Timely news thodupuzha

logo

മാലിന്യ പ്ലാൻറ് തീപിടുത്തം; കൊച്ചി കോർപ്പറേഷനിൽ സംഘർഷം

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ ഉണ്ടായ തീപിടുത്തത്തെ ചൊല്ലി കൊച്ചി കോർപ്പറേഷനിൽ സംഘർഷം. യു.ഡി.എഫ് കൗൺസിലർമാർ മേയറെ തടയാൻ ശ്രമിച്ചതാണ് സംഘർത്തിൽ കലാശിച്ചത്. 3 യുഡിഎഫ് കൗൺസിലർമാർക്ക് പരിക്കേറ്റു. ഇതിനിടയിൽ പൊലീസ് സംരക്ഷണയോടെ മേയർ കോർപ്പറേഷന് അകത്ത് കടന്നു.

കോർപ്പറേഷൻ യോഗത്തിൽ മേയറെ പങ്കെടുപ്പിക്കില്ലെന്ന് ആരോപിച്ചാണ് യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. ഗേറ്റിനു മുന്നിൽ മേയർക്ക് പിന്തുണയുമായി സിപിഎം പ്രവർത്തകർ തമ്പടിച്ചിരുന്നു. ബിജെപി കോൺഗ്രസ് പ്രവർത്തകർ വലിയ പ്രതിഷേധം ഉയർത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *