Timely news thodupuzha

എം.പി.സ് ആരവം 2K26: വ്യാപാരി ക്ലബ്ബ് 38-ഉം എം.പി.സ് ടവറും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു

തൊടുപുഴ: വ്യാപാരി ക്ലബ്ബ് 38-ന്റെയും എം.പി.സ് ടവറിലെ വ്യാപാര സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ഓണാഘോഷം ‘എം.പി.സ് ആരവം 2K26’ സംഘടിപ്പിച്ചു. എം.പി. ടവർ ഉടമ ഷിയാസ് എം.പി.യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് വാർഡ് കൗൺസിലർ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

​നേപ്പാളിൽ ഉണ്ടായ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് യോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. വ്യാപാരി ക്ലബ്ബ് സെക്രട്ടറി സി.കെ. നവാസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഐഡിയൽ സൊലൂഷൻ ഉടമ ജയശ്രീ ഓണസന്ദേശം നൽകി. വ്യാപാരി ക്ലബ്ബ് 38 പ്രസിഡന്റ് രാജു തരണിയിൽ, വനിതാ വിംഗ് ഭാരവാഹികളായ സൽമാ ഖാസിം, അനീഷ് അറ്റ്ലസ് എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.

​രാവിലെ 11-ന് ആരംഭിച്ച ഔദ്യോഗിക യോഗത്തിന് ശേഷം കുട്ടികൾക്കും വനിതകൾക്കുമായി വിവിധ കായിക-വിനോദ മത്സരങ്ങളും വർണ്ണാഭമായ അത്തപ്പൂക്കള മത്സരവും നടന്നു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഗാനമേളയും അരങ്ങേറി.

എക്സ്പ്ലോർ സൊലൂഷനിലെ അഖില, ഐഷ എന്നിവരുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.
​പരിപാടികളുടെ വിജയത്തിനായി അഖില, ഐഷ, ജയശ്രീ, ബിജി, ജൻസൺ, നവാസ് ഇവാന, ജോജോ ജോസ്, ജിതിൻ, ശിവദാസ്, പ്രകാശ് മാസ്റ്റർ, സൽജൻ എന്നിവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *