കോഴിക്കോട്: തദ്ദേശവാസികളിൽ നിന്ന് വീണ്ടും ടോൾ പിരിക്കാനുള്ള നീക്കവുമായി പന്നിയങ്കര ടോൾ പ്ലാസയുടെ കരാർ കമ്പനി. സൗജന്യയാത്ര നിർത്തലാക്കുന്നത് നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുക്കാതെയാണ്.
അതേസമയം നാട്ടുകാർ പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിക്കുകയും ഉപരോധം അടക്കമുള്ള സമര പരിപാടികൾക്കായി പദ്ധതിയിടുകയും ചെയ്തു തുടങ്ങി. 2022 മാർച്ച് ഒമ്പതിനാണ് പന്നിയങ്കരയിൽ ടോൾ പിരിവ് തുടങ്ങിയത്. അന്നു മുതൽ സമീപത്തെ ആറ് പഞ്ചായത്തുകൾക്ക് യാത്രാ ഇളവ് അനുവദിച്ചിരുന്നു. നിലവിൽ യത്രാ ഇളവുള്ളത് വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടഴി, കണ്ണബ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലുള്ളവർക്കാണ്.
സൗജന്യ യാത്ര റദ്ദാക്കാൻ ഇടയ്ക്ക് കരാർ കമ്പനി തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധം കണക്കിലെടുത്ത് പിൻവലിഞ്ഞു. സൗജന്യ യാത്ര ഇനി അനുവദിക്കില്ലെന്നാണ് ടോൾ കമ്പനി അധികൃതർ പറയുന്നത്. മതിയായ അടിസ്ഥാന സൗകര്യം ഇവിടെയില്ല. കൂടാതെ, വാളയാർ ടോൾ പ്ലാസയെ അപേക്ഷിച്ച് ഉയർന്ന തുകയാണ് നിരക്ക് ഈടക്കുന്നത്.