരമ്പല്ലൂർ ജില്ലയിൽ വച്ച് ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചത്. 30 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ. പൊലീസിനെ ആക്രിച്ച കേസിൽ അറസ്റ്റിലായ ഇയാളെ തെളിവെടുപ്പിന് കൊണ്ടുപോവും വഴി വീണ്ടും പൊലീസിനെ ആക്രമിക്കുകയായിരുന്നു. പിന്നാലെ പൊലീസ് ഇയാളെ വെടിവച്ചുകൊന്നു. തലയ്ക്ക് വെടിയേറ്റ ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശിവൻകുട്ടിയെ അധിക്ഷേപിച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരേ അധിക്ഷേപ പരാമർശവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രിയായ കാലത്ത് പഠിക്കേണ്ടി വന്നത് വിദ്യാർഥികളുടെ ഗതികേടാണെന്നും ഇത്രയും വിവരദോഷിയായ ഒരു മന്ത്രി കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്നുമാണ് സതീശൻ പറഞ്ഞത്. മന്ത്രിസഭയിൽ നടന്ന വാദപ്രതിവാദത്തിനിടെയായിരുന്നു സതീശൻ്റെ വ്യക്തി അധിക്ഷേപം. നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്കിനു മുകളിൽ കയറി നിന്ന് അസംബന്ധം മുഴുവൻ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നത്. എക്സൈസ് വകുപ്പായിരുന്നെങ്കിൽ ബോധമില്ലെന്ന് പറയാമായിരുന്നു. ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള …

ശിവൻകുട്ടിയെ അധിക്ഷേപിച്ച് വി.ഡി സതീശൻ Read More »