ഇടുക്കി: കോൺഗ്രസിൽ വിവിധതലങ്ങളിൽ നടന്നു വരുന്ന പുനസംഘടനാ നടപടികളുടെ ഭാഗമായി കേരളാ പ്രദേശ് മഹിളാ കോൺഗ്രസ് പുനസംഘടിപ്പിച്ചു. ഇടുക്കി ജില്ലാ പ്രസിഡന്റായി മിനി സാബു വയലുങ്കലിനെ അഖിലേന്ത്യാ കമ്മറ്റി കേരളാ പ്രദേശ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റായി പ്രഖ്യാപിച്ചു.
മഹിളാ കോൺഗ്രസ്, ജനശ്രീ, മണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങൾ, ബ്ലോക്ക് സെക്രട്ടറി, കോൺഗ്രസ് സി.യു.സി.ഫാക്കൽറ്റി, 99% ത്തിലധികവും പുരുഷന്മാർക്ക് മാത്രം സാധ്യതയുള്ള വാത്തിക്കുടിയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, സി.ഡി.എസ് ചെയർ പേഴ്സൺ, പഞ്ചായത്തു മെമ്പർ ,പഞ്ചായത്തു പ്രസിഡന്റ് തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിട്ടുള്ള മിനി സാബു നിലവിൽ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയായും ഡി.സി.സി. അംഗമായും പ്രവർത്തിച്ചു വരികയായിരുന്നു.