Timely news thodupuzha

logo

വിചാരധാര തള്ളിക്കളയാൻ ബി.ജെ.പി തയ്യാറുണ്ടോയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ആളുകൾ വിചാരധാര വായിച്ചാണ് വീടുകൾ സന്ദർശിക്കുന്ന ബി.ജെ.പി നേതാക്കൾക്ക് മറുപടി നൽകുന്നതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തുറന്നടിച്ചു. വിചാരധാര തള്ളിക്കളയാൻ ബി.ജെ.പി തയ്യാറുണ്ടോയെന്ന് അദ്ദേഹം ചോദ്യമുയർത്തി.

‘ഗ്രഹാം സ്റ്റെയ്നെ ആക്രമിച്ചവരെ ബി.ജെ.പി തള്ളിപ്പറഞ്ഞിട്ടില്ല. ഇന്ത്യയിൽ ക്രിസ്ത്യാനികൾ നിരന്തരം ആക്രമിക്കപ്പെടുന്നു. അക്രമികൾക്കെതിരെ കേസെടുക്കാൻ പോലും പലയിടത്തും പൊലീസ് തയാറാവുന്നില്ല. വിചാരധാരയിൽ ഇന്ത്യയുടെ ശത്രുക്കൾ ത്രിസ്ത്യാനികളെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ വിചാരധാരയുടെ ആശയത്തിൽ പ്രചോദിതമായിട്ടാണ് രാജ്യത്ത് ക്രിസ്ത്യാനികൾക്ക് എതിരെ ആക്രമണങ്ങൾ നടക്കുന്നതെന്നും ക്രിസ്ത്യൻ സമൂഹത്തിലുള്ളവർക്ക് ചോദ്യം ചോദിക്കാനുള്ള അവസരമാണിതെന്നും’ റിയാസ് കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *