Timely news thodupuzha

logo

ഇടുക്കി ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു

ഇടുക്കി: അഞ്ച് ദിവസങ്ങളിലായാണ് ജില്ലാ സ്കൂൾ കലോത്സവം നടത്തിയത്. സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, മുരിക്കാശ്ശേരി പള്ളി പാരിഷ് ഹാൾ, ജ്യോതി നഴ്സറി സ്കൂൾ, എസ് എൻ ഡി പി ഹാൾ, മാതാ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ ആണ് പ്രധാന മത്സര വേദികൾ ഒരുക്കിയിരുന്നത്. മത്സരങ്ങൾ അവസാനിക്കുമ്പോൾ തൊടുപുഴ – 930, കട്ടപ്പന- 905, അടിമാലി – 876, നെടുംകണ്ടം – 722, പീരുമേട് -657, അറക്കുളം – 520, മൂന്നാർ – 233 എന്നിങ്ങനെയാണ് സബ്ജില്ലാ അടിസ്ഥാനത്തിൽ പോയിന്റ് നില.സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടന്ന സമാപന സമ്മേളനം ഇടുക്കി എ ഡി എം ഷൈജു പി ജേക്കബ് ഉദ്ഘാടനം ചെയ്തു.

മത്സരങ്ങൾ സുഗമമായി നടത്തുവാൻ പ്രയത്നിക്കുകയും സഹായിക്കുകയും ചെയ്ത മുരിക്കാശ്ശേരി പോലീസ് സേനാംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, സ്കൂളിലെ വിവിധ യൂണിഫോം സംഘടനകൾ തുടങ്ങിയവരെ അനുമോദിച്ചു. ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ ഗീത പി.സി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ വടക്കേൽ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രോഗ്രാം ജോയിന്റ് ജനറൽ കൺവീനർ സിബിച്ചൻ തോമസ്, ഹെഡ്മിസ്ട്രസ് ജിജിമോൾ മാത്യു, ഷാജിമോൻ കെ ആർ, പിടിഎ പ്രസിഡണ്ട് ജയ്സൺ കെ ആന്റണി തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *