Timely news thodupuzha

logo

നന്മ സാംസ്‌കാരിക വേദി, ലൈബ്രറി ആന്റ് മ്യൂസിക്കൽ അക്കാദമിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്തംഗങ്ങളെ അനുമോദിച്ചു

ഇടുക്കി: നന്മ സാംസ്‌കാരിക വേദി, ലൈബ്രറി ആന്റ് മ്യൂസിക്കൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തംഗങ്ങളെ അനുമോദിച്ചു. നെടുങ്കണ്ടം പഞ്ചായത്തിൽ നിന്നും വിജയിച്ച 24 അംഗങ്ങളെയും,ബ്ലോക് പഞ്ചായത്തിൽ നിന്നും തെരഞ്ഞെടുത്ത 14 ഡിവിഷൻ മെമ്പർമാരെയും ജില്ല പഞ്ചായത്ത് നെടുങ്കണ്ടം,പാമ്പാടുംപാറ ഡിവിഷൻ അംഗങ്ങളെയുമാണ് അനുമോദിച്ചത്.

നെടുങ്കണ്ടം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന യോഗം മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സുകുമാരൻ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വേദി പ്രസിഡന്റ് കുഞ്ഞുമോൻ കൂട്ടിക്കൽ അധ്യക്ഷത വഹിച്ചു.

ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ,ജില്ല പഞ്ചായത്തംഗം മിനി പ്രിൻസ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥൻ,അർബൻ ബാങ്ക് പ്രസിഡന്റ് അഡ്വ.എം.എൻ.ഗോപി, സാംസ്‌കാരികവേദി സെക്രട്ടറി ലേഖ ത്യാഗരാജൻ,ട്രഷറർ സിബിച്ചൻ ജേക്കബ്,വൈസ് പ്രസിഡന്റ് ശരിൽ ചിത്രാലയം,ജോ.സെക്രട്ടറി എം.ആർ.രതീഷ്,എക്‌സിക്യൂട്ടീവംഗങ്ങളായ ബാബു.എം.തോമസ്,ഷിജു ഉള്ളുരുപ്പിൽ,കെ.എൻ.ഷാജി,രതീഷ് നെടുങ്കണ്ടം,സിന്ധു ഷാജി, തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *