തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേരളത്തെ തൊഴിലുറപ്പ് പദ്ധതി സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് സംസ്ഥാനമായി പ്രഖ്യാപിക്കും. രാജ്യത്ത് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വച്ചാണ് പ്രഖ്യാപനം.
തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പുവരുത്തുന്നതിനായാണ് സംസ്ഥാനത്ത് സോഷ്യല്‍ ഓഡിറ്റ് സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ജനങ്ങള്‍ തന്നെ ഫലപ്രാപ്തിയെക്കുറിച്ച് വിലയിരുത്തുന്നതിലൂടെ സമഗ്രവും ആധികാരികവുമായ ഓഡിറ്റ് ഉറപ്പാക്കാന്‍ സാധിക്കും. ഇതിനോടകം സംസ്ഥാനത്തെ എല്ലാ തൊഴിലുറപ്പ് പ്രവര്‍ത്തികളുടെയും ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി രാജേഷ് കൂട്ടിച്ചേർത്തു.