ന്യൂഡൽഹി: ഡൽഹിയിൽ യുവതിക്കു നേരെ ആസിഡ് ആക്രമണം. നാലു വയസ്സുകാരനായ മകനൊടൊപ്പം നിൽക്കുമ്പോഴാണ് സംഭവം. 33 കാരിയായ അമ്മയും മകനും മാർക്കറ്റിലേക്ക് നടന്നു പേകുന്ന വഴി അടുത്തുള്ള പാർക്കിനുള്ളിൽ നിന്ന് വന്ന ആജ്ഞാതന്‍ ആസിഡ് ഒഴിക്കുകയായിരുന്നു.
ആക്രമണത്തിൽ ഇരുവർക്കും പൊള്ളലേറ്റു. ഉടൻ തന്നെ ഇരുവരും ആശുപ്രതിയിൽ ചികിത്സ തേടി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.