Timely news thodupuzha

logo

ഭാര‍്യയ്ക്ക് മെസേജ് അയച്ചെന്ന് പറഞ്ഞ് അയൽവാസിയെ ഉപദ്രവിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു

ആലപ്പുഴ: ഭാര‍്യയ്ക്ക് മൊബൈൽ ഫോണിലൂടെ മെസേജ് അയച്ചതിന് 28 കാരനെ ചുറ്റിക കൊണ്ട് അടിച്ചെന്ന കേസിൽ‌ പ്രതി അറസ്റ്റിൽ. ആലപ്പുഴ സ്വദേശി ജോബിനാണ് അറസ്റ്റിലായത്. നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ മാർച്ച് ഒമ്പതിന് ആലപ്പുഴ കൊമ്മാടിയിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. മർദനത്തിൽ തലയോട്ടി പൊട്ടിയതിനെത്തുടർന്ന് 28 കാരനും അയൽവാസിയുമായ ഷിബിൻ രാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലെന്നായിരുന്നു ഷിബിൻ രാജ് പ്രതിയുടെ ഭാര‍്യയ്ക്ക് മെസേജ് അയച്ചത്.

Leave a Comment

Your email address will not be published. Required fields are marked *