തൊടുപുഴ: നഗരപാതകൾ കൈയേറി ബോർഡുകൾ സ്ഥാപിക്കുന്നതിന് ആരെയും അനുവദിക്കില്ലെന്ന് തൊടുപുഴ നഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ അറിയിച്ചു. നിരോധിതമേഖലയായി നിശ്ചയിച്ചിട്ടുള്ള മങ്ങാട്ടുകവല, കോതായിക്കുന്ന് ബസ് സ്റ്റാൻ്റ്, മോർ ജംഗ്ഷൻ, വെങ്ങല്ലൂർ ബൈപാസ് ജംഗ്ഷൻ, പഴയബസ് സ്റ്റാൻ്റ് പാലം, ഗാന്ധി സ്ക്വയർ എന്നിവിടങ്ങളിൽ സ്ഥാപിക്കലുകൾ പാടില്ലെന്നും അറിയിച്ചു. നിരോധിതമേഖലയിൽ ഇവ സ്ഥാപിച്ചവക്കെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് പോലീസ്, പി.ഡബ്ല്യൂ.ഡി., നഗരസഭാ ആരോഗ്യ വിഭാഗം, റവന്യൂ വിഭാഗം എന്നിവർ ഉൾപ്പെടെ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. അനധികൃത ഫ്ളക്‌സുകളും ബോർഡുകളും സ്ഥാപിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കുമെന്നും പരിശോധനകൾ ശക്തമാക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.
നഗരപാതകൾ കൈയേറി ബോർഡുകൾ സ്ഥാപിക്കുന്നതിന് ആരെയും അനുവദിക്കില്ലെന്ന് തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ






