Timely news thodupuzha

ആധാറില്‍ ഇ മെയില്‍ വിലാസം ചേര്‍ക്കാം; ഡിസംബര്‍ 31 വരെ സൗജന്യം

ഇടുക്കി: ആധാര്‍ ആപ്പിലൂടെ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാനും അപ്ഡേറ്റ് ചെയ്യാനും 31 ഡിസംബര്‍ 2026 വരെ അവസരം ലഭിക്കുമെന്ന് അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.

നിലവില്‍ ആധാറില്‍ സജീവമായ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിട്ടുള്ളവര്‍ക്കു മാത്രമാണ് ഈ സൗജന്യം ലഭിക്കുക. ആധാറുമായി ഇമെയില്‍ ഐഡി ബന്ധിപ്പിക്കുന്നത് വഴി ആധാര്‍ ഓതന്റിക്കേഷന്‍ നടക്കുന്ന ഓരോ തവണയും ഉപഭോക്താവിന് ഇമെയില്‍ വഴി അറിയിപ്പ് ലഭിക്കുകയും, ഇതിലൂടെ അവരുടെ ആധാര്‍ വിവരങ്ങള്‍ എവിടെ, എപ്പോള്‍ ഉപയോഗിക്കപ്പെടുന്നു എന്നത് വ്യക്തമായി അറിയാനും സാധിക്കും. കൂടാതെ നിലവില്‍ ആധാറില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിട്ടുള്ളവര്‍ക്കു ആധാര്‍ ആപ്പിലുടെ പുതിയ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാനും അതോടൊപ്പം അനുബന്ധ രേഖകള്‍ സമര്‍പ്പിച്ചു മേല്‍വിലാസം തിരുത്താനും 75 രൂപ നിരക്കില്‍ സാധിക്കും.

ആധാറില്‍ സജീവമായ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിട്ടുള്ളവര്‍ക്ക് ആധാര്‍ അനുബന്ധ രേഖകള്‍ യുഐഡിഎഐ പോര്‍ട്ടല്‍ വഴി സൗജന്യമായി 14 ജൂണ്‍ 2027 വരെ പുതുക്കാം. https://myaadhaar.uidaigov.in/ എന്ന വെബ്സൈറ്റില്‍ Document Update ഓപ്ഷന്‍ വഴിയാണ് രേഖകള്‍ പുതുക്കേണ്ടത്. ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ഡോക്യുമെന്റ് അപ്ഡേറ്റ്ചെയ്യുന്നതിനുള്ള ചാര്‍ജ് 75 രൂപയാണ്.

0-5 വയസിലെയും അതിനു ശേഷമുള്ള ആധാര്‍ എന്റോള്‍മെന്റും സൗജന്യമാണ്. അതുപോലെ 5 വയസിലെയും 15 വയസിലെയും നിര്‍ബന്ധിത ബയോമെട്രിക് പുതുക്കലും 5-17 വയസിനുള്ളില്‍ സൗജന്യമാണ്.

പുതിയ ആധാര്‍ എടുക്കല്‍, ബയോമെട്രിക് പുതുക്കല്‍, മൊബൈല്‍ ഇ-മെയില്‍ മാറ്റല്‍ തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റ് അംഗീകൃത ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും ലഭ്യമാണ്.

ആധാറുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണാന്‍ ബന്ധപ്പെടുക.

സിറ്റിസണ്‍ കോള്‍ സെന്റര്‍: 1800-4251-1800 (ടോള്‍ ഫ്രീ / 0471 2335523
കേരള സ്റേറ്റ് ഐ.ടി. മിഷന്‍ (ആധാര്‍ സെക്ഷന്‍): 0471-2525442
ഇ-മെയില്‍ വിലാസം: uidhelpdesk@kerala.gov.in

Leave a Comment

Your email address will not be published. Required fields are marked *