കൊച്ചി: എല്ലാം മാസവും അഞ്ചാം തീയതിക്കകം പെൻഷൻ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് അനുസരിക്കുന്നതിൽ വീഴ്ച്ച പറ്റിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. ഇതോടെ വ്യാഴാഴ്ച്ചക്കകം പെൻഷൻ നൽകണമെന്നും അതുണ്ടായില്ലെങ്കിൽ ചീഫ് സെക്രട്ടറിയും, ഗതാഗത സെക്രട്ടറിയും നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.