Timely news thodupuzha

logo

പത്താൻ്റെ ഒ.ടി.ടി റിലീസ് നാളെ

റിലീസ് ചെയ്തതു മുതൽ പ്രേക്ഷകപ്രീതിയുടെ കൊടുമുടികൾ താണ്ടിയ ചിത്രമാണു പത്താൻ. എക്കാലത്തെയും നമ്പർ വൺ ഹിന്ദി ചിത്രമെന്ന നിലയിൽ നിരവധി റെക്കോഡുകൾ ഈ ഷാരൂഖ് ചിത്രം എഴുതിച്ചേർത്തു കഴിഞ്ഞു. ഏറ്റവും കൂടുതല്‍ തുക ആദ്യദിനത്തില്‍ കലക്റ്റ് ചെയ്യുന്ന ഹിന്ദി ചിത്രമെന്ന വിശേഷണവും പത്താന്‍ നേടിയെടുത്തിരുന്നു.

ആഗോളതലത്തിൽ 1000 കോടിയും ഇന്ത്യന്‍ ബോക്സ് ഓഫീസിൽ 500 കോടിയും നേട്ടം കൈവരിച്ച പത്താൻ ഷാരൂഖിന്‍റെ തിരിച്ചു വരവ് ചിത്രം കൂടിയാണ്. ചിത്രം ഇന്നലെയോടെ തീയറ്ററുകളിൽ 50 ദിവസവും പൂർത്തിയായി. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.

56 ദിവസങ്ങൾക്കപ്പുറമാണ് പത്താന്‍റെ ഒടിടി പ്രീമിയർ‌ ചാർട്ട് ചെയ്തിരിക്കുന്നതെന്നും ഇതനുസരിച്ച് മാർച്ച് 22ന് ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് പത്താന്‍റെ റിലീസ്. തീയറ്ററുകളിൽ വലിയ വിജയമായി മാറിയ പത്താന്‍ ഒടിടിയിലും റെക്കോർഡുകൾ തകർക്കും എന്നത് ഉറപ്പാണ്.

Leave a Comment

Your email address will not be published. Required fields are marked *