കോഴിക്കോട്: എലത്തൂരിലെ ട്രെയിനിൽ തീവെച്ച ഷാറൂഖ് സെയ്ഫിക്ക് കൂട്ടാളികളുണ്ടായിരുന്നോയെന്നു പൊലീസ് അന്വേഷിക്കും. ട്രെയ്നിൽ തന്നെ കൂട്ടാളികൾ ഉണ്ടാവാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം ഷൊർണൂർ കേന്ദ്രീകരിച്ചാണ്. സെയ്ഫി ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന മൊഴിയിൽ ഉറച്ചു നില്ക്കുകയാണ്.
അതേസമയം മറ്റു സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ട്രാക്കിൽ നിന്നും കിട്ടിയ സെയ്ഫിയുടെ ബാഗിലുണ്ടായിരുന്ന ഭക്ഷണപ്പാത്രം ആരെങ്കിലും എത്തിച്ചതാണോയെന്നും അന്വേഷിക്കും.