Timely news thodupuzha

logo

ഇടതുപക്ഷ ജനാധിപത്യ മുന്നണി തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്ന് തലങ്ങളിലും മിന്നുന്ന വിജയം നേടുമെന്ന് എം.എം മണി എം.എൽ.എ

ഇടുക്കി: ഇടതുപക്ഷ ജനാധിപത്യ മുന്നണി തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്ന് തലങ്ങളിലും മിന്നുന്ന വിജയം നേടുമെന്ന് ഉടുമ്പൻചോല എം എൽ എ എം എം മണി. ഇരുപതേക്കർ സെർവിന്ത്യ എൽ പി സ് കൂളിലെ രണ്ടാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ജനക്ഷേമ പരിപാടികളടക്കം എൽ ഡി എഫിന് തദ്ദേശ തിരഞ്ഞെടുപ്പിൽ മേൽക്കൈ നേടിത്തരും. രാഹുൽ മാങ്കൂട്ടത്തിൻ്റെ വിഷയം യു ഡി എഫിന് ചെറുതായെങ്കിലും ദോഷം ചെയ്യും. സംസ്ഥാനത്താകെ വലിയ മുന്നേറ്റം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടാകുമെന്നും എം എം മണി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *