Timely news thodupuzha

യൂത്ത് കോൺഗ്രസ്സ് കരിമണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ പഠന സഹായം വിതരണം നടത്തി

കരിമണ്ണൂർ: യൂത്ത് കോൺഗ്രസ്സ് കരിമണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ പഠന സഹായം വിതരണം നടത്തി. തൊമ്മൻകുത്ത് സെന്റ് ജോസഫ് എൽ.പി സ്കൂളിലെ പ്രവേശനോത്സവം സ്കൂൾ മാനേജർ ഫാദർ ജെയിംസ് ഐക്കരമറ്റത്തിന്റെ അധ്യക്ഷയിൽ വാർഡ് മെമ്പറും കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി ജോയി ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ്സ് കരിമണ്ണൂർ മണ്ഡലം കമ്മിറ്റി എല്ലാ വർഷവും നടത്തപ്പെടുന്ന പഠന സഹായ വിതരണം ഈ വർഷവും തൊമ്മൻകുത്ത് സെന്റ് ജോസഫ് എൽ.പി സ്കൂളിലെ എല്ലാ കുട്ടികൾക്കും നൽകി. പഠന സഹായ വിതരണ ഉദ്ഘാടനം മുൻ വാർഡ് മെമ്പറും യൂത്ത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയു മായ ബിബിൻ അഗസ്റ്റിൻ നിർവഹിച്ചു, സ്കൂൾ എച്ച്.എം സോളി ജോസഫ് സ്വാഗതം ആശംസിച്ചു.

യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ ബിനീഷ് ബെന്നി, മണ്ഡലം ഭാരവാഹികൾ സാബിത്ത് മുഹമ്മദ്‌, അതുൽ ജോസ്, സ്റ്റെബിൻ ജോബി, ജോബിൻ ജോർജ്, ഗ്രീഷ്മ, അഭിനവ് ജോഷി, ബ്രിട്ടോ തോമസ്, ആദർശ് ജെയ്‌മോൻ, ജിമിയ ജോയി, വൈശാഖ് ജോർജ് എന്നിവർ നേതൃത്വം നൽകി. അധ്യാപകരായ ജെറിൻ ബെന്നി, നീതു മോഹൻ, ജോർജ് വർഗീസ്സ്, പെൻഷനേഴ്സ് യൂണിയൻ അംഗങ്ങളായ കെ പീതാംബരൻ, വി.കെ പ്രഭാകരൻ, പി.എൻ ലീല തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *